കായലും കയറും
1979ൽ എം എസ് ശിവസ്വാമി നിർമ്മിച്ച് വിജയൻ കാരോട്ട് തിരക്കഥയും സംഭാഷണവും എഴുതി കെ. എസ് ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത പുറത്തിറക്കിയ ചലച്ചിത്രമാണ് കായലും കയറും. മധു,ജയഭാരതി,മോഹൻ ശർമ്മ,കെപിഎസി ലളിത എന്നിവർ പ്രധാനവേഷമിടുന്ന ഈ ചിത്രത്തിൽ കെ വി മഹാദേവൻ സംഗീതം ഒരുക്കുന്നു.[1][2][3] ചിറയിൻകീഴിലാണ് ഈ ചലച്ചിത്രം മിക്കവാറും ചിത്രീകരിച്ചിട്ടുള്ളത്. കടക്കാവൂർ കയർ കോപ്പറേറ്റീവ് സൊസൈറ്റി ആണ് കഥാരംഗം ആയി വർണ്ണിക്കപ്പെടുന്നത്.
കായലും കയറും | |
---|---|
സംവിധാനം | കെ. എസ്. ഗോപാലകൃഷ്ണൻ |
നിർമ്മാണം | എം. എസ്. ശിവസ്വാമി |
രചന | കെ. എസ്. ഗോപാലകൃഷ്ണൻ |
തിരക്കഥ | വിജയൻ കാരോട്ട് |
സംഭാഷണം | വിജയൻ കാരോട്ട് |
അഭിനേതാക്കൾ | മധു ജയഭാരതി മോഹൻ ശർമ കെപിഎസി ലളിത |
സംഗീതം | കെ.വി. മഹാദേവൻ |
ഛായാഗ്രഹണം | വിപിൻ ദാസ് |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | മുകുന്ദൻ പിക്ചേഴ്സ് |
വിതരണം | മുകുന്ദൻ പിക്ചേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഭരതം |
ഭാഷ | മലയാളം |
കഥാസാരം
തിരുത്തുകകാമുകനും മുറച്ചെറുക്കനും തന്നെ കീഴ്പെടുത്തിയവനും ഇടയിൽ പെട്ടുപോയ ഒരു സുന്ദരിയുടെ കഥ എന്ന് ഇതിനെ വിശേഷിപ്പിക്കാം. കടക്കാവൂർ കയർസൊസൈറ്റി യിൽ ജോലിക്കാരിയാണ് ജാനു. മുറച്ചെറുക്കനായ ചെല്ലപ്പൻ ഒരു കൊലക്കേസിൽ ജയിലിലാണ്. അവൾ അയല്വക്കത്തെ കയർ കച്ചവടക്കാരനായ രാഘവനെ സ്നേഹിക്കുന്നു. അവർ കിട്ടുന്ന അവസരങ്ങളീൽ ഹൃദയം കൈമാറുന്നു. ഒരുരാത്രി അമ്മ അത് കണ്ടെത്തുന്നു. അവനെ അച്ചനോട് പറഞ്ഞ് വിവാഹം ആലോചിക്കുന്നു. ഒരിക്കൽ രാഘവൻ ആലപ്പുഴക്ക് പോയതിനിടയിൽ അവളുടെ അമ്മ മരിക്കുന്നു. ഇതിനിടയിൽ ചെല്ലപ്പൻ ജയിൽ മോചിതനായി എത്തുന്നു. തന്നെ കള്ളക്കേസിൽപ്പെടുത്തിയ കമ്പനി മുതലാളി ജോണിയെ കാണാനായി എത്തുന്നു. ജോണിയുടെ ഭാര്യയും തന്റെ കളിക്കൂട്ടുകാരിയുമായ ഡൈസിയോട് താനല്ല അവളുടെ അച്ഛനെ കൊന്നത് അത് ജോണിയാണെന്നും അബദ്ധത്തിലാണ് താൻ പ്രതിയായതെന്നും അറിയിക്കുന്നു. അമ്മായിയുടെ മരണം കാരണം അനാഥയായ ജാനുവിന് ചെല്ലപ്പൻ തുണയാകുന്നു. ഇത് രാഘവനെ സംശയാലുവാക്കുന്നു. ഗർഭിണിയായ ജാനു വിനോട് ചെല്ലപ്പൻ താനാണോ ഉത്ത്രവാദി എന്നു ചോദിക്കുന്നു. അവളെ നശിപ്പിച്ചതാരെന്ന് ചോദിക്കുന്നു. അന്ന് രാത്രി ജാനു ജോണിയോട് അയാളാണ് ഗർഭത്തിനുത്തരവാദി എന്ന് പറയുന്നു. അയാൾ അവളെ കൊല്ലുന്നു. ഇത് ചെല്ലപ്പനും രാഘവനും ഡെയ്സിയും കൂടി കണ്ടെത്തുന്നു. ചെല്ലപ്പൻ അവനെ കൊല്ലുന്നു.
അഭിനേതാക്കൾ
തിരുത്തുക- മധു -ചെല്ലപ്പൻ
- ജയഭാരതി - ജാനു
- മോഹൻ ശർമ്മ -രാഘവൻ
- കെ പി എ സി ലളിത -പിങ്കി
- പി സി ജൊർജ്ജ്- ഗുണ്ട
- അടൂർ ഭവാനി - ദേവകി
- ആനന്ദവല്ലി - ഡൈസി
- കെപിഎസി അസീസ് കടുവാ നാരായണൻ
- ബഹദൂർ വാസു പിള്ളേച്ചൻ
- കെ. പി. എ. സി. സണ്ണി -ജോണി
- അംബിക മോഹൻ ജോണിയുടെ ഭാര്യ
- കൊട്ടാരക്കര - രാഘവന്റെ അമ്മ
- കുതിരവട്ടം -പുരുഷു
- നെല്ലിക്കോട് ഭാസ്കരൻ- അബ്ദുരഹ്മാൻ
- വഞ്ചിയൂർ മാധവൻ നായർ -ജോസഫ് മുതലാളി
- വഞ്ചിയൂർ രാധ -മീനാക്ഷി
പാട്ടരങ്ങ്
തിരുത്തുകപൂവച്ചൽ ഖാദറിന്റെ വരികൾക്ക് കെ.വി. മഹാദേവൻ ഈണം നൽകിയ ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്
നമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ | ഈണം |
1 | ചിത്തിരത്തോണിയിൽ | യേശുദാസ് | പൂവച്ചൽ ഖാദർ | കെ.വി. മഹാദേവൻ |
2 | ഇളം നീലവാനം കതിർ ചൊരിഞ്ഞൂ | യേശുദാസ്, പി. സുശീല | പൂവച്ചൽ ഖാദർ | കെ.വി. മഹാദേവൻ |
3 | കടക്കണ്ണിലൊരു കടൽ കണ്ടൂ | വാണി ജയറാം | പൂവച്ചൽ ഖാദർ | കെ.വി. മഹാദേവൻ |
4 | രാമായണത്തിലെ ദുഃഖം | എൻ. വി ഹരിദാസ് | പൂവച്ചൽ ഖാദർ | കെ.വി. മഹാദേവൻ |
5 | ശരറാന്തൽ തിരിതാഴും | യേശുദാസ് | പൂവച്ചൽ ഖാദർ | കെ.വി. മഹാദേവൻ |
References
തിരുത്തുക- ↑ "Kaayalum Karayum". www.malayalachalachithram.com. Retrieved 2014-10-12.
- ↑ "Kaayalum Karayum". malayalasangeetham.info. Retrieved 2014-10-12.
- ↑ "Kaayalum Karayum". spicyonion.com. Retrieved 2014-10-12.
External links
തിരുത്തുകപടം കാണുക
തിരുത്തുകകായലും കയറും 1979