പി. പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒരു മലയാളചലച്ചിത്രമാണ് അപരൻ. 1988-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ജയറാം നായകനായി അഭിനയിച്ച ആദ്യ ചിത്രമാണിത്. തെറ്റിദ്ധാരണ മൂലം നിഷകളങ്കനായ ഒരു യുവാവിന് വന്നുഭവിക്കുന്ന പ്രശ്നങ്ങളാണ് ചിത്രത്തിൻറെ കഥാതന്തു. അപരൻ എന്ന പേരിൽ തന്നെ പി പത്മരാജൻ എഴുതിയ ചെറുകഥയുടെ ചലച്ചിത്ര ആവിഷ്കാരമാണിത്. 1989-ലെ മികച്ച സംവിധായകനുള്ള ഫിലിംഫെയർ അവാർഡ് പത്മരാജനു നേടിക്കൊടുത്ത ഈ ചിത്രം വാണിജ്യപരമായും ഒരു വിജയം ആയിരുന്നു. ജോൺസൺ ആണ് ഗാനങ്ങളില്ലാത്ത ഈ ചിത്രത്തിന് പശ്ചാത്തലസംഗീതം പകർന്നിരിക്കുന്നത്.

അപരൻ
പോസ്റ്റർ
സംവിധാനംപി. പത്മരാജൻ
നിർമ്മാണംഹരി പോത്തൻ
കഥപി. പത്മരാജൻ
എം.കെ. ചന്ദ്രശേഖരൻ
തിരക്കഥപി. പത്മരാജൻ
അഭിനേതാക്കൾജയറാം
ശോഭന
സംഗീതംജോൺസൺ
ഛായാഗ്രഹണംവേണു
ചിത്രസംയോജനംബി. ലെനിൻ
സ്റ്റുഡിയോസുപ്രിയ ഇന്റർനാഷണൽ
റിലീസിങ് തീയതി1988
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം115 മിനിറ്റ്

ഈ ചലച്ചിത്രം പദ്മരാജന്റെ മികച്ച ഒരു കലാസൃഷ്ടിയായി കരുതപ്പെടുന്നു. മലയാള സിനിമയിൽ ഒരു ക്ലാസിക് പദവി നേടിയെടുക്കാൻ ഈ ചിത്രത്തിന് സാധിച്ചു.

അഭിനേതാക്കൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അപരൻ&oldid=3820832" എന്ന താളിൽനിന്ന് ശേഖരിച്ചത്