എ. വിൻസെന്റ്
ഒരു മലയാളചലച്ചിത്രസംവിധായകനും ഛായാഗ്രാഹകനുമായിരുന്നു എ. വിൻസെന്റ് ( ജൂൺ 14 1928 - ഫെബ്രുവരി 25, 2015) മലയാളം, തമിഴ്, തെലുഗു ഭാഷകളിലായി നിരവധി ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവ്വഹിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ ജനിച്ചു. ഇന്റർമീഡിയറ്റ് പഠനത്തിനുശേഷം ജെമിനി സ്റ്റുഡിയോയിൽ സ്റ്റുഡിയോ ബോയ് ആയി. ക്യാമറാമാൻ കെ.രാമനാഥന്റെ സഹായിയായി. തെലുഗു ചിത്രത്തിനായിരുന്നു ആദ്യമായി ഛായഗ്രഹണം നിർവഹിച്ചത്.[1] നീലക്കുയിൽ ആയിരുന്നു ആദ്യ മലയാളസിനിമ. തമിഴിലെ ശ്രീധറിന്റെയും ക്യാമറാമാനായിരുന്നു.
എ. വിൻസെന്റ് | |
---|---|
ജനനം | |
തൊഴിൽ | ഛായാഗ്രാഹകൻ & ചലച്ചിത്രസംവിധായകർ |
ഭാർഗവീനിലയംആണ് സംവിധാനം ചെയ്ത ആദ്യസിനിമ.[2] മുറപ്പെണ്ണ്, നഗരമേ നന്ദി, അശ്വമേധം, അസുരവിത്ത്, തുലാഭാരം, നിഴലാട്ടം, ത്രിവേണി, ഗന്ധർവ്വക്ഷേത്രം, ചെണ്ട, അച്ചാണി, നഖങ്ങൾ, വയനാടൻ തമ്പാൻ, കൊച്ചുതെമ്മാടി എന്നിവയാണ് മുഖ്യ ചലച്ചിത്രങ്ങൾ. 1969-ൽ ഏറ്റവും നല്ല സംവിധായകനുള്ള സംസ്ഥാന ബഹുമതി നേടി. അങ്കിൾബൺ എന്ന ചിത്രത്തിലാണ് അവസാനമായി പ്രവർത്തിച്ചത്. 1986-ൽ കൊച്ചുതെമ്മാടി എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്ത മലയാളചിത്രം. പൗർണമി രാവിൽ എന്നൊരു ത്രീഡി ചിത്രവും മലയാളത്തിലെടുത്തിട്ടുണ്ട്. അവസാന കാലത്ത് ഏറെയും തെലുഗു ചിത്രങ്ങൾക്കാണ് ഛായാഗ്രഹണം നിർവഹിച്ചത്.
ക്യാമറാമാന്മാരായ ജയാനനും അജയനും പുത്രന്മാരാണ്. ജെ.സി. ദാനിയേൽ പുരസ്കാരം ലഭിച്ചു. 2015 ഫെബ്രുവരി 25-ന് ചെന്നൈയിൽ വച്ച് അന്തരിച്ചു.[1]
സംവിധാനം ചെയ്ത ചിത്രങ്ങൾതിരുത്തുക
- ഭാർഗ്ഗവീനിലയം (1964)
- അശ്വമേധം (1967)
- നഗരമേ നന്ദി (1967)
- തുലാഭാരം (1978)
- നദി (1969)
- ആൽമരം
- ത്രിവേണി
- നിഴലാട്ടം
- ആഭിജാത്യം
- തീർത്ഥയാത്ര
- ഗന്ധർവ്വക്ഷേത്രം
- നഖങ്ങൾ
- ചെണ്ട
- അച്ചാണി
- പ്രിയമുള്ള സോഫിയ
- അനാവരണം
- വയനാടൻ തമ്പാൻ
- ആനപ്പാച്ചൻ
- തീരം തേടുന്ന തിര
- പൊന്നും പൂവും
- ശ്രീകൃഷ്ണപ്പരുന്ത് (ചലച്ചിത്രം)
- പൗർണമി രാവിൽ (3ഡി)
- കൊച്ചു തെമ്മാടി
ഛായാഗ്രഹണം നിർവഹിച്ച ചിത്രങ്ങൾതിരുത്തുക
- നീലക്കുയിൽ (1954)
- മൂടുപടം (1963)
- തച്ചോളി ഒതേനൻ (1964)
- കുഞ്ഞാലി മരയ്ക്കാർ (1966)
- ദൗത്യം (1988)
- അങ്കിൾ ബൺ (1991)
അവലംബംതിരുത്തുക
- ↑ 1.0 1.1 "എ.വിൻസന്റ് അന്തരിച്ചു". മാതൃഭൂമി. ശേഖരിച്ചത് 2015 ഫെബ്രുവരി 25.
{{cite web}}
: Check date values in:|accessdate=
(help) - ↑ "വൺ മോർ ടേക്..." മാധ്യമം. ശേഖരിച്ചത് 2013 സെപ്റ്റംബർ 6.
{{cite news}}
: Check date values in:|accessdate=
(help)