സ്വയംവരം (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(സ്വയംവരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ആദ്യത്തെ മുഴുനീളകഥാചിത്രമാണ് സ്വയംവരം. 1972-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്ക്കാരം വാങ്ങിയ രണ്ടാമത്തെ ചിത്രം കൂടിയാണ് സ്വയംവരം. മലയാളത്തിൽ നവതരംഗസിനിമയുടെ തുടക്കം കുറിച്ച ചലച്ചിത്രമായി സ്വയംവരം കണക്കാക്കപ്പെടുന്നു. മങ്കട രവിവർമ്മയാണ് ഈ ചലച്ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്.

സ്വയംവരം
വി.സി.ഡി. പുറംചട്ട
സംവിധാനംഅടൂർ ഗോപാലകൃഷ്ണൻ
നിർമ്മാണംചിത്രലേഖ ഫിലിം കോ ഓപ്പറേറ്റീവ്
ഫിലിം ഫൈനാൻസ് കോർപ്പറേഷൻ
രചനഅടൂർ ഗോപാലകൃഷ്ണൻ
കെ. പി. കുമാരൻ
അഭിനേതാക്കൾമധു
ശാരദ
അടൂർ ഭവാനി
കെ.പി.എ.സി. ലളിത
തിക്കുറിശ്ശി സുകുമാരൻ നായർ
കൊടിയേറ്റം ഗോപി
സംഗീതംഎം.ബി. ശ്രീനിവാസൻ
ഛായാഗ്രഹണംമങ്കട രവിവർമ്മ
ചിത്രസംയോജനംരമേശൻ
എം. മണി
റിലീസിങ് തീയതി1972
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം123 മിനിറ്റ്

കഥാസംഗ്രഹംതിരുത്തുക

വടക്കൻ കേരളത്തിൽ നിന്നും പ്രേമിച്ച് ഒളിച്ചോടി തിരുവനന്തപുരം നഗരത്തിലെത്തുന്ന വിശ്വം (മധു), സീത (ശാരദ) എന്നിവരുടെ കഥയാണ് ഈ ചലച്ചിത്രം. ഒരു എഴുത്തുകാരനെങ്കിലും വിശ്വത്തിന്‌ തന്റെ കഥകൾ പ്രസിദ്ധീകരിക്കാനാകുന്നില്ല. ജീവിതവൃത്തിക്കായി ചെറിയ ജോലികൾ ലഭിക്കുന്നെങ്കിലും വളരെ ദാരിദ്ര്യപൂർണ്ണമായിരുന്നു ജീവിതം. അവസാനം വിശ്വത്തിന്റെ മരണത്തോടെ ചലച്ചിത്രം പൂർത്തിയാകുന്നു.

അഭിനേതാക്കൾതിരുത്തുക

സംഗീതംതിരുത്തുക

എം. ബി. ശ്രീനിവാസനാണ് ഗാനങ്ങളില്ലാത്ത ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്.

പുരസ്കാരങ്ങൾതിരുത്തുക

1973 മോസ്ക്കോ അന്തർദേശീയ ചലച്ചിത്ര മേള (റഷ്യ) [1]

1972 ദേശീയ ചലച്ചിത്രപുരസ്കാരം (ഇന്ത്യ)

1972 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം [2]

  • ഏറ്റവും മികച്ച ഛായാഗ്രഹണം - മങ്കട രവിവർമ്മ
  • ഏറ്റവും മികച്ച കലാ സംവിധാനം - എസ്. എസ്. നായർ, ദേവദത്തൻ

Referencesതിരുത്തുക

  1. "8th Moscow International Film Festival". Moscow International Film Festival. 1973. മൂലതാളിൽ നിന്നും 2011-09-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011 June 21. {{cite web}}: Check date values in: |accessdate= (help)
  2. "State Film Awards 1969 – 2008". Information and Public Relation Department of Kerala. മൂലതാളിൽ നിന്നും 2016-03-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011 July 8. {{cite web}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=സ്വയംവരം_(ചലച്ചിത്രം)&oldid=3648578" എന്ന താളിൽനിന്ന് ശേഖരിച്ചത്