പി. സുബ്രഹ്മണ്യം
പത്മനാഭൻ സുബ്രഹ്മണ്യം ഒരു സിനീമാ സംവിധായകനും നിർമാതാവുമായിരുന്നു. 1950 കളുടെ പകുതി മുതൽ ഇതുവരെയായി അദ്ദേഹം 59 ചലച്ചിത്രങ്ങൾ സംവിധാനം ചെയ്യുകയും 69 ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തീട്ടുണ്ട്. കേരളത്തിലെ രണ്ടാമത്തെ വലിയ പ്രൊഡക്ഷൻ തിയേറ്ററായ മെരിലാഡ് സ്റ്റുഡിയോ ആയിരുന്നു ഇദ്ദേഹത്തിന്റെ പ്രവർത്തന കേന്ദ്രം. നിർമ്മാണം മുഴുവൻ നീല പ്രൊഡക്ഷൻസിന്റെ ബാനറിലായിരുന്നു.
ജീവിതം
തിരുത്തുകആദ്യകാല ജീവിതം
തിരുത്തുക1910 ഫെബ്രുവരി 19-ന് പത്മനാഭപിള്ള-നീലമ്മാൾ ദമ്പതികളുടെ മകനായി നാഗർകോവിലിൽ ജനിച്ച സുബ്രഹ്മണ്യം, നാട്ടിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരത്ത് കോളേജിൽ വന്നുചേർന്നു. എന്നാൽ ജലവിഭവവകുപ്പിൽ ജോലി ലഭിച്ചതിനാൽ അദ്ദേഹത്തിന് പഠനം പൂർത്തിയാക്കാനായില്ല. ജലവിഭവവകുപ്പിലെ ഉദ്യോഗസ്ഥനായശേഷമുള്ള ആദ്യ ജോലി തിരുവിതാംകൂർ രാജകുടുംബത്തിന്റെ പുതിയ ആസ്ഥാനമായിരുന്ന കവടിയാർ കൊട്ടാരത്തിലേയ്ക്കുള്ള ജലവിതരണമായിരുന്നു. ഈ ജോലി, അന്നത്തെ ദിവാനായിരുന്ന സർ സി.പി.രാമസ്വാമി അയ്യരുടെ ശ്രദ്ധയാകർഷിയ്ക്കുകയും, സുബ്രഹ്മണ്യത്തെ അദ്ദേഹത്തിന്റെ പ്രത്യേക പ്രശംസയ്ക്ക് പാത്രമാക്കുകയും ചെയ്തു. പിന്നീട് സ്റ്റേഷനറി വകുപ്പിലും സുബ്രഹ്മണ്യം ജോലി ചെയ്യുകയുണ്ടായി.
കുടുംബജീവിതം
തിരുത്തുകസി. മീനാക്ഷിയമ്മാളായിരുന്നു സുബ്രഹ്മണ്യത്തിന്റെ ഭാര്യ.
തിരഞ്ഞെടുത്ത ചിത്രങ്ങൾ
തിരുത്തുക- ഹൃദയത്തിന്റെ നിറങ്ങൾ 1979
- റൗഡി രാജമ്മ (1977)
- ശ്രീ മുരുകൻ (1977)
- വിടരുന്ന മൊട്ടുകൾ (1977)
- അംബ അംബിക അംബാലിക (1976)
- ഹൃദയം ഒരു ക്ഷേത്രം (1976)
- സ്വാമി അയ്യപ്പൻ (1975)
- ദേവി കന്യാകുമാരി (1974)
- വണ്ടിക്കാരി (1974)
- കാട് (1973)
- സ്വർഗ്ഗപുത്രി (1973)
- പ്രീതി (1972)
- പ്രൊഫസർ (1972/I)
- ശ്രീ ഗുരുവായൂരപ്പൻ (1972)
- ആന വളർത്തിയ വാനമ്പാടിയുടെ മകൻ (1971)
- കൊച്ചനിയത്തി (1971)
- സ്വപ്നങ്ങൾ (1970)
- കുമാരസംഭവം (1969)
- ഉറങ്ങാത്ത സുന്ദരി (1969)
- അദ്ധ്യാപിക (1968)
- ഹോട്ടൽ ഹൈറേഞ്ച് (1968)
- കാട്ടുമല്ലിക (1966)
- പ്രിയതമ (1966)
- പുത്രി (1966)
- കളിയോടം (1965)
- പട്ടുതൂവാല (1965)
- അൾത്താര (ചലച്ചിത്രം) (1964)
- ആറ്റം ബോംബ് (1964)
- കലയും കാമിനിയും (1963)
- സ്നാപക യോഹന്നാൻ (1963)
- ശ്രീരാമ പട്ടാഭിഷേകം (1962)
- സ്നേഹദീപം (1962)
- ഭക്തകുചേല (1961)
- ക്രിസ്തുമസ് രാത്രി (ചലച്ചിത്രം) (1961)
- പൂത്താലി (ചലച്ചിത്രം) (1960)
- ആന വളർത്തിയ വാനമ്പാടി (1959)
- മറിയക്കുട്ടി (1958)
- രണ്ടിടങ്ങഴി (ചലച്ചിത്രം) (1958)
- ജയിൽ പുള്ളി (1957)
- പാടാത്ത പൈങ്കിളി (ചലച്ചിത്രം) (1957)
- മന്ത്രവാദി (ചലച്ചിത്രം) (1956)
പുരസ്കാരങ്ങൾ
തിരുത്തുക- 1957 - President's Silver Medal for Best Feature Film in Malayalam - Padatha Painkili[1]
- 1958 - Certificate of Merit in Malayalam - Randidangazhi[2]
അവലംബം
തിരുത്തുക- ↑ "5th National Film Awards" (PDF). Directorate of Film Festivals. Retrieved September 02, 2011.
{{cite web}}
: Check date values in:|accessdate=
(help) - ↑ "6th National Film Awards". International Film Festival of India. Archived from the original on 2012-10-20. Retrieved September 3, 2011.
- Lekshmy Gopalakrishnan (January 2, 2009). "Visionary and entrepreneur". The Hindu. Archived from the original on 2011-06-29. Retrieved March 15, 2011.
{{cite web}}
: Italic or bold markup not allowed in:|publisher=
(help); More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help)