ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

മലയാളചലച്ചിത്രരംഗത്ത് ആദ്യകാലങ്ങളിൽ സജീവമായിരുന്ന ഒരു നിർമ്മാതാവായിരുന്നു ശോഭന പരമേശ്വരൻ നായർ. 2009 മേയ് 20-ന്, 83 ആമത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചു.[1] നിശ്ചലഛായാഗ്രഹണത്തിലൂടെ മലയാളചലച്ചിത്രലോകത്തെത്തിയ ശോഭന പരമേശ്വരൻ നായർ മലയാളസാഹിത്യത്തിലെ മികച്ച രചനകൾ ചലച്ചിത്രമാക്കുന്നതിലും താല്പര്യം കാണിച്ചു.[2]

ജീവിതരേഖ

തിരുത്തുക

ചിറയിൻകീഴ് പാലവിളി നാരായണപ്പിള്ളയുടെയും കുഞ്ഞിയമ്മയുടെയും മകനായി തിരുവനന്തപുരത്താണ് പരമേശ്വരൻ നായർ ജനിച്ചത്.[3] അദ്ദേഹം ൧൯൫൪(1954) ൽ തൃശ്ശൂരിൽ ശോഭന എന്ന പേരിൽ ഒരു സ്റ്റൂഡിയോ തുടങ്ങുകയും പിന്നീട് മലയാള സിനിമയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും അങ്ങനെ മലയാള സിനിമയുടെ തലതൊട്ടപ്പന്മാരിൽ ഒരാളായിമാറുകയും ചയ്തു .പിന്നീടു തന്റെ സ്റ്റൂഡിയോയുടെ പേരും ചേർത്ത് ശോഭന പരമേശ്വരൻ എന്ന് പൊതുവേ അറിയപ്പെട്ടു.മരണം വരെ അദ്ദേഹത്തിന്റെ കർമ മണ്ഡലം തൃശൂർ ആയിരുന്നു. 1952-ൽ രാമു കാര്യാട്ട് നീലക്കുയിൽ ചലച്ചിത്രമാക്കിയപ്പോൾ നിശ്ചല ഛായാഗ്രാഹകനായി ചലച്ചിത്രരംഗത്ത് പ്രവേശിച്ചു. 1963-ൽ പാറപ്പുറത്തിന്റെ നിണമണിഞ്ഞ കാൽപ്പാടുകൾ ചലച്ചിത്രമാക്കിക്കൊണ്ട് ചലച്ചിത്രനിർമ്മാണവഴിയിലെത്തി.[3]

നിർമ്മിച്ച ചിത്രങ്ങൾ

തിരുത്തുക
  1. "ശോഭന പരമേശ്വരൻ നായർ അന്തരിച്ചു". മാതൃഭൂമി. മേയ് 20, 2009. Retrieved മേയ് 20, 2009.[പ്രവർത്തിക്കാത്ത കണ്ണി]
  2. "ശോഭന പരമേശ്വരൻ നായർ അന്തരിച്ചു". thatsmalayalam.com. മേയ് 20, 2009. Retrieved മേയ് 20, 2009.[പ്രവർത്തിക്കാത്ത കണ്ണി]
  3. 3.0 3.1 "നിർമാതാവ് ശോഭന പരമേശ്വരൻ നായർ അന്തരിച്ചു". മനോരമ ഓൺലൈൻ. മേയ് 20, 2009. Retrieved മേയ് 20, 2009.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ശോഭന_പരമേശ്വരൻ_നായർ&oldid=3808757" എന്ന താളിൽനിന്ന് ശേഖരിച്ചത്