വെള്ളം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
എം.ടി. വാസുദേവൻ നായർ തിരക്കഥയും സംഭാഷണവും നിർവഹിച്ച് ഹരിഹരൻ സംവിധാനം ചെയ്ത് 1985-ൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് വെള്ളം[1]. മധു, പ്രേം നസീർ, കെ.ആർ. വിജയ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചലച്ചിത്രം നിർമിച്ചത് ചലച്ചിത്ര നടൻ കൂടിയായ ദേവനാണ്. എൻ.എൻ. പിഷാരടിയുടെ നോവലിനെ ആധാരമാക്കിയ ഈ ചിത്രത്തിൽ ഗാനരചന നിർവഹിച്ചത് മുല്ലനേഴിയും സംഗീതം ദേവരാജനുമായിരുന്നു. സലിൽ ചൗധരി പശ്ചാത്തല സംഗീതവും ഛായാഗ്രാഹണം എസ്. കുമാർ ചിത്രസംയോജനം എം.എസ്. മണിയുമായിരുന്നു.
വെള്ളം | |
---|---|
സംവിധാനം | ഹരിഹരൻ |
നിർമ്മാണം | ദേവൻ |
രചന | എം.ടി. വാസുദേവൻ നായർ |
ആസ്പദമാക്കിയത് | എൻ. എൻ. പിഷാരടിയുടെ നോവൽ |
അഭിനേതാക്കൾ | പ്രേം നസീർ മധു കെ.ആർ. വിജയ ശ്രീവിദ്യ സത്താർ സുകുമാരി അടൂർ ഭാസി മേനക |
സംഗീതം | Songs: ജി. ദേവരാജൻ Background Score: സലിൽ ചൗധരി |
ഗാനരചന | മുല്ലനേഴി |
ഛായാഗ്രഹണം | melli iraani |
ചിത്രസംയോജനം | എം.എസ്. മണി |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | 65 Lakhs |
അഭിനേതാക്കൾ
തിരുത്തുകഗാനങ്ങൾ
തിരുത്തുകഈ ചലച്ചിത്രത്തിൽ മുല്ലനേഴി രചിച്ച് ജി. ദേവരാജൻ സംഗീത സംവിധാനം നിർവഹിച്ച 7 ഗാനങ്ങളുണ്ട്[2].
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | കണ്ണാടി കൂട്ടിലെ | കെ.ജെ. യേശുദാസ് |
2 | കോടനാടൻ മലയിൽ | കെ.ജെ. യേശുദാസ് |
3 | പാണ്ട്യാല കടവും | കെ.ജെ. യേശുദാസ് |
4 | സൗരയൂഥ പഥത്തിലെന്നോ | കെ.ജെ. യേശുദാസ് |
5 | സ്വർഗ സങ്കല്പത്തിൽ | പി. സുശീല |
6 | തക്കം തക്കം താളമിട്ട് | സി.ഒ. ആന്റോ, പി. മാധുരി, യേശുദാസ് |
7 | വാസനപ്പൂവുകളെ | പി. മാധുരി |
അവലംബം
തിരുത്തുക- ↑ Malayalasangeetham.Info-ൽ നിന്നും ശേഖരിച്ചത് 02.03.2018
- ↑ Malayalachalachithram.Com-ൽ നിന്നും ശേഖരിച്ചത് 02.03.2018