പി.എൻ. മേനോൻ

മലയാളചലച്ചിത്ര സംവിധായകൻ
(പി എൻ മേനോൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രമുഖ മലയാളചലച്ചിത്രസംവിധായകനായിരുന്നു പാലിശ്ശേരി നാരായണൻ‌കുട്ടിമേനോൻ എന്ന പി.എൻ. മേനോൻ(ജനുവരി 2, 1926 - സെപ്റ്റംബർ 9, 2008). തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ[1] 1926-ൽ ജനിച്ച ഇദ്ദേഹം മലയാളചലച്ചിത്രത്തിൽ വിപ്ലവാത്മകമായ പരിവർത്തനത്തിന് തുടക്കമിട്ടു. പ്രശസ്ത ചലച്ചിത്രസംവിധായകൻ ഭരതന്റെ ചെറിയച്ഛനാണ് ഇദ്ദേഹം. ഭാരതിയാണ് ഭാര്യ.

പാലിശ്ശേരി നാരായണൻകുട്ടി മേനോൻ
പി.എൻ. മേനോൻ
ജനനം1926 ജനുവരി 2
മരണംസെപ്റ്റംബർ 9, 2008(2008-09-09) (പ്രായം 82)
തൊഴിൽസംവിധായകൻ, കലാസംവിധായകൻ
സജീവ കാലം1963–2008
ജീവിതപങ്കാളി(കൾ)ഭാരതി മേനോൻ
കുട്ടികൾജയശ്രീ, രാജശ്രീ

സിനിമാജീവിതം

തിരുത്തുക

തൃശൂർ സ്കൂൾ ഓഫ് ആർട്ടിൽ പഠിച്ചിറങ്ങിയ മേനോൻ നേരെ മദ്രാസിലേക്ക് ചേക്കേറി. സെറ്റ് പെയിന്റർ, വിഷ്വൽ ആർട്ടിസ്റ്റ്, പോസ്റ്റർ ഡിസൈനർ എന്നീ മേഖലകളിലാണ് സിനിമയിൽ ഹരിശ്രീ കുറിച്ചത്. അതിനുശേഷം 1965-ൽ റോസി എന്ന ചലച്ചിത്രത്തിലൂടെ സിനിമാസംവിധാന രംഗത്തേക്ക് കടന്നു.[2]

1969-ൽ പുറത്തിറങ്ങിയ ഓളവും തീരവും മേനോനെ എണ്ണം പറഞ്ഞ സംവിധായകരുടെ നിലയിലേക്കുയർത്തി. ആ വർഷത്തെ മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന അവാർഡും ഈ ചലച്ചിത്രത്തിന് ലഭിച്ചു. കുട്ട്യേടത്തി (1971), മാപ്പുസാക്ഷി (1971), മലമുകളിലെ ദൈവം (1983) എന്നിവ ഇദ്ദേഹത്തിന്റെ പ്രതിഭാസ്പർശം ആവോളം ഏറ്റുവാങ്ങിയ ചിത്രങ്ങളാണ്. 2004-ൽ പുറത്തിറങ്ങിയ നേർക്കുനേർ ആണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം.

ചലച്ചിത്രങ്ങൾ[3]

തിരുത്തുക
  1. റോസി (1965)
  2. ഓളവും തീരവും (1969)
  3. മാപ്പുസാക്ഷി (1971)
  4. കുട്ട്യേടത്തി (1971)
  5. പണിമുടക്ക് (1972)
  6. ചെമ്പരത്തി (1972)
  7. ഗായത്രി (1973)
  8. ദർശനം (1973)
  9. ചായം (1973)
  10. മഴക്കാറ് (1974)
  11. ഓടക്കുഴൽ (1975)
  12. ഉദയം കിഴക്കുതന്നെ (1976)
  13. ടാക്സി ഡ്രൈവർ (1978)
  14. മിടുക്കി പൊന്നമ്മ (1978)
  15. ദേവത (1979)
  16. അർച്ചന ടീച്ചർ (1981)
  17. അനു (1982)
  18. മലമുകളിലെ ദൈവം (1983)
  19. ഗ്ലിംസസ് ഒഫ് കേരള(1983)
  20. അസ്ത്രം (1983)
  21. പടിപ്പുര (ചലച്ചിത്രം) (1988)
  22. മണിഓർഡർ (1990) (TV)
  23. നേർക്കുനേർ (2004)

പുരസ്കാരങ്ങൾ

തിരുത്തുക

ഗായത്രി, മലമുകളിലെ ദൈവം എന്നിവയ്ക്ക് ദേശീയ അവാർഡും സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്‌. ചെമ്പരത്തിക്ക്‌ സംസ്ഥാന അവാർഡ്‌, ഫിലിംഫെയർ അവാർഡ്‌, ഫിലിം ഫാൻസ്‌ അസോസിയേഷൻ അവാർഡ്‌ എന്നിവയും ലഭിച്ചു. ഓളവും തീരവും എന്ന ചിത്രം ഡൽഹി മലയാളം ഫിലിം ഫെസ്‌ റ്റിവലിൽ സ്വർണ്ണ മെഡൽ നേടി.[4].

മലയാളചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ജെ.സി. ദാനിയേൽ പുരസ്കാരവും അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌.[4]

അവസാനകാലത്ത് അൽഷിമേഴ്സ് രോഗം ബാധിച്ച് കൊച്ചിയിലെ മകളുടെ വീട്ടിൽ താമസിച്ചുവരികയായിരുന്ന മേനോൻ 82-ആം വയസ്സിൽ 2008 സെപ്റ്റംബർ 9-ന്‌ കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിൽവെച്ച് അന്തരിച്ചു[4].

  1. "ബ്ലാക് & വൈറ്റ്". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 749. 2012 ജൂലൈ 02. Retrieved 2013 മെയ് 08. {{cite news}}: Check date values in: |accessdate= and |date= (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-05-13. Retrieved 2008-08-12. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  3. http://www.imdb.com/name/nm0579763/
  4. 4.0 4.1 4.2 "സംവിധായകൻ പി.എൻ.മേനോൻ അന്തരിച്ചു". മാതൃഭൂമി. Retrieved സെപ്റ്റംബർ 9 2008. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തുനിന്നുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പി.എൻ._മേനോൻ&oldid=4084359" എന്ന താളിൽനിന്ന് ശേഖരിച്ചത്