ദ എക്കണോമിക്സ് ടൈംസ്

(The Economic Times എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിൽ നിന്നു ഇംഗ്ലീഷ് ഭാഷയിൽ പ്രസിദ്ധീകരിക്കുന്ന ഒരു ബിസിനസ് കേന്ദ്രീകൃത ദിനപത്രമാണ് ദ എക്കണോമിക്സ് ടൈംസ്. ടൈംസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇത്. എക്കണോമിക് ടൈംസ് 1961 ൽ പ്രസിദ്ധീകരണം ആരംഭിച്ചു. 2012 ലെ കണക്കനുസരിച്ച്, വാൾ സ്ട്രീറ്റ് ജേർണലിന് ശേഷം ലോകത്തിലെ ഏറ്റവും വ്യാപകമായി വായിക്കപ്പെടുന്ന രണ്ടാമത്തെ ഇംഗ്ലീഷ് പത്രമാണ് ഇത്.[4] ഇതിന് 800,000-ലധികം വായനക്കാരുണ്ട്. മുംബൈ, ബെംഗളൂരു, ഡെൽഹി, ചെന്നൈ, കൊൽക്കത്ത, ലഖ്‌നൗ, ഹൈദരാബാദ്, ജയ്‌പൂർ, അഹമ്മദാബാദ്, നാഗ്‌പൂർ, ചണ്ഡീഗഢ്, പൂണെ, ഇൻ‌ഡോർ, ഭോപ്പാൽ എന്നീ 14 നഗരങ്ങളിൽ നിന്ന് ഇത് ഒരേസമയം പ്രസിദ്ധീകരിക്കുന്നു. ഇന്ത്യയുടെ സമ്പദ്ഘടന, അന്താരാഷ്ട്ര ധനകാര്യം, ഓഹരി വിലകൾ, സാധനങ്ങളുടെ വിലകൾ, ധനകാര്യവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് ഇതിന്റെ പ്രധാന ഉള്ളടക്കം. ഈ പത്രം പ്രസിദ്ധീകരിക്കുന്നത് ബെന്നറ്റ്, കോൾമാൻ & കമ്പനി ലിമിറ്റഡ് ആണ്. 1961 -ൽ പത്രം ആരംഭിച്ചപ്പോൾ അതിന്റെ സ്ഥാപക പത്രാധിപർ പി.എസ്.ഹരിഹരൻ ആയിരുന്നു. ദി ഇക്കണോമിക് ടൈംസിന്റെ ഇപ്പോഴത്തെ എഡിറ്റർ ബോധിസത്വ ഗാംഗുലിയാണ്.[5]

ദ എക്കണോമിക്സ് ടൈംസ്
പ്രമാണം:The Economic Times front cover, 9 July 2021.png
The 9 July 2021 front page of The Economic Times
തരംദിനപ്പത്രം
Formatബ്രോഡ്ഷീറ്റ്
ഉടമസ്ഥ(ർ)ദ ടൈംസ് ഗ്രൂപ്പ്
പ്രസാധകർബെന്നെറ്റ്, കോൾമാൻ & കമ്പനി ലിമിറ്റഡ്
എഡീറ്റർബോധിസത്വ ഗാംഗുലി
സ്ഥാപിതം6 മാർച്ച് 1961; 63 വർഷങ്ങൾക്ക് മുമ്പ് (1961-03-06)[1][2]
ഭാഷഇംഗ്ലീഷ്
ആസ്ഥാനംടൈംസ് ഹൌസ്, ഡി.എൻ. റോഡ്, മുംബൈ, ഇന്ത്യ
Circulation359,142 daily[3]
സഹോദരവാർത്താപത്രങ്ങൾ
ISSN0013-0389
OCLC number61311680
ഔദ്യോഗിക വെബ്സൈറ്റ്economictimes.indiatimes.com വിക്കിഡാറ്റയിൽ തിരുത്തുക

ഇക്കണോമിക് ടൈംസ് ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും വിൽക്കുന്നു.[6] 2009 ജൂണിൽ പത്രം, ഇടി നൗ എന്ന ടെലിവിഷൻ ചാനൽ ആരംഭിച്ചു.[7][8]

എഡിറ്റർമാർ

തിരുത്തുക
  • 1960 കളിലും 1970 കളിലും: പി എസ് ഹരിഹരൻ (1961-1964), ഡി കെ രംഗനേക്കർ (1964-1979)
  • 1980 കൾ: ഹന്നൻ എസെക്കിയേൽ, മനു ഷ്രോഫ് (1985-1990)
  • 1990 കളുടെ ആരംഭം മുതൽ മധ്യം വരെ: ജയ്ദീപ് ബോസ്,[9] ടി.എൻ. നൈനാൻ, സ്വാമിനാഥൻ അങ്ക്ലേസാരിയ അയ്യർ
  • 2004: രാജ്‍ഋഷി സിംഗാൾ, രാഹുൽ ജോഷി
  • 2010 മുതൽ 2015 വരെ: രാഹുൽ ജോഷി[10]
  • 2015 മുതൽ ഇന്നുവരെ: ബോധിസത്വ ഗാംഗുലി[11]
  1. Far Eastern Economic Review. Review Publishing Company Limited. 1987. p. 4.
  2. Bhattacherje, S. B. (2009). Encyclopaedia of Indian Events & Dates. Sterling Publishers Pvt. Ltd. p. A230. ISBN 978-81-207-4074-7.
  3. "Highest Circulated Daily Newspapers (language wise)" (PDF). എബിസി. Retrieved 5 January 2020.
  4. Auletta, Ken (1 October 2012). "Citizens Jain – Why India's newspaper industry is thriving". The New Yorker. Retrieved 22 August 2019.
  5. Toms, Manu P (26 August 2015). "Bodhisatva Ganguli new executive editor of The Economic Times". VCCircle. Retrieved 18 August 2019.
  6. Abram, David; et al. (2013). The Rough Guide to India (9th, Revised ed.). London: Rough Guides. ISBN 978-1-4093-6670-6.
  7. Indiantelevision Dot Com Private Limited (19 January 2009). "Times Group's biz channel is ET Now". Archived from the original on 5 November 2018. Retrieved 24 February 2020.
  8. Sruthijith KK (17 June 2009). "A New Channel Is Born: ET Now Goes On Air with 'The Economic Times Advantage'". Gigaom. Archived from the original on 2021-10-26. Retrieved 18 August 2019.
  9. "TOI Executive Editor Jaideep Bose all set to move out". exchange4media. 29 April 2008. Retrieved 18 August 2019.
  10. Toms, Manu P (20 August 2015). "Rahul Joshi quits BCCL, to join Network18 as CEO News". VCCircle. Retrieved 18 August 2019.
  11. Hasan, Abid (26 August 2015). "Following Rahul Joshi's exit, ET elevates Bodhisatva Ganguli to Executive Editor". exchange4media. Archived from the original on 2017-06-28. Retrieved 18 August 2019.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദ_എക്കണോമിക്സ്_ടൈംസ്&oldid=4033429" എന്ന താളിൽനിന്ന് ശേഖരിച്ചത്