കൊടുങ്കാറ്റ് (ചലച്ചിത്രം)
മലയാള ചലച്ചിത്രം
എവർഷൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ തിരുപ്പതി ചെട്ടിയാർ നിർമ്മിച്ച് ജോഷി സംവിധാനം ചെയ്ത് 1983ൽ പ്രദർശനത്തിനെത്തിയ ചലച്ചിത്രമാണു് കൊടുങ്കാറ്റ്. കൊച്ചിൻ ഹനീഫയുടെ കഥയ്ക്കു പാപ്പനംകോട് ലക്ഷ്മണൻ തിരക്കഥയും സംഭാഷണവുമെഴുതി.
കൊടുങ്കാറ്റ് | |
---|---|
സംവിധാനം | ജോഷി |
നിർമ്മാണം | തിരുപ്പതി ചെട്ടിയാർ |
രചന | കൊച്ചിൻ ഹനീഫ പാപ്പനംകോട് ലക്ഷ്മണൻ |
അഭിനേതാക്കൾ | |
സംഗീതം | കെ.ജെ. ജോയ് |
ഛായാഗ്രഹണം | ജെ. വില്യംസ് |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രേം നസീർ, രാജലക്ഷ്മി, മധു, ശ്രീവിദ്യ, മമ്മൂട്ടി, സുമലത, ശങ്കർ, പൂർണ്ണിമ ജയറാം, മോഹൻലാൽ, ജലജ, ജോസ് പ്രകാശ്, കൊച്ചിൻ ഹനീഫ, പ്രതാപചന്ദ്രൻ, അനുരാധ, ബാലൻ കെ. നായർ, കെ.പി. ഉമ്മർ, രവീന്ദ്രൻ, ഭീമൻ രഘു തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ.[1][2]
അവലംബം
തിരുത്തുക- ↑ കൊടുങ്കാറ്റ് (1983) -www.malayalachalachithram.com
- ↑ കൊടുങ്കാറ്റ് (1983) -malayalasangeetham.info