രാജസേനൻ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

കുടുംബചലച്ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഒരു മലയാളചലച്ചിത്ര സംവിധായകനാണ് രാജസേനൻ (ജനനം: 1958 മേയ് 28). ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത ചലച്ചിത്രങ്ങളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. ഇദ്ദേഹം തന്നെ സംവിധാനം ചെയ്ത ഭാര്യ ഒന്ന് മക്കൾ മൂന്ന് എന്ന ചിത്രത്തിൽ നായകകഥാപാത്രമായി അഭിനയിച്ചതും രാജസേനനായിരുന്നു. 1993-ൽ പുറത്തിറങ്ങിയ മേലേപ്പറമ്പിൽ ആൺവീട് ആണ് രാജസേനന് ചലച്ചിത്രസംവിധായകൻ എന്ന നിലയിൽ സ്ഥിരപ്രതിഷ്ഠ നല്കിയത്. പിന്നീട് അനിയൻ ബാവ ചേട്ടൻ ബാവ, സ്വപ്നലോകത്തെ ബാലഭാസ്കരൻ, കഥാനായകൻ തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തു. 2016-ൽ അരുവിക്കര നിയോജകമണ്ഡലത്തിൽ നിന്ന് ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

രാജസേനൻ
രാജസേനൻ
ജനനം (1958-05-28) 28 മേയ് 1958  (65 വയസ്സ്)
ദേശീയതഭാരതീയൻ
തൊഴിൽചലച്ചിത്രസംവിധായകൻ
സജീവ കാലം1984–
ജീവിതപങ്കാളി(കൾ)ശ്രീലത
കുട്ടികൾദേവിക
മാതാപിതാക്ക(ൾ)മരുതൂർ അപ്പുക്കുട്ടൻനായർ
രാധാമണിയമ്മ

ജീവിതരേഖ തിരുത്തുക

തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിൽ ഡാൻസ് മാസ്റ്റർ ആയ മരുതൂർ അപ്പുക്കുട്ടൻനായരുടെയും രാധാമണിയമ്മയുടെയും മകനായി 1958 മേയ് 28-നാണ് രാജസേനൻ ജനിച്ചത്. പി.കെ. ജോസഫിന്റെ സഹായിയായി മലയാളചലച്ചിത്രലോകത്തെത്തിയ ഇദ്ദേഹം 1984-ൽ സ്വതന്ത്രസംവിധായകനായി. ദേവൻ, മേനക എന്നിവർ നായകനും നായികയുമായി അഭിനയിച്ച ആഗ്രഹമായിരുന്നു ആദ്യചിത്രം.[1] പിന്നീട് നിരവധി ചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തു. ഏതാനും ചിത്രങ്ങൾക്ക് കഥയുമെഴുതിയിട്ടുണ്ട്. ഭാര്യ ഒന്ന് മക്കൾ മൂന്ന് എന്നീ ചിത്രത്തിലൂടെ അഭിനേതാവായും അരങ്ങേറ്റം കുറിച്ചു.

ശ്രീലതയാണ് രാജസേനന്റെ ഭാര്യ. ദേവിക ഏക മകളാണ്.

ചലച്ചിത്രങ്ങൾ തിരുത്തുക

സംവിധായകൻ തിരുത്തുക

 1. ഒരു സ്മോൾ ഫാമിലി (2010)
 2. ഭാര്യ ഒന്ന് മക്കൾ മൂന്ന് (2009)
 3. റോമിയോ (2007)
 4. കനകസിംഹാസനം (2006)
 5. മധുചന്ദ്രലേഖ (2006)
 6. ഇമ്മിണി നല്ലൊരാൾ (2005)
 7. സ്വപ്നം കൊണ്ട് തുലാഭാരം (2003)
 8. നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി (2002)
 9. മലയാളിമാമനു വണക്കം (2002)
 10. മേഘസന്ദേശം (2001)
 11. ഡാർലിംഗ് ഡാർലിംഗ് (2000)
 12. ഞങ്ങൾ സന്തുഷ്ടരാണ് (1999)
 13. കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ (1998)
 14. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം (1998)
 15. കഥാനായകൻ (1997)
 16. ദി കാർ (1997)
 17. ദില്ലിവാല രാജകുമാരൻ (1996)
 18. സത്യഭാമയ്ക്കൊരു പ്രേമലേഖനം (1996)
 19. സ്വപ്നലോകത്തെ ബാലഭാസ്കരൻ (1996)
 20. ആദ്യത്തെ കണ്മണി (1995)
 21. അനിയൻ ബാവ ചേട്ടൻ ബാവ (1995)
 22. സി.ഐ.ഡി. ഉണ്ണിക്കൃഷ്ണൻ ബി.എ., ബി.എഡ്. (1994)
 23. വാർദ്ധക്യപുരാണം (1994)
 24. മേലേപ്പറമ്പിൽ ആൺവീട് (1993)
 25. അയലത്തെ അദ്ദേഹം (1992)
 26. കടിഞ്ഞൂൽ കല്യാണം (1991)
 27. കണികാണുംനേരം (1987)
 28. ഒന്നും രണ്ടും മൂന്ന് (1986)
 29. ശാന്തം ഭീകരം (1985)
 30. പാവം ക്രൂരൻ (1984)
 31. ആഗ്രഹം (1984)

എഴുത്തുകാരൻ തിരുത്തുക

 1. De Dana Dan (2009) (കഥ)
 2. മധുചന്ദ്രലേഖ (2006) (കഥ)
 3. ഇമ്മിണി നല്ലൊരാൾ (2005) (writer)
 4. സ്വപ്നലോകത്തെ ബാലഭാസ്കരൻ (1996) (കഥ) (ശ്രീദേവി എന്ന പേരിൽ)
 5. ആദ്യത്തെ കണ്മണി (1995) (കഥ) (ശ്രീദേവി എന്ന പേരിൽ)

അഭിനേതാവ് തിരുത്തുക

 1. നല്ല പാട്ടുകാരേ (2010)
 2. ഭാര്യ ഒന്ന് മക്കൾ മൂന്ന് (2009)

അവലംബം തിരുത്തുക

 1. "രാജസേനൻ - ബയോഡേറ്റ". ദീപിക. മൂലതാളിൽ നിന്നും 2010-10-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-10-06.

പുറത്തേക്കുള്ള കണ്ണി തിരുത്തുക"https://ml.wikipedia.org/w/index.php?title=രാജസേനൻ&oldid=3926382" എന്ന താളിൽനിന്ന് ശേഖരിച്ചത്