ട്വന്റി20 (ചലച്ചിത്രം)

ജോഷി സംവിധാ‍നം ചെയ്ത് 2008-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാ‍ണ് ട്വന്റി20

മലയാളത്തിലെ പ്രമുഖ നടീനടന്മാരെ അണിനിരത്തി ജോഷി സംവിധാ‍നം ചെയ്ത് 2008-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാ‍ണ് ട്വന്റി20. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ഈ ചിത്രത്തിന്റെ രചന ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവരും, നിർമ്മാണം ദിലീപുമാണ്. എല്ലാ പ്രമുഖ നടീനടന്മാരും അഭിനയിച്ച ചിത്രമെന്ന നിലയിൽ അറിയപ്പെട്ട ഒരു ചിത്രമാണ് ട്വന്റി20. ഈ ചിത്രത്തിൽ അഭിനേതാക്കൾ മലയാളചലച്ചിത്രസംഘടനയായ അമ്മയുടെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ധനസമാഹരണ ഉദ്ദേശ്യത്തോടെ ആണ് ഇതിൽ പ്രവർത്തിച്ചത്.[2]. == അഭിനേതാക്കളും കഥാപാത്രങ്ങളും

ട്വന്റി20
ഔദ്യോഗിക പോസ്റ്റർ
സംവിധാനംജോഷി
നിർമ്മാണംദിലീപ്
രചനഉദയകൃഷ്ണ
സിബി കെ. തോമസ്
അഭിനേതാക്കൾ
സംഗീതം
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംപി. സുകുമാർ
ചിത്രസംയോജനംരഞ്ജൻ ഏബ്രഹാം
സ്റ്റുഡിയോഗ്രാൻഡ് പ്രൊഡക്ഷൻസ്
വിതരണംമഞ്ജുനാഥ റിലീസ്
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം165 മിനിറ്റ്
ആകെ 32.36 കോടി[1]

അവലംബം തിരുത്തുക

  1. "Features". The Times Of India. 2011 May 21. {{cite news}}: Check date values in: |date= (help)
  2. "The Hindu: AMMA office-bearers assume charge". Archived from the original on 2013-01-03. Retrieved 2008-11-25.
  3. Nayan to dance with Pritvi - Sify.com

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=ട്വന്റി20_(ചലച്ചിത്രം)&oldid=4071807" എന്ന താളിൽനിന്ന് ശേഖരിച്ചത്