മലയാളസിനിമയിൽ നടൻ, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീനിലകളിൽ വിശേഷിച്ചും നിർമ്മാതാവ്, സംവിധായകൻ എഴുത്തുകാരൻ, എന്നീ രംഗങ്ങളിലും പ്രശസ്തനാണ് ഒ രാംദാസ്. വഴിപിഴച്ച സന്തതി. കൃഷ്ണപ്പരുന്ത് എന്നിവ നിർമ്മിച്ച് സംവിധാനം ചെയ്തു. കെ.എസ്. സേതുമാധവൻ, എ വിൻസെന്റ്ശശികുമാർ എന്നിവരുടെകൂടെ സഹസംവിധായകനായി പ്രവർത്തിച്ചു. [1] അമ്പതോളം സിനിമകളീൽ അഭിനയിച്ചു.

ഒ.രാംദാസ്
ജനനം
ഒ. രാംദാസ്

(1938-12-00)0 ഡിസംബർ 1938 invalid day
മരണം12 ജൂലൈ 2018(2018-07-12) (പ്രായം 80)
അന്ത്യ വിശ്രമംചെന്നൈ
മറ്റ് പേരുകൾദാസ്
തൊഴിൽനടൻ, നിർമ്മാതാവ്, സംവിധായകൻ എഴുത്തുകാരൻ, ഡബ്ബിങ് ആർട്ടിസ്റ്റ്
സജീവ കാലം1964 - 2010
ജീവിതപങ്കാളി(കൾ)കമലാദേവി
കുട്ടികൾവിജി,ശ്രീശാന്ത്, റജി
മാതാപിതാക്ക(ൾ)ഒറോമ്പ്രം നാരായണിയമ്മ, കണ്ടേംകാവിൽ കുട്ടപ്പൻ നായർ

വ്യക്തി ജീവിതം

തിരുത്തുക

മരത്താക്കരയിൽ ജനിച്ചു, ഭാര്യ കമലാദേവി നടിയാണ്. സ്റ്റേഷൻ മാസ്റ്റർ, കായംകുളം കൊച്ചുണ്ണി, മാടത്തരുവി തുടങ്ങിയചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചു.

ചലച്ചിത്രസംഭാവനകൾ

തിരുത്തുക

1968ൽ വഴിപിഴച്ചസന്തതി എന്ന ചിത്രത്തോടെ സ്വതന്ത്രസംവിധായകനായി. അക്കാലത്തെ ഹിന്ദി, തമിഴ് ഭാഷകളിൽ നിന്നും ഭാഷാന്തരം വരുത്തുന്ന് മിക്ക സിനിമകളീലേയും നായകശബ്ദം ദാസിന്റെതായിരുന്നു.എഴുപതോളം സിനിമകൾക്ക് ശബ്ദം നൽകി.[2] പി.എ. തോമസിന്റെ മിക്ക സിനിമകളീലും സഹസംവിധാനം ദാസ് ആയിരുന്നു.[3] ഗായകൻ ജയചന്ദ്രൻ കൃഷ്ണപ്പരുന്തിൽ പാടി അഭിനയിച്ചിട്ടുണ്ട്.

  1. ചരമക്കോളം., പേജ് 10, മാതൃഭൂമിദിനപത്രം, 2018 ജൂലൈ 12
  2. വി.ജെ റാഫി, "സിനിമയെ പ്രണയിച്ച ദാസ്" മാതൃഭൂമി 12 ജുലൈ 2018
  3. https://malayalasangeetham.info/displayProfile.php?category=producer&artist=O%20Ramdas
"https://ml.wikipedia.org/w/index.php?title=ഒ._രാംദാസ്&oldid=3090062" എന്ന താളിൽനിന്ന് ശേഖരിച്ചത്