ക്വാജ അഹ്മദ് അബ്ബാസ് രചനയും സംവിധാനവും നിർവഹിച്ച് 1969-ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് സാത്ത് ഹിന്ദുസ്ഥാനി (ദേവനാഗിരി: सात हिन्दुस्तानी, ഉർദ്ദു: سات ہندوستانی‬, തർജ്ജമ: ഏഴ് ഇന്ത്യക്കാർ). പോർച്ചുഗീസ് ഭരണത്തിൽ നിന്ന് ഗോവയെ സ്വതന്ത്രമാക്കാൻ ശ്രമിക്കുന്ന ഏഴ് ഇന്ത്യക്കാരുടെ കഥയാണ് ചിത്രം പറയുന്നത്.[1] അമിതാഭ് ബച്ചൻ അഭിനയിക്കുന്ന ആദ്യത്തെ ചലച്ചിത്രമാണിത്. മലയാള ചലച്ചിത്രതാരം മധുവും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. ഉത്പൽ ദത്ത്, ഷഹനാസ്, എ.കെ. ഹംഗൽ, അൻവർ അലി (ഹാസ്യതാരം മെഹമൂദിന്റെ സഹോദരൻ) എന്നിവരാണ് ചിത്രത്തിലെ മറ്റു വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.

സാത്ത് ഹിന്ദുസ്ഥാനി
സംവിധാനംക്വാജ അഹ്മദ് അബ്ബാസ്
നിർമ്മാണംക്വാജ അഹ്മദ് അബ്ബാസ്
രചനക്വാജ അഹ്മദ് അബ്ബാസ്
കഥക്വാജ അഹ്മദ് അബ്ബാസ്
തിരക്കഥക്വാജ അഹ്മദ് അബ്ബാസ്
സംഭാഷണംക്വാജ അഹ്മദ് അബ്ബാസ്
അഭിനേതാക്കൾഉത്പൽ ദത്ത്
മധു
അമിതാഭ് ബച്ചൻ
ജലാൽ ആഘാ
സംഗീതംജെ. പി. കൗശിക്
കൈഫി ആസ്മി (ഈരടികൾ)
ഛായാഗ്രഹണംഎസ്. രാമചന്ദ്ര
ചിത്രസംയോജനംമോഹൻ രാത്തോഡ്
റിലീസിങ് തീയതി
  • 7 നവംബർ 1969 (1969-11-07)
രാജ്യംഇന്ത്യ
ഭാഷഹിന്ദി
സമയദൈർഘ്യം144 മിനിറ്റ്

കഥാസാരം

തിരുത്തുക

ബീഹാറിൽ നിന്ന് ഗോവയിലെത്തുന്ന മുസ്ലീം കവിയാണ് അൻവർ അലി (അമിതാഭ് ബച്ചൻ). ഇന്ത്യയുടെ പല ഭാഗത്തു നിന്നും വരുന്ന അഞ്ചു പേർ കൂടി അദ്ദേഹത്തോടൊപ്പം ചേരുന്നു. ഈ സംഘത്തിലേക്കു മരിയ (ഷെഹനാസ്) കൂടി എത്തുമ്പോഴാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. പോർച്ചുഗീസ് നിയന്ത്രണത്തിലുള്ള ഗോവയാണ് മരിയയുടെ സ്വദേശം. ഇവർ ഏഴ് പേരും കൂടി ഗോവയിൽ ദേശീയ പ്രസ്ഥാനത്തിനു ശക്തി പകരുകയും പോർച്ചുഗീസ് ഭരണത്തിൽ നിന്ന് ഗോവയെ മോചിപ്പിക്കുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അഭിനേതാക്കൾ

തിരുത്തുക

അണിയറ പ്രവർത്തകർ

തിരുത്തുക

പുരസ്കാരങ്ങൾ

തിരുത്തുക
ദേശീയ ചലച്ചിത്ര പുരസ്കാരം

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സാത്ത്_ഹിന്ദുസ്ഥാനി&oldid=2899014" എന്ന താളിൽനിന്ന് ശേഖരിച്ചത്