അതിർത്തികൾ

മലയാള ചലച്ചിത്രം

ജെ.ഡി തോട്ടാൻ സംവിധാനം ചെയ്ത് 1988 ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാള ചിത്രമാണ് അതിർത്തികൾ . ഈ ചിത്രത്തിൽ മധു, ശ്രീവിദ്യ, ജഗതി ശ്രീകുമാർ, ശങ്കരാടി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജി ദേവരാജനാണ്.[1][2][3]

അതിർത്തികൾ
സംവിധാനംജെ.ഡി. തോട്ടാൻ
നിർമ്മാണംഎം.ടി.പി പ്രൊഡക്ഷൻ
രചനഎം.ടി. വാസുദേവൻ നായർ
തിരക്കഥഎം.ടി. വാസുദേവൻ നായർ
അഭിനേതാക്കൾമധു
ശ്രീവിദ്യ
ജഗതി ശ്രീകുമാർ
ശങ്കരാടി
സംഗീതംജി. ദേവരാജൻ
ഛായാഗ്രഹണംമെല്ലി ദയാളൻ
ചിത്രസംയോജനംവി.കെ. കൃഷ്ണൻ
സ്റ്റുഡിയോടി. & ടി. പ്രൊഡക്ഷൻസ്
വിതരണംടി. & ടി. പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 13 ഓഗസ്റ്റ് 1988 (1988-08-13)
രാജ്യംഇന്ത്യ
ഭാഷമലയാളം

മിന്നുന്നതെല്ലാം പൊന്നല്ല എന്നതിന്റെ പൊരുൾ അറിയാത്ത ഒരു സാധുവിന്റെ കഥ. പുറമേയുള്ള പുളപ്പ് കണ്ട് യഥാർത്ഥസ്നേഹം അവഗണിച്ചവന്റെ കഥ. കേശു (രാജ്കുമാർ) ലൗമി ഫെയർനസ് പ്രൊഡക്റ്റ്സിന്റെ സൈൽസ് മാനേജർ ആണ്. സ്നേഹമയിയായ ഭാര്യയും(ജലജ) മോളും ()അടങ്ങുന്ന സംതൃപ്ത കുടുംബം. ഇപ്പോൾ റണ്ടാമത് ഗർഭിണിയാണ്ണ ടൗണീലേക്ക് ദിവസവും 10 30 കിമി സ്കൂട്ടറിൽ ആണ് യാത്ര. പഴയ കൂട്ടുകാരൻ സ്റ്റാൻലിയും (ജഗതി ശ്രീകുമാർ)ഇടക്ക് കാണും ചില്ലറമദ്യപാനവും വേശ്യാസംഗമവും ഒക്കെ അയാൾക്കുണ്ട്. ഒരിക്കൽ ഒരു പ്രൊഡക്റ്റിനെ ക്കുറിച്ചുള്ള കസ്റ്റമർ പരാതിയെ ക്കുറിച്ച് ഏരിയ മാനേജർ പിള്ള(ശങ്കരാടി) വഴക്കുപറഞ്ഞു. അത് മാറ്റിക്കൊടുക്കാൻ ആണ് അയാൾ കേണൽ മുകുന്ദന്റെ(മധു ) വീട്ടിൽ എത്തിയത്. അദ്ദേഹത്തിന്റെ പത്നി റീത്താ മുകുന്ദൻ(ശ്രീവിദ്യ) ആയിരുന്നു പരാതിക്കാരി. കുറേക്കാലം ആഫ്രിക്കയിൽ ആയിരുന്നു ആ ദമ്പതികൾ. അവരുടെ സഹായത്തിൽ വിപണത്തിനു കുറച്ച് സഹായം ഒക്കെ കിട്ടി. ആ പരിചയം റീത്തയുടെ നേതൃത്വത്തിൽ തന്നെ കൂടുതൽ അടുത്തു. അവളുമായുള്ള സംഗമങ്ങൾക്ക് ഇല്ലാത്ത രോഗവും യാത്രയുടെ ക്ലേശവും പറഞ്ഞ് കേശു നഗരത്തിലേക്ക് താമസം മാറ്റി. സാധ്വിയായ ഭാര്യ ദേവി ഭർത്താവിന്റെ പ്രശ്നങ്ങൾ സത്യമാണെന്ന് കരുതി. പല ശനിയാഴ്ചകളും യാത്ര മുടങ്ങി. ഒരുദിവസം റീത്ത പറഞ്ഞ സ്ഥലത്തേക്ക് പുറപ്പെടുമ്പോൾ കൃഷ്ണമ്മാമൻ(ബഹദൂർ) വന്ന് ദേവി പ്രസവത്തിനു ആശുപത്രിയിൽ ആണ് വേഗം വരണമെന്ന് അറിയിക്ക്കുന്നു. താൻ എത്തിക്കോളാം എന്ന് പറഞ്ഞ് പോകുന്ന അയാൽ വഴിയിൽ റീത്ത അപകടത്തിൽ പെട്ടതറിയുന്നു. കേണലിനോട് സഹതപിക്കാൻ ചെന്ന അയാളെ കേണൽ കളിയാക്കുന്നു. പട്ടാളത്തിലെ മേജർ മുതൽ റീത്തയുടെ കെണിയിൽ വീണ മഹാന്മാരുടെയും ആഫ്രിക്കയിൽ ഒരു നീഗ്രോകാമുകനിൽ ജനിച്ച തടവിൽ എന്നപോലെ ജീവിക്കുന്ന പെൺകുട്ടിയേയും കാണിക്കുന്നു. തന്റെ ഭാര്യയുടെ മഹത്വം തിരിച്ചറിഞ്ഞ കേശു ഭാര്യയുടെ അടുത്ത് ഓടിയെത്തുന്നു.

ക്ര.നം. താരം വേഷം
1 മധു മേജർ മുകുന്ദൻ
2 ശ്രീവിദ്യ റീത്ത മുകുന്ദൻ
3 ജഗതി ശ്രീകുമാർ സ്റ്റാൻലി
4 ശങ്കരാടി മാനേജർ പിള്ള
5 ബഹദൂർ കൃഷ്ണമ്മാമൻ
6 ജലജ ശ്രീദേവി / ദേവി
7 രാജ്കുമാർ സേതുപതി കേശവൻ / കേശു
8 ബേബി സൗമ്യ അനിത
9 മാള അരവിന്ദൻ വേലായുധൻ
10 തൃശ്ശൂർ എൽസി ദേവിയുടെ അമ്മ
11 ദേവൻ അതിഥി വേഷ

ഗാനങ്ങൾ

തിരുത്തുക

ചിത്രത്തിൽ പി. ഭാസ്‌കരൻ എഴുതിയ വരികൾക്ക് ജി. ദേവരാജനാണ് സംഗീതം നൽകിയത്.

ഇല്ല. ഗാനം ഗായകർ വരികൾ നീളം (m: ss)
1 "നമ്പറു ലേശം" വിൻസെന്റ് ഗോമസ് പി. ഭാസ്‌കരൻ
2 "ഒന്നക്കം ഒന്നക്കം" കെ ജെ യേശുദാസ് പി. ഭാസ്‌കരൻ
  1. "Athirthikal". www.malayalachalachithram.com. Retrieved 2014-10-24.
  2. "Athirthikal". malayalasangeetham.info. Archived from the original on 2014-10-24. Retrieved 2014-10-24.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "Athirtikal". spicyonion.com. Archived from the original on 2014-10-24. Retrieved 2014-10-24.
  4. "അതിർത്തികൾ (1988)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 4 മാർച്ച് 2023.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അതിർത്തികൾ&oldid=4234491" എന്ന താളിൽനിന്ന് ശേഖരിച്ചത്