ഒരു മലയാളചലച്ചിത്രസംവിധായകനായിരുന്നു ജേസി (- ഏപ്രിൽ 10, 2001). സംവിധായകാനുകുന്നതിനു മുൻപ് നിരവധി ചിത്രങ്ങളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ചില ചലച്ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവും രചിച്ചു. ഒപ്പം ടെലിവിഷൻ സീരിയലുകളും സംവിധാനം ചെയ്തിട്ടുണ്ട്. ഗായത്രി (1973), ഭൂമിയിലെ മാലാഖ (1965) എന്നീ ചിത്രങ്ങളിലിദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ശാപമോക്ഷം (1974), ഭൂമിയിലെ മാലാഖ (1965) എന്നീ ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവും രചിച്ചു.[1] ഒരു സങ്കീർത്തനം പോലെ എന്ന ചിത്രമാണ് ഇദ്ദേഹം അവസാനമായി സംവിധാനം ചെയ്തത്.[2] 30-ലധികം ചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.[3]

പക്ഷാഘാതം മൂലം 2001 ഏപ്രിൽ 10-ന് അന്തരിച്ചു.

സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾതിരുത്തുക

തിരക്കഥ രചിച്ച ചിത്രങ്ങൾതിരുത്തുക

  • ശാപമോക്ഷം - 1974
  • ഭൂമിയിലെ മാലാഖ - 1965

സംഭാഷണം രചിച്ച ചിത്രങ്ങൾതിരുത്തുക

  • ശാപമോക്ഷം - 1974
  • ഭൂമിയിലെ മാലാഖ - 1965

ടെലിവിഷൻ സീരിയലുകൾതിരുത്തുക

  • മോഹപക്ഷികൾ
  • കുതിരകൾ

അവലംബംതിരുത്തുക

  1. "ജേസി, ചേർത്തതു്, vinamb". എം.ത്രീ.ഡി.ബി. 2011 മാർച്ച് 1. ശേഖരിച്ചത് 2013 ഓഗസ്റ്റ് 12. {{cite news}}: Check date values in: |accessdate= and |date= (help)
  2. "ജേസി അന്തരിച്ചു". മലയാളം വൺ ഇന്ത്യ. 2001 ഏപ്രിൽ 10. ശേഖരിച്ചത് 2013 ഓഗസ്റ്റ് 12. {{cite news}}: Check date values in: |accessdate= and |date= (help)
  3. "ജേസി". മലയാളസംഗീതം. 2013 ഓഗസ്റ്റ് 12. ശേഖരിച്ചത് 2013 ഓഗസ്റ്റ് 12. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=ജേസി&oldid=3781794" എന്ന താളിൽനിന്ന് ശേഖരിച്ചത്