മലയാളചലച്ചിത്രലോകത്തെ ഒരു പ്രമുഖ ചലച്ചിത്രസം‌വിധായകനാണ് വിനയൻ.

വിനയൻ
വിനയൻ കൊല്ലത്തു വെച്ചു നടന്ന 2012-ലെ CPI സംസ്ഥാനതല കോൺഫറസിനായി വന്നപ്പോൾ
തൊഴിൽചലച്ചിത്രസം‌വിധായകൻ,

തിരക്കഥാകൃത്ത്, നിർമാതാവ്,

ഗാനരചയിതാവ്
സജീവ കാലം1989 - Present

ചലച്ചിത്രജീവിതം

തിരുത്തുക

മോഹൻ ലാലുമായി രൂപസാദൃശ്യമുള്ള മദൻ ലാൽ എന്ന വ്യക്തിയെ നായകനാക്കി സൂപ്പർ സ്റ്റാർ എന്ന ചിത്രം സം‌വിധാനം ചെയ്തുകൊണ്ടാണ് ഇദ്ദേഹം ചലച്ചിത്രലോകത്തേയ്ക്ക് കടന്ന് വന്നത്.[1] മോഹൻ ലാലിനെ നായകനാക്കി വിനയൻ ചലച്ചിത്രങ്ങൾ ഒന്നും ചെയ്തിട്ടില്ലെങ്കിലും മമ്മൂട്ടി (ദാദാ സാഹിബ്, രാക്ഷസരാജാവ്), സുരേഷ് ഗോപി (ബ്ലാക്ക്‌ക്യാറ്റ്), ജയറാം (ദൈവത്തിന്റെ മകൻ), പൃഥ്വിരാജ് (സത്യം, വെള്ളിനക്ഷത്രം), ദിലീപ് (വാർ & ലവ്), കലാഭവൻ മണി (വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ) എന്നീ മറ്റ് മുൻനിര നടന്മാർ വിനയൻ ചിത്രങ്ങളിലെ നായകന്മാരായിട്ടുണ്ട്.

ജയസൂര്യ (ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ), മണിക്കുട്ടൻ (ബോയ് ഫ്രണ്ട്) എന്നീ നടന്മാർ വിനയന്റെ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് കടന്ന് വന്നത്.

2005-ൽ അത്ഭുത ദ്വീപ് എന്ന പേരിൽ 300 കുള്ളന്മാരെ വച്ച് ഒരു സിനിമയെടുത്തിരുന്നു. ഈ ചിത്രത്തിൽ നായകനായ രണ്ട് അടി മാത്രം ഉയരമുള്ള അജയ് കുമാർ (ഗിന്നസ് പക്രു) ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ നായകനായി ഗിന്നസ് പുസ്തകത്തിലും ലിംക ബുക്ക് ഓഫ് റെക്കോർഡുകളിലും സ്ഥാനം നേടി[അവലംബം ആവശ്യമാണ്]. ഈ സിനിമ പിന്നീട് തമിഴിലും വിനയൻ പുനർനിർമ്മിക്കുകയുണ്ടായി. അജയൻ തന്നെയായിരുന്നു ഈ ചിത്രത്തിലേയും നായകൻ. വിനയന്റെ തന്നെ ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ എന്ന ചിത്രവും വിനയൻ തമിഴിൽ പുനർനിർമ്മിച്ചിരുന്നു. വിനയൻ സംവിധാനം ചെയ്ത ആകാശഗംഗ എന്ന യക്ഷിച്ചിത്രം മലയാളത്തിലെ മികച്ച ഹൊറർ സിനിമകളിലൊന്നാണ്.

ഫിലിം തൊഴിലാളികളുടെ സംഘടനയായ മാക്‌ടയുടെ പ്രസിഡന്റ് ആയിരുന്നിട്ടുണ്ട് വിനയൻ. ആ സമയത്ത് മറ്റ് അംഗങ്ങളുമായി ഉണ്ടായ അഭിപ്രായവ്യത്യാസം കാരണം ഈ സംഘടന പിളരുകയും പിരിഞ്ഞുപോയവർ മറ്റൊരു സംഘടന ഉണ്ടാക്കുകയും ചെയ്തു. വിനയൻ പിന്നീട് മാക്‌ട പ്രസിഡന്റ് സ്ഥാനം രാജി വച്ചു.[2]

ചലച്ചിത്രങ്ങൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. "My-Kerala.com: News". Archived from the original on 2007-09-27. Retrieved 2010-01-24.
  2. "വിനയൻ തെറ്റുകാരനാണോ? യേശുദാസിനു പോലും പാടിയ പാട്ട് നഷ്ടപ്പെട്ടിട്ടുണ്ട്: സിനിമയിലെ ചില 'പതിവുകൾ'!". Retrieved 2022-09-16.
"https://ml.wikipedia.org/w/index.php?title=വിനയൻ&oldid=3930527" എന്ന താളിൽനിന്ന് ശേഖരിച്ചത്