ഏഴുപുന്നതരകൻ

മലയാള ചലച്ചിത്രം

പി.ജി. വിശ്വംഭരന്റെ സംവിധാനത്തിൽ മമ്മൂട്ടി, മധു, ജഗദീഷ്, നമ്രത ശിരോദ്കർ, രസിക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1999-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഏഴുപുന്നതരകൻ. ലിയോ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ബാനറിൽ ജോർജ്ജ് പി. ജോസഫ് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തതും ലിയോ ഗ്രൂപ്പ് ഓഫ് കമ്പനീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് കലൂർ ഡെന്നീസ് ആണ്.

ഏഴുപുന്നതരകൻ
വി.സി.ഡി. പുറംചട്ട
സംവിധാനംപി.ജി. വിശ്വംഭരൻ
നിർമ്മാണംജോർജ്ജ് പി. ജോസഫ്
രചനകലൂർ ഡെന്നീസ്
അഭിനേതാക്കൾമമ്മൂട്ടി
മധു
ജഗദീഷ്
നമ്രത ശിരോദ്കർ
രസിക
സംഗീതംവിദ്യാസാഗർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംസഞ്ജീവ് ശങ്കർ
ചിത്രസംയോജനംശ്രീകർ പ്രസാദ്
സ്റ്റുഡിയോലിയോ ഗ്രൂപ്പ് ഓഫ് കമ്പനീസ്
വിതരണംലിയോ ഗ്രൂപ്പ് ഓഫ് കമ്പനീസ്
റിലീസിങ് തീയതി1999
രാജ്യംഇന്ത്യ
ഭാഷമലയാളം

സംഗ്രഹം

തിരുത്തുക

ആലപ്പുഴയിലെ പ്രമുഖ ക്രിസ്ത്യൻ കുടുംബമാണ് എഴുപുന്ന തരകൻ കുടുംബം.ഇവർ ഏഴുപുന്ന ഔദതരകൻ(മധു),മകൻ ഏഴുപുന്ന സണ്ണി തരകൻ(മമ്മൂട്ടി) ഔദയുടെ അനിയൻമാരായ ചാക്കോ തരകൻ(ക്യാപ്റ്റൻ രാജു),മാത്യു തരകൻ(KPAC സണ്ണി) പിന്നെ ഇവരുടെമക്കളും എന്നിങ്ങനെ ആണ്. നഗരത്തിലെ പല ബിസിനസ് സ്ഥാപനങ്ങളും ഇവൾക്ക് സ്വന്തം ആയിട്ടുണ്ട്.പാലിയങ്കര കോവിലകത്തതെ തമ്പുരാക്കൻമാർ തരകൻ കുടുംബത്തിന്റെ പ്രധാന ശത്രുക്കളാണ്.ഇവർ യഥാക്രമം പാലിയങ്ങര വലിയ തമ്പുരാൻ(കോഴിക്കോട് നാരായണൻ നായർ),പാലിയങ്ങര രാമചന്ദ്രൻ(വി.കെ ശ്രീരാമൻ),പാലിയങ്കര പത്മനാഭൻ(സ്പടികം ജോർജ്),പാലിയങ്കര രാജശേഖരൻ(പരവൂർ രാമചന്ദ്രൻ) പിന്നെ ഇവരുടെ മക്കളായ അജയൻ(സാദിഖ്),സത്യനാഥൻ(ബൈജു എഴുപുന്ന) എന്നിവരാണ്.ഏഴുപുന്ന തരകൻമാരുടെ മറ്റൊരു എതിരാളിയാണ് സ്ഥലത്തെ പ്രമുഖ പ്രമാണിയായ കുമ്പനാടൻ ലാസർ(രാജൻ പി ദേവ്).പള്ളിപെരുന്നാൾ നടത്തുന്നതു സംബന്ധിച്ച് തരകൻമാരും വാറ്റും തമ്മിൽ തർക്കം ഉടലെടുക്കുന്നു.കള്ളത്തരം കാണിച്ച് ലാസർ പള്ളിപെരുന്നാൾ നടത്താൻ നോക്കുന്നു.എന്നാൽ ഇത് ഔദയീടെ മകൻ ലാസർ തടയുന്നു.പള്ളിപെരുന്നാളിനിടെ ആനയെ ഇളക്കി ഔദയെ കൊല്ലാൻ പാലിയേങ്കര തമ്പുരാക്കൻമാർ ശ്രമിക്കുന്നു.ആന വിരണ്ടതിനിടെ നാലഞ്ച് ആളുകൾ ചവിട്ടേറ്റ് മരിക്കുന്നു.ഔദ മരിച്ചതും ഇല്ല.ഏഴുപുന്ന തരകൻ മാർ തമ്പുരാക്കൻമാരെ കൊല്ലാൻ പുറപ്പെടുന്നു.എന്നാൽ ഫാദർ ബെർണാഡ്(ജഗന്നാഥ വർമ്മ) അവരെ തടയുന്നു.തമ്പുരാക്കൻമാരുടെ അനന്തരവൻ ഗൗരിനന്ദനൻ പോലീസ് ഓഫീസിന്.തമ്പുരാക്കൻമാരെ കുടുക്കാൻ തരകൻമാർ നിയമസഹായം തേടുന്നു.പള്ളി പെരോന്നാളിനിടെ ആനയെ വിരട്ടിയ കേസിലെ തമ്പുരാക്കൻമാർക്കെതിരെ പ്രധാന സാക്ഷി ഓമനയെ ഗൗരി നന്ദനൻ കൊല്ലുന്നു.ഓമനയുടെ ഭർത്താവിനെ കൊലക്കുറ്റം ആരോപിച്ച് ഗൗരിനന്ദനൻ മർദ്ദിക്കുന്നു.ഇത് സണ്ണി തടയുന്നു.സണ്ണി അയാളെയും മർദ്ദിക്കുന്നു.ഇതിനൊക്കെ ശേഷം സണ്ണി തന്റെ എസ്റ്റേറ്റിലേക്ക് തിരികെപോകുന്നു.അവിടെ വച്ച് ഗൗഡയുടെ മകളുമായി പ്രശ്നം ആകുന്നു.ഗൗഡയുടെ ആൾക്കാർ സണ്ണിയെ ആക്രമിക്കാൻ വരുന്നു.സണ്ണി അവരെ ഇടിച്ച് വശം കെടുത്തുന്നു.പിന്നീട് ഗൗഡയുടെ മകൾക്ക് സണ്ണിയോട്പ്രണയം തോന്നുന്നു.സണ്ണി അവളെ അതിൽ നിന്നും പിന്തിരിപ്പിക്കുന്നു.ഏഴുപുന്ന ഔദ തരകന്റെ പിറന്നാൾ എല്ലാവരുംകൂടി ആഘോഷിക്കുന്നു.മഹാരാജാവ് തരകൻമാർക്ക് ദാനം കൊടുത്തു എന്നു പറയുന്ന സ്ഥലത്തിന്നറെ പേരിൽ തമ്പുരാക്കൻമാരും തരകൻമാരും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്.തമ്പുരാക്കൻമാർ ജഡ്ജിയെഭീഷണീപ്പെടുത്തി വിധി അനുകൂലമാക്കുന്നു.വിധികേട്ട ഔദ തൽക്ഷണം മരിക്കുന്നു.ഇതറിഞ്ഞ സണ്ണി വിധി പ്രഖ്യാപിച്ച ജഡ്ജിയെയും തമ്പുരാക്കൻമാരെയും കാണുന്നു.വലിയ തമ്പുരാനെ കൊല്ലാൻ ശ്രമിക്കുന്നു.എന്നാൽ വലിയ തമ്പുരാന്റെ മകൾ സണ്ണിയോട് മാപ്പ് ചോദിച്ച് അച്ഛനെ രക്ഷപ്പെടുത്തുന്നു.സ്ഥലം ഏതു വിധേനേനെയും തിരിച്ചുപിടിക്കും എന്ന് സണ്ണി തമ്പുരാക്കൻമാരെ വെല്ലുവിളിക്കുന്നു.ഇതിനിടെ ചാക്കോ തരകന്റെ മകൻ കുമ്പനാടൻ നാസറിന്റെ മകളുമായി പ്രണയത്തിലാകുന്നു.തമ്പുരാക്കൻമാരുടെ നിർദ്ദേശപ്രകാരം ലാസർ ഏഴുപുന്ന ബേബിയെ തന്റെ മരുമകനാക്കുന്നു.വലിയതമ്പുരാൻ മകളുടെ വിവാഹം കളക്ടറുമായി ഉറപ്പിക്കുന്നു.വിനോദയാത്രക്കു പോയ വലിയ തമ്പുരാന്റെ മകൾ കായലിൽ വീഴുന്നു.സണ്ണി അവരെ രക്ഷപ്പെടുത്തുന്നു.ഇത് തെറ്റിധാരണ ഉണ്ടാക്കുകയും അശ്വിനിയുടെ വിവാഹം മുടങ്ങുകയും ചെയ്യുന്നു.വലിയ തമ്പുരാനോം അനിയൻ തമ്പുരാക്കൻമാരും ഗൗരി നന്ദനെകൊണ്ട് അശ്വിനിയുടെ വിവാഹം ഉറപ്പിക്കുന്നു.അശ്വിനിക്ക് ഈ വിവാഹം ഇഷ്ടമല്ല.അശ്വിനി തന്റെ അപ്പച്ചിയെ കാണാൻ പോകുന്നു.അപ്പച്ചി സണ്ണിയെകണ്ട് അശ്വിനിയെ രക്ഷപ്പെടുത്താൻ അപേക്ഷിക്കുന്നു.സണ്ണി അശ്വിനിയെ വിളിച്ചിറക്കി കൊണ്ടുവരുന്നു.ഇതറിഞ്ഞ തമ്പുരാക്കന്മാർ തരകൻമാരെ ആക്രമിക്കുന്നു.അവസാനം പോലീസ് വന്ന് പണ്ടത്തെ കേസിൽ തമ്പുരാക്കൻമാരെ അറസ്റ്റ് ചെയ്യുന്നു.സണ്ണിയും അശ്വനിയും ആയുള്ള വിവാഹം ഉറപ്പിക്കുന്നു

തിരുത്തുക

കാസ്റ്റ്

തിരുത്തുക
അഭിനേതാവ് കഥാപാത്രം
മമ്മൂട്ടി സണ്ണി തരകൻ
മധു ഔത തരകൻ
ജഗദീഷ് മമ്മാലി
ക്യാപ്റ്റൻ രാജു ചാക്കോ തരകൻ
കെ.പി.എ.സി. സണ്ണി മാത്യു തരകൻ
സൈനുദ്ദീൻ പുഷ്കരൻ
വിജയകുമാർ ബേബിച്ചൻ
രാജൻ പി. ദേവ് കൂമ്പനാടൻ ലാസർ
ജഗന്നാഥ വർമ്മ
നാരായണൻ നായർ
വി.കെ. ശ്രീരാമൻ
ടി.പി. മാധവൻ മഹാദേവൻ
റിസബാവ ഗൌരീ നന്ദന വർമ്മ
സ്ഫടികം ജോർജ്ജ്
ഷമ്മി തിലകൻ പോലീസ് കമ്മീഷണർ
ജഗന്നാഥ വർമ്മ അച്ചൻ
സാദിഖ്
നമ്രത ശിരോദ്കർ അശ്വതി
രസിക ഐശ്വര്യ
പ്രവീണ റാണി
കവിയൂർ പൊന്നമ്മ കുഞ്ഞന്നാമ്മ
ജയഭാരതി
മങ്ക മഹേഷ്
പൊന്നമ്മ ബാബു
ചാന്ദിനി ലീന

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് വിദ്യാസാഗർ ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് സർഗ്ഗം സ്പീഡ് ഓഡിയോസ്.

ഗാനങ്ങൾ
  1. എന്നെ മറന്നോ – സുജാത മോഹൻ
  2. തെക്കൻ കാറ്റേ – എം.ജി. ശ്രീകുമാർ , സി. ഒ. ആന്റോ, ബിജു നാരായണൻ, കെ.എസ്. ചിത്ര , സുജാത മോഹൻ
  3. മേലേവിണ്ണിൻ മുറ്റത്താരോ – കെ.എസ്. ചിത്ര
  4. എന്നെ മറന്നോ – കെ.ജെ. യേശുദാസ്, സുജാത മോഹൻ
  5. മിന്നും നിലാത്തിങ്കളായ് – കെ.ജെ. യേശുദാസ്, സുജാത മോഹൻ
  6. മേലേ വിണ്ണിൻ മുറ്റത്താരോ – ശ്രീനിവാസ്
  7. തെക്ക് തെക്ക് തെക്കേ പാടം – കെ.ജെ. യേശുദാസ്

അണിയറ പ്രവർത്തകർ

തിരുത്തുക
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം സഞ്ജീവ് ശങ്കർ
ചിത്രസം‌യോജനം ശ്രീകർ പ്രസാദ്
കല ശ്രീനി
ചമയം പട്ടണം റഷീദ്, ജോർജ്ജ്
വസ്ത്രാലങ്കാരം ദണ്ഡപാണി, എഴുമലൈ
നൃത്തം കല, കൃഷ്ണാറെഡ്ഡി
സംഘട്ടനം ത്യാഗരാജൻ
പരസ്യകല ഗായത്രി
ലാബ് ജെമിനി കളർ ലാബ്
എഫക്റ്റ്സ് മുരുകേഷ്
വാർത്താപ്രചരണം വാഴൂർ ജോസ്, എബ്രഹാം ലിങ്കൻ
നിർമ്മാണ നിയന്ത്രണം ചന്ദ്രൻ പനങ്ങോട്
റെക്കോർഡിങ്ങ് റീറെക്കോർഡിങ്ങ് വർഷവല്ലകി
ടൈറ്റിൽ‌സ് ടീഡി
ലെയ്‌സൻ ഉണ്ണി പൂങ്കുന്നം
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആന്റണി പി. ജോസഫ്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഏഴുപുന്നതരകൻ&oldid=4141265" എന്ന താളിൽനിന്ന് ശേഖരിച്ചത്