മീൻ (ചലച്ചിത്രം)
മീൻ 1980-ൽ ഇറങ്ങിയ ഐ.വി. ശശി സംവിധാനവും എൻ ജി ജോൺ നിർമ്മാണവും ചെയ്ത ഒരു മലയാളചലച്ചിത്രമാണ്. പ്രധാന അഭിനേതാക്കൾ മധു, ജയൻ, സീമ, ശ്രീവിദ്യ എന്നിവരാണ്. ജി. ദേവരാജൻ ആണ് സംഗിത സംവിധാനം നിർവഹിച്ചിരിക്കുന്നത്.[1][2][3] ഈ ചലച്ചിത്രം ഭാഗികമായ ഹിന്ദി ചലച്ചിത്രമായ ത്രിഷുൽ അടിസ്ഥാനമാക്കിയാണ് സൃഷ്ടിച്ചത്. ഈ ചലച്ചിത്രം തമിഴിൽ കടൽ മീങ്കൽ എന്ന പേരിൽ കമലഹാസൻ അഭിനയിച്ച ഒരു പുനർനിർമ്മാണമായി.100 ദിവസം ഓടിയ ഈ ചിത്രം ഒരു വൻഹിറ്റായി മാറി.
മീൻ | |
---|---|
![]() | |
സംവിധാനം | ഐ.വി. ശശി |
നിർമ്മാണം | എൻ ജി ജോൺ |
രചന | ടി. ദാമോദരൻ |
തിരക്കഥ | ടി. ദാമോദരൻ |
അഭിനേതാക്കൾ | മധു ജയൻ സീമ ശ്രീവിദ്യ |
സംഗീതം | ജി. ദേവരാജൻ |
ഛായാഗ്രഹണം | ജയാനൻ വിൻസെന്റ് |
ചിത്രസംയോജനം | കെ നാരായണൻ |
സ്റ്റുഡിയോ | ജിയോ പിക്ചേർസ് |
വിതരണം | ജിയോ പിക്ചേർസ് |
റിലീസിങ് തീയതി |
|
രാജ്യം | ![]() |
ഭാഷ | മലയാളം |
കഥാംശം തിരുത്തുക
കുര്യാക്കോസ് (മധു) കൊല്ലം കടപ്പുരത്തെ അരയൻ ആണ്. സാറ(ശുഭ) അവന്റെ കാമുകിയാണ്. സർക്കാറിന്റെ ബോട്ട് നൽകൽ പദ്ധതിയിൽ ബോട്ട് വാങ്ങി. വള്ളക്കാർ എതിർത്തു. മീൻ വാങ്ങാതായി അയാൾ കണ്ണൂർ കൊണ്ടുകൊടുത്തു. അവിടെ നാണുവിന്റെ(നെല്ലിക്കോട് ഭാസ്കരൻ) മകൾ ദേവുട്ടിയുമായി (ശ്രീവിദ്യ) ഇടപഴകാൻ ഇടവന്നു. ഒരു കുഞ്ഞുജനിച്ചതറിയാതെ അവിടം വിട്ടു. കൊല്ലത്തെത്തുന്ന അയാൾ സാറയെ അരുതാത്ത അവസ്ഥയിൽ കാണുന്നു. ഫിഷിങ് രംഗത്ത് വിജയിച്ച അയാൾ ഒരു സാമ്രാജ്യം കെട്ടിപ്പടുക്കുന്നു. വേറെ വിവാഹിതനായ അയാൾക്ക് ഒരു റോസ്ലിൻ(അംബിക) എന്ന മകളൂണ്ട്. ചേട്ടനായ വർക്കിയും(പി.കെ. എബ്രഹാം) മകനും(ലാലു അലക്സ്) അയാളോടൊപ്പം ചേരുന്നു. അവരാണ് പല കാര്യങ്ങളും നടത്തുന്നത്. വർഷങ്ങൾക്ക് ശേഷം രോസ്ലിൻ ജോസ്(ജോസ്) എന്ന ഗായകനെ ഇഷ്ടപ്പെടുന്നു. അത് സാറയുടെ മകനാണെന്നടിഞ്ഞ കുര്യാക്കോസ് എതിർക്കുന്നു. തുണനഷ്ടപ്പെട്ട ദേവുട്ടിയും മകൻ രാജനും(ജയൻ) കഷ്ടപ്പെട്ട് ജീവിക്കുന്നു. ഗതികെട്ട് കുര്യാക്കോസ് ആണ് പിതാവെന്ന് രാജനെ അവൾ അറിയിക്കുന്നു. രാജൻ കൊല്ലത്തെത്തുന്നു. അയാൾ കുര്യാക്കൊസിനെതിരെ വളരുന്നു. തരകൻ(ബാലൻ കെ. നായർ) എന്ന മുതലാളിയാണ് അവനു സഹായം.തരകന്റെ മകൾ ഷേർളിയുമായി(സീമ) രാജൻ അടുക്കുന്നു. രാജൻ ഒരു കൂപ്പുലേലത്തിൽ വൻ തുക കുര്യാക്കോസിനു നഷ്ടമുണ്ടാക്കുന്നു. വർക്കി ഇത് ചോദ്യം ചെയ്യുന്നു. അവർ അകലുന്നു. വർക്കി തന്റെ സ്വത്തുക്കൾ ബിനാമി എന്ന നിലയിൽ രാജന്റെ പേരിൽ എഴുതുന്നു. താമസിക്കുന്ന വീടും കുറച്ച് ബോട്ടുകളും മാത്രം കൈമുതലായ കുര്യാക്കോസ് തളരുന്നു. അതിനിടയിൽ റോസ്ലിൻ ജോസിനെ രാജന്റെ സഹായത്തോടെ വിവാഹം ചെയ്യുന്നു. രാജൻ തന്റെ മകനാണെന്ന് കുര്യാക്കോസ് അറിയുന്നു. ശത്രുക്കളുമായുള്ള ഏറ്റുമുട്ടലിൽ കുര്യാക്കോസ് മരിക്കുന്നു.
താരനിര[4] തിരുത്തുക
ക്ര.നം. | താരം | വേഷം |
---|---|---|
1 | മധു | കുര്യാക്കോസ് |
2 | ജയൻ | രാജൻ |
3 | സീമ | ഷേർളി |
4 | ശ്രീവിദ്യ | ദേവൂട്ടി |
5 | അടൂർ ഭാസി | സ്വാമി |
6 | ജോസ് | ജോസ് |
7 | ശങ്കരാടി | മൂപ്പൻ |
8 | ശുഭ | സാറ |
9 | അംബിക | റോസ്ലിൻ |
10 | ബാലൻ കെ. നായർ | തരകൻ |
11 | കുണ്ടറ ജോണി | സണ്ണി |
12 | കുതിരവട്ടം പപ്പു | പാപ്പി |
13 | ലാലു അലക്സ് | |
14 | പി.കെ. എബ്രഹാം | വർക്കി |
15 | മീന | വർക്കിയുടെ ഭാര്യ |
16 | നെല്ലിക്കോട് ഭാസ്കരൻ | നാണു |
17 | പറവൂർ ഭരതൻ | ആന്റോ |
18 | കോട്ടയം ശാന്ത | |
19 | ഗോപിനാഥൻ നായർ | |
20 | ജാഫർ ഖാൻ | |
21 | [[]] |
പാട്ടരങ്ങ്[5] തിരുത്തുക
- വരികൾ:യൂസഫലി കേച്ചേരി
- ഈണം: ജി. ദേവരാജൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ഉല്ലാസപ്പൂത്തിരികൾ | കെ.ജെ. യേശുദാസ് | |
2 | സംഗീതമേ നിൻ പൂഞ്ചിറകിൽ | കെ.ജെ. യേശുദാസ്, കോറസ് |
അവലംബം തിരുത്തുക
- ↑ "മീൻ (1980)". www.malayalachalachithram.com. ശേഖരിച്ചത് 7 ഒക്ടോബർ 2014.
- ↑ "മീൻ (1980)". malayalasangeetham.info. ശേഖരിച്ചത് 7 ഒക്ടോബർ 2014.
- ↑ "മീൻ (1980)". spicyonion.com. ശേഖരിച്ചത് 7 ഒക്ടോബർ 2014.
- ↑ "മീൻ (1980)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 12 ഏപ്രിൽ 2020.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "മീൻ (1980)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 28 ഏപ്രിൽ 2020.