കനൽക്കണ്ണാടി

മലയാള ചലച്ചിത്രം

ജയൻ പൊതുവാൾ സംവിധാനം ചെയ്ത് 2011 ഒക്ടോബർ 15-ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കനൽ കണ്ണാടി. സ്ത്രീകൾക്കെതിരെ നടക്കുന്ന അനീതികൾക്കെതിരെ പടപൊരുതിയ ഇന്ദുലക്ഷ്മി എന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം. ഇന്ദുലക്ഷ്മി യായി കാർത്തിക അഭിനയിക്കുന്നു. ഹരേകൃഷ്ണ പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.മധു. കല്ലയം ചിത്രം നിർമ്മിച്ചിരിക്കുന്നു. കാർത്തിക, ഇന്ദ്രജിത്ത്,മധുവാര്യർ, വിജയരാഘവൻ, മധു, മന്യ, ഷെല്ലി, വക്കം ബഷീർ, രവി വള്ളത്തോൾ,ബാബു അന്നൂർ, ഗീതാസലാം, ശാന്തകുമാരി എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

കനൽക്കണ്ണാടി
സംവിധാനംജയൻ പൊതുവാൾ
നിർമ്മാണംകെ.മധു. കല്ലയം
അഭിനേതാക്കൾകാർത്തിക
ഇന്ദ്രജിത്ത്
മധുവാര്യർ
വിജയരാഘവൻ
മധു
മന്യ
സംഗീതംഎഡ്യിൻ എബ്രഹാം
വിതരണംഹരേകൃഷ്ണ
റിലീസിങ് തീയതി2011 ഒക്ടോബർ 15
ഭാഷമലയാളം

കഥാസംഗ്രഹം തിരുത്തുക

സോഷ്യോളജിയിൽ റിസർച്ചു ചെയ്യാനാണ് ഇന്ദുലക്ഷ്മി തലസ്ഥാന നഗരിയിൽ എത്തിയത്. പെരുകുന്ന ആത്മഹത്യകളായിരുന്നു വിഷയം. തലസ്ഥാനത്തെത്തിയ അന്നു തന്നെയായിരുന്നു അനാമിക എന്ന മെഡിക്കൽ വിദ്യാർത്ഥിയുടെ ആത്മഹത്യ. സേതുലക്ഷ്മി അനാമികയുടെ ആത്മഹത്യയെകുറിച്ചു അന്വേഷണം തുടങ്ങി. സ്വാതന്തൃ സമരസേനാനിയും പത്രപ്രവർത്തകനുമായ മുത്തഛൻ കാമ്പയിൽ സിദധാർത്തമേനോന്റെ (മധു) അനുഗ്രഹ ആശംസകളോടെയായിരുന്നു സേതുലക്ഷ്മി പ്രവർത്തിച്ചത്. മുറച്ചെറുക്കനായ അനുഭാസ്ക്കറിനു (ഇന്ദ്രജിത്ത്) സേതുലക്ഷ്മിയുടെ പ്രവർത്തങ്ങളിൽ നീരസമുണ്ടായിരുന്നെങ്കിലും ഇന്ദുലക്ഷ്മി അതൊന്നും വകവെച്ചിരുന്നില്ല. ഇന്ദുലക്ഷ്മിയുടെ പ്രവർത്തനം കൊണ്ട് അനാമികയുടെ ആത്മഹത്യയെകുറിച്ചുള്ള ചുരുളഴിയാൻ തുടങ്ങി. അതോടെ അനാമികയുടെ ആത്മഹത്യക്കു വഴി തെളിച്ച ശക്തികൾ ഇന്ദുലക്ഷ്മിയുടെ ശത്രുക്കളായി. ഇന്ദുലക്ഷ്മിയെ അപകടപ്പെടുത്താൻ അവർ ശ്രമിച്ചു കൊണ്ടിരുന്നു. തുടർന്ന് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നു.

അഭിനേതാക്കൾ തിരുത്തുക

  • Indrajith
  • Karthika
  • Jagathy Sreekumar
  • Thilakan
  • CK Sabu
  • Hariraj
  • Salaluddin
  • Bheeman Raghu
  • Geetha Salam
  • Manya
  • Santhakumari
  • VP Ramachandran
  • Vijayaraghavan
  • Shelly

അവലംബം തിരുത്തുക

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കനൽക്കണ്ണാടി&oldid=2875078" എന്ന താളിൽനിന്ന് ശേഖരിച്ചത്