അമ്പിളി
മലയാള സിനിമയിലെ ഒരു സംവിധായകനാണ് അമ്പിളി. സ്വദേശം ചെന്ത്രാപ്പിനി. മാക്ട ഫെഡറേഷന്റെ നിലവിലെ ചെയർമാനാണ് [1]
അമ്പിളി | |
---|---|
![]() | |
ജനനം | |
തൊഴിൽ | സംവിധായകൻ |
സജീവ കാലം | 1983 – തുടരുന്നു |
ജീവിതപങ്കാളി(കൾ) | ഷീല |
കുട്ടികൾ | ഐഷ മറിയ, രാഹുൽ തടത്തിൽ |
രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ല് എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തി. നെല്ല് ,രാഗം, പല്ലവി എന്നീ ചിത്രങ്ങളുടെ പോസ്റ്റർ ഡിസൈൻ ചെയ്തു. മാടമ്പ് കുഞ്ഞുകുട്ടൻ രചിച്ച് തൃപ്രയാർ സുകുമാരൻ സംവിധാനം ചെയ്ത ഭ്രഷ്ട് എന്ന സിനിമയുടെ നിശ്ചലഛായാഗ്രാഹകനായി നിശ്ചലഛായാഗ്രാഹണരംഗത്തേക്ക് കടന്നുവന്നു.നൂറിലധികം ചിത്രങ്ങളിൽ കലാസംവിധായകനായി പ്രവർത്തിച്ചു.
സൂര്യ ഇന്റർ നാഷണലിന്റെ ബാനറിൽ സൂര്യപ്രകാശ് നിർമ്മിച്ച വീണപൂവ് ആണ് സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം. സ്റ്റിൽ ഫോട്ടോ ഗ്രാഫർ, കലാസംവിധായകൻ, മേക്കപ്പ്മാൻ, പോസ്റ്റർ ഡിസൈനർ തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. നാടകരംഗത്തും രംഗപട കലാകാരനായി പ്രവർത്തിച്ചിട്ടുണ്ട്.
സംവിധാനം ചെയ്ത സിനിമകൾതിരുത്തുക
അവലംബംതിരുത്തുക
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-03-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-11-21.