മലയാളചലച്ചിത്രവേദിയിലെ ഒരു സംവിധായകനായിരുന്നു പി.ജി. വിശ്വംഭരൻ. എഴുപതുകളുടെ മദ്ധ്യത്തോടുകൂടി ചലച്ചിത്രരംഗത്തെത്തിയ ഇദ്ദേഹം 60-ഓളം ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

പി.ജി. വിശ്വംഭരൻ
ജനനം
പ്ലാത്തോട്ടം ഗംഗാധരൻ വിശ്വംഭരൻ

1947
മരണം2010 ജൂൺ 16
തൊഴിൽചലച്ചിത്രസംവിധായകൻ
സജീവ കാലം1963–2002
ജീവിതപങ്കാളി(കൾ)മീന
കുട്ടികൾവിമി, വിനോദ്
മാതാപിതാക്ക(ൾ)കാരിച്ചാൽ പ്ലാംതോട്ടം ഗംഗാധര പണിക്കർ, പൊന്നി അമ്മ[1]

എൺപതുകളിലെ കുടുംബചിത്രങ്ങളുടെ സൂപ്പർഹിറ്റ്‌ സംവിധായകനായി പേരെടുത്തിരുന്ന വിശ്വംഭരന്റെ ആദ്യചിത്രം ഒഴുക്കിനെതിരെയാണ്‌.[2] മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ വഴിത്തിരിവായ സ്‌ഫോടനം സംവിധാനം ചെയ്തതും ഇദ്ദേഹമാണ്.[3]

1947-ൽ തിരുവനന്തപുരത്ത് പ്ലാന്തോട്ടം വീട്ടിൽ ഗംഗാധരന്റെയും പൊന്നിയമ്മയുടെയും മകനായി ജനിച്ച വിശ്വംഭരൻ, 63-ആം വയസ്സിൽ 2010 ജൂൺ 16-ന് കൊച്ചിയിലെ പി.വി.എസ്. ആശുപത്രിയിൽ വച്ച് അന്തരിച്ചു. മീനയാണ് ഭാര്യ. വിമി, വിനോദ്‌ എന്നിവർ മക്കൾ.[2]

ചലച്ചിത്രങ്ങൾ

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-08. Retrieved 2013-06-01. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  2. 2.0 2.1 "സംവിധായകൻ പി.ജി വിശ്വംഭരൻ അന്തരിച്ചു‍". മംഗളം. 2010 ജൂൺ 16. {{cite news}}: Check date values in: |date= (help)
  3. "'പൊന്ന് ' വീണ്ടും വരില്ല". മാതൃഭൂമി. 2010 ജൂൺ 17. Archived from the original on 2010-06-19. Retrieved 2010-06-17. {{cite news}}: Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=പി.ജി._വിശ്വംഭരൻ&oldid=4084405" എന്ന താളിൽനിന്ന് ശേഖരിച്ചത്