സ്പിരിറ്റ് (ചലച്ചിത്രം)
മലയാള ചലച്ചിത്രം
രഞ്ജിത്ത് രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സ്പിരിറ്റ്. മോഹൻലാൽ, കനിഹ, ശങ്കർ രാമകൃഷ്ണൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിച്ചത്.
സ്പിരിറ്റ് | |
---|---|
![]() പോസ്റ്റർ | |
സംവിധാനം | രഞ്ജിത്ത് |
നിർമ്മാണം | ആന്റണി പെരുമ്പാവൂർ |
രചന | രഞ്ജിത്ത് |
അഭിനേതാക്കൾ | |
സംഗീതം | ഷഹബാസ് അമൻ |
ഗാനരചന | റഫീക്ക് അഹമ്മദ് |
ഛായാഗ്രഹണം | വേണു |
ചിത്രസംയോജനം | വിജയ് ശങ്കർ |
സ്റ്റുഡിയോ | ആശീർവാദ് സിനിമാസ് |
വിതരണം | മാക്സ്ലാബ് എന്റർടെയിൻമെന്റ്സ് |
റിലീസിങ് തീയതി | 2012 ജൂൺ 14 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 145 മിനിറ്റ് |
കഥാസംഗ്രഹംതിരുത്തുക
മദ്യത്തിൽ മുങ്ങിത്താഴ്ന്ന രഘുനന്ദൻ ആ വിപത്തിൽ നിന്നു രക്ഷപ്പെടുന്നതും ഒപ്പം മദ്യപാനത്തിന്റെ വിപത്തുകളെ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് അയാൾ നടത്തുന്ന ശ്രമങ്ങളുമാണ് സ്പിരിറ്റിന്റെ പ്രമേയം.
അഭിനേതാക്കൾതിരുത്തുക
- മോഹൻലാൽ – രഘുനന്ദൻ
- കനിഹ – മീര
- ശങ്കർ രാമകൃഷ്ണൻ – അലക്സി
- നന്ദു – പ്ലംബർ മണിയൻ
- ലെന – എ.എസ്.പി. സുപ്രിയ രാഘവൻ
- മധു – ക്യാപ്റ്റൻ നമ്പ്യാർ
- സിദ്ധാർത്ഥ് – സമീർ
- തിലകൻ – കുടിയൻ
- സുരാജ് വെഞ്ഞാറമൂട് – ഗോപീകൃഷ്ണൻ
- ടിനി ടോം – ജോൺസൺ
- കൽപ്പന – പങ്കജം
- ഗോവിന്ദൻകുട്ടി – ബിനോയ്
- വി.കെ. ശ്രീരാമൻ
- ടി.പി. മാധവൻ
സംഗീതംതിരുത്തുക
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഷഹബാസ് അമൻ. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "ഈ ചില്ലയിൽ നിന്ന്" | കെ.ജെ. യേശുദാസ് | 3:39 | |||||||
2. | "മഴകൊണ്ടു മാത്രം (M)" | വിജയ് യേശുദാസ് | 3:28 | |||||||
3. | "മരണമെത്തുന്ന" | ഉണ്ണിമേനോൻ | 3:21 | |||||||
4. | "മഴകൊണ്ടു മാത്രം (F)" | ഗായത്രി | 3:29 |
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
- സ്പിരിറ്റ് on IMDb
- സ്പിരിറ്റ് – മലയാളസംഗീതം.ഇൻഫോ