സിന്ധു (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ജെ. ശശികുമാർ സംവിധാനം ചെയ്ത് 1975-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സിന്ധു[1].ശ്രീകുമാരൻ തമ്പിയുടെതാണ് കഥയും തിരക്കഥയും സംഭാഷണവും. ആർ. സോമനാഥൻ നിർമ്മിക്കുന്ന ചിത്രത്തിൽ പ്രേം നസീർ, മധു, ലക്ഷ്മി, വിധുബാല എന്നിവർ അഭിനയിച്ചു.ശ്രീകുമാരൻ തമ്പിയുടെവരികൾക്ക് എം.കെ. അർജ്ജുനൻ സംഗീതസംവിധാനം നിർവ്വഹിച്ചു. തമിഴിലെ പുഗുന്ധവീട് എന്ന1972ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ പുനർനിർമ്മാണമായിരുന്നു ഈ ചിത്രം. [2][3] ഇത് പിന്നീട് തെളുഗുവിലും നിർമ്മിക്കപ്പെട്ടു. എല്ലാ സിനിമകളിലും ലക്ഷ്മി തന്നെയാണ് ആ വേഷം കൈകാര്യം ചെയ്തത്.

സിന്ധു
സംവിധാനംജെ. ശശികുമാർ
നിർമ്മാണംആർ സോമനാഥൻ
രചനശ്രീകുമാരൻ തമ്പി
തിരക്കഥശ്രീകുമാരൻ തമ്പി
സംഭാഷണംശ്രീകുമാരൻ തമ്പി
അഭിനേതാക്കൾ
സംഗീതംഎം.കെ. അർജ്ജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംജെ.ജി വിജയൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോസൂര്യ
വിതരണംസെന്റ്രൽ പിക്ചേഴ്സ്
റിലീസിങ് തീയതി
  • 28 നവംബർ 1975 (1975-11-28)
രാജ്യം ഇന്ത്യ
ഭാഷമലയാളം

താരനിര[4] തിരുത്തുക

ക്ര.നം. താരം വേഷം
1 പ്രേംനസീർ ജയദേവൻ
2 മധു രാജശേഖരൻ
3 ലക്ഷ്മി സിന്ധു
4 വിധുബാല ഗീത
5 കവിയൂർ പൊന്നമ്മ പാർവ്വതിയമ്മ
6 അടൂർ ഭാസി വേണു/ വക്കീൽ അഖിലേശ്വരയ്യർ
7 ടി എസ് മുത്തയ്യ ഗോവിന്ദമേനോൻ
8 ശ്രീലത നമ്പൂതിരി കല്യാണി


പാട്ടരങ്ങ്[5] തിരുത്തുക

ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം :എം.കെ. അർജ്ജുനൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 "ചന്ദ്രോദയം കണ്ടു" പി. ജയചന്ദ്രൻ പി. സുശീല ഖരഹരപ്രിയ
2 "ചെട്ടികുളങ്ങര ഭരണി നാളിൽ" കെ ജെ യേശുദാസ്
3 "എൻ ചിരിയോ പൂത്തിരി" കെ ജെ യേശുദാസ് വാണി ജയറാം
4 "ജീവനിൽ ദുഃഖത്തിൽ" പി. സുശീല ചക്രവാകം
5 "തേടിത്തേടി" കെ ജെ യേശുദാസ്
6 "തേടിത്തേടി" വാണി ജയറാം
7 "തേടിത്തേടി(ബിറ്റ്)" കെ ജെ യേശുദാസ്
8 "തേടിത്തേടി (BGM ഇല്ലാതെ ബിറ്റ്)" കെ ജെ യേശുദാസ്

അവലംബം തിരുത്തുക

  1. "സിന്ധു (1975)". spicyonion.com. Retrieved 2014-10-03.
  2. "സിന്ധു (1975)". www.malayalachalachithram.com. Retrieved 2014-10-03.
  3. "സിന്ധു (1975)". malayalasangeetham.info. Retrieved 2014-10-03.
  4. "സിന്ധു (1975)". www.m3db.com. Retrieved 2019-01-24. {{cite web}}: Cite has empty unknown parameter: |1= (help)
  5. "സിന്ധു (1975)". malayalasangeetham.info. Archived from the original on 6 ഒക്ടോബർ 2014. Retrieved 24 ജനുവരി 2019.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

==യൂറ്റ്യൂബിൽ

"https://ml.wikipedia.org/w/index.php?title=സിന്ധു_(ചലച്ചിത്രം)&oldid=3647378" എന്ന താളിൽനിന്ന് ശേഖരിച്ചത്