കെ.കെ. ഹരിദാസ്
മലയാളസിനിമയിൽ പ്രശസ്തമായ വധു ഡോക്ടറാണ്, കിണ്ണം കട്ട കള്ളൻ ഉൾപ്പെടെയുള്ള ഇരുപതിലധികം ചിത്രങ്ങളുടെ സംവിധായകനാണ് കെ.കെ. ഹരിദാസ്[1][2][3][4][5][6][7][8][9].
കെ.കെ. ഹരിദാസ് | |
---|---|
ജനനം | |
മരണം | ഓഗസ്റ്റ് 26, 2018 | (പ്രായം 51)
തൊഴിൽ | സംവിധായകൻ |
സജീവ കാലം | 1994 – 2018 |
ജീവിതപങ്കാളി(കൾ) | അനിത |
കുട്ടികൾ | ഹരിത സൂര്യദാസ് |
മാതാപിതാക്ക(ൾ) | കുഞ്ഞുകുഞ്ഞ്, സരോജിനി |
ബന്ധുക്കൾ | കണ്ണൂർ രാജൻ-സോദരീ ഭർത്താവ് |
വ്യക്തിജീവിതം
തിരുത്തുകപത്തനംതിട്ട മൈലപ്രയാണ് കെ.കെ.ഹരിദാസിന്റെ ജനനം. അച്ഛൻ കുഞ്ഞുകുഞ്ഞ് സ്വർണ്ണപ്പണിക്കാരനായിരുന്നു. അമ്മ സരോജിനി. സഹോദരീ ഭർത്താവും സംഗീതസംവിധായകനുമായ കണ്ണൂർ രാജനാണ് ഹരിദാസിനെ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത്. [10] ദിലീപ് ആദ്യമായി നായകനായി അഭിനയിച്ചത് ഹരിദാസിന്റെ ‘കാക്കയ്‌ക്കും പൂച്ചയ്‌ക്കും കല്യാണം’ എന്ന ചിത്രത്തിലായിരുന്നു.[11]ജയറാം നായകനായ 'വധു ഡോക്റ്ററാണ്' ആണ് ആദ്യ ചിത്രം[12] [13] ഭാര്യ അനിത. ഹരിത സൂര്യദാസ് എന്നിവർ മക്കൾ ലാലിനെ നായകനാക്കി ഒരു പടം എടുക്കുന്നതിന്റെ ഒരുക്കത്തിനിടയിൽ 2018 ആഗസ്റ്റ് 26നു എറണാകുളത്ത് വച്ച അന്തരിച്ചു.
സിനിമാപ്രവർത്തനം
തിരുത്തുകചലച്ചിത്ര സംവിധാന രംഗത്ത് സജീവമായത്1994 മുതലാണ് . 1982ൽ 'ഭാര്യ ഒരു മന്ത്രി' എന്ന ചിത്രത്തിൽ രാജു മഹേന്ദ്രയുടെ സംവിധാനസഹായിയായി. പിന്നീട് ബി. കെ. പൊറ്റക്കാട്, ടി. എസ്. മോഹൻ, തമ്പി കണ്ണന്താനം, വിജി തമ്പി, രാജസേനൻ എന്നിവരുടെ സഹായിയായി. അസോസിയേറ്റ് ഡയറക്റ്ററായി 18 വർഷത്തോളം പ്രവർത്തിച്ചു. പ്രശസ്ത സംവിധായകരുടെ 48-ഓളം ചിത്രങ്ങളിലാണ് അസോസിയേറ്റ് ആയി ജോലി ചെയ്തത് വിചിത്രമായ പേരുകൾ അദ്ദേഹത്തിന്റെ ചിത്രങ്ങളൂടെ ഒരു പ്രത്യേകത ആണ്. അദ്ദേഹത്തിന്റെ മിക്കവാറും ചിത്രങ്ങൾക്കും എറണാകുളം ആണ് ലൊക്കേഷൻ.
ചലച്ചിത്രം | വർഷം |
---|---|
വധു ഡോക്റ്ററാണ് | 1994 |
കൊക്കരക്കോ | 1995 |
കാകാക്കക്കും പൂച്ചക്കും കല്യാണം | 1995 |
കിണ്ണം കട്ട കള്ളൻ | 1996 |
കല്യാണപിറ്റേന്ന് | 1997 |
ഇക്കരെയാണെന്റെ മാനസം | 1997 |
പഞ്ചപാണ്ഡവർ | 1999 |
ഒന്നാംവട്ടം കണ്ടപ്പോൾ | 1999 |
ഈ മഴ തേന്മഴ | 2000 |
സെമീന്ദാർ | 2003 |
സി. ഐ മഹാദേവൻ 5 അടി 4 ഇഞ്ച് | 2004 |
മാറാത്ത നാട് | 2004 |
വെക്കേഷൻ | 2005 |
മാണിക്യൻ | 2005 |
ഇന്ദ്രജിത്ത് | 2007 |
മാജിക് ലാമ്പ് | 2008 |
ഗോപാലപുരം | 2008 |
ജോസേട്ടന്റെ ഹീറോ | 2012 |
3 വിക്കറ്റിനു 365 റൺസ് | 2015 |
References
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2017-06-15.
- ↑ http://www.malayalachalachithram.com/profiles.php?i=2069
- ↑ http://www.sify.com/movies/josettante-hero-review-malayalam-14997028.html
- ↑ http://timesofindia.indiatimes.com/entertainment/malayalam/movie-reviews/Josettante-Hero/movie-review/12816149.cms
- ↑ http://en.msidb.org/displayProfile.php?category=director&artist=KK%20Haridas
- ↑ http://www.metromatinee.com/artist/KK%20Haridas-4007[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-09-17. Retrieved 2017-06-15.
- ↑ http://www.rediff.com/movies/review/south-review-josettante-hero-is-not-worth-your-time/20120423.htm
- ↑ http://www.ticketnew.com/OnlineTheatre/online-movie-ticket-booking/tamilnadu-chennai/Josettante-Heവro.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ മനോരമ ദിനപത്രം 2018 ആദസ്റ്റ്ദി 27-കെ.കെ.ഹരിദാസ് അന്തരിച്ചു; ഓർമയായത് ചിരിച്ചിത്രങ്ങളുടെ സംവിധായകൻ
- ↑ https://www.manoramaonline.com/news/latest-news/2018/08/26/director-kk-haridas-passed-away.html
- ↑ https://www.mathrubhumi.com/movies-music/news/vadhu-doctoranu-malayalam-movie-director-k-k-haridas-passes-away-1.3087164
- ↑ മാതൃഭൂമി ദിനപത്രം 27 ആഗസ്റ്റ് 2018 പേജ് 4. ഹരിദാസ് അന്തരിച്ചു