ആന്റണി പെരുമ്പാവൂർ
|
മലയാളത്തിലെ പ്രമുഖനായ ഒരു ചലച്ചിത്രനിർമ്മാതാവാണ് ആന്റണി പെരുമ്പാവൂർ. ചലച്ചിത്രനിർമ്മാണക്കമ്പനിയായ ആശീർവ്വാദ് സിനിമാസിന്റെ ഉടമസ്ഥനാണ് ഇദ്ദേഹം[അവലംബം ആവശ്യമാണ്]. നടൻ മോഹൻലാലും ആന്റണിയുമാണ് അതിന്റെ നടത്തിപ്പുകാർ.
ജനനംതിരുത്തുക
1968 ഒക്ടോബർ 21ന് എറണാകുളം ജില്ലയിലെ പെരുമ്പാവൂർ പട്ടണത്തിൽ ജനിച്ചു.1987-ൽ നടൻ ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് മോഹൻലാലും ആന്റണിയും ആദ്യം കണ്ടുമുട്ടിയത്[അവലംബം ആവശ്യമാണ്].
നിർമ്മിച്ച ചലച്ചിത്രങ്ങൾതിരുത്തുക
ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു.[1]
- ലോഹം 2015
- ദൃശ്യം 2013
- ഇവിടം സ്വർഗ്ഗമാണ് (2009)
- സാഗർ ഏലിയാസ് ജാക്കി റീലോഡഡ് (2009)
- ഇന്നത്തെ ചിന്താവിഷയം (2008)
- പരദേശി (2007)
- അലിഭായ് (2007)
- ബാബ കല്യാണി (2006)
- രസതന്ത്രം (2006)
- നരൻ (2005)
- നാട്ടുരാജാവ് (2004)
- കിളിച്ചുണ്ടൻ മാമ്പഴം (2003)
- രാവണപ്രഭു (2001)
- നരസിംഹം (2000)
അവലംബംതിരുത്തുക
- ↑ "Antony Perumbavoor". IMDB. ശേഖരിച്ചത് 2010 നവംബർ 10. Check date values in:
|accessdate=
(help)