പ്രഭുവിന്റെ മക്കൾ
മലയാള ചലച്ചിത്രം
സജീവൻ അന്തിക്കാട് രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പ്രഭുവിന്റെ മക്കൾ. വിനയ് ഫോർട്ട്, സ്വാസിക, മധു, കലാഭവൻ മണി, സലീം കുമാർ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.
പ്രഭുവിന്റെ മക്കൾ | |
---|---|
സംവിധാനം | സജീവൻ അന്തിക്കാട് |
നിർമ്മാണം | എം. സിന്ധു സന്തോഷ് ബാലൻ |
രചന | സജീവൻ അന്തിക്കാട് |
അഭിനേതാക്കൾ | |
സംഗീതം | അറയ്ക്കൽ നന്ദകുമാർ ജോയ് ചെറുവത്തൂർ |
ഗാനരചന | സജീവൻ അന്തിക്കാട് ചങ്ങമ്പുഴ |
ഛായാഗ്രഹണം | മനോജ് നാരായണൻ മഞ്ജുലാൽ |
ചിത്രസംയോജനം | സജീവൻ അന്തിക്കാട് |
സ്റ്റുഡിയോ | ഫ്രീ തോട്ട് സിനിമ |
റിലീസിങ് തീയതി | 2012 ഒക്ടോബർ 26 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 165 മിനിറ്റ് |
ദൈവാന്വേഷണം പ്രമേയമാക്കിയ ഈ ചിത്രം ഡോക്യുമെന്ററി സംവിധായകനായ സജീവൻ അന്തിക്കാടിന്റെ ആദ്യ ചലച്ചിത്രസംരംഭമാണ്.
അഭിനേതാക്കൾ
തിരുത്തുക- വിനയ് ഫോർട്ട് – സിദ്ധാർത്ഥൻ
- സ്വാസിക – ദേവിക
- ജിജോയ് രാജഗോപാലൻ – മണി
- മധു – പ്രഭു
- കലാഭവൻ മണി – ആദിത്യ
- സലീം കുമാർ – മാധവൻ
- പ്രകാശ് ബാരെ – ഹരിപഞ്ചാനൻ ബാബ
- സുനിൽ സുഖദ – ലൈബ്രേറിയൻ
- അരുൺ – രാജയോഗി സുഖദേവ്
- അനൂപ് ചന്ദ്രൻ – അനൂപ്
- ശിവജി ഗുരുവായൂർ – ദേവസ്സി
- ഹരിശ്രീ മാർട്ടിൻ – വെളിച്ചപ്പാട്
- കുളപ്പുള്ളി ലീല – ജാനു
- സാജു കൊടിയൻ – പ്രഭാകരൻ
- അംബിക മോഹൻ – ദേവികയുടെ അമ്മ
- ദേവി ചന്ദന – പ്രഭാകരന്റെ അമ്മ
സംഗീതം
തിരുത്തുകഗാനരചന നിർവ്വഹിച്ചിരിക്കുന്നത് സജീവൻ അന്തിക്കാട്.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | സംഗീതം | ഗായകർ | ദൈർഘ്യം | ||||||
1. | "അധികമാണെന്നു നീ" | അറയ്ക്കൽ നന്ദകുമാർ | മഹിത | 4:21 | ||||||
2. | "നീയോ ധന്യ" | അറയ്ക്കൽ നന്ദകുമാർ | മധു ബാലകൃഷ്ണൻ | 5:04 | ||||||
3. | "പരമാത്മാവിൻ" | അറയ്ക്കൽ നന്ദകുമാർ | പി. ജയചന്ദ്രൻ, കോറസ് | 4:09 | ||||||
4. | "സോഷ്യലിസം വന്നാൽ" | ജോയ് ചെറുവത്തൂർ | പ്രദീപ് പള്ളുരുത്തി | 2:25 | ||||||
5. | "ആ രാവിൽ" (ചങ്ങമ്പുഴയുടെ കവിത) | ജോയ് ചെറുവത്തൂർ | ജി. വേണുഗോപാൽ | 3:58 |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- പ്രഭുവിന്റെ മക്കൾ – മലയാളസംഗീതം.ഇൻഫോ