വിനയന്റെ സംവിധാനത്തിലുള്ള മലയാളം 3ഡി സിനിമയാണ് ലിറ്റിൽ സൂപ്പർമാൻ. കഥ, തിരക്കഥ, നിർമ്മാണം എന്നിവയും വിനയന്റേതാണ്. പതിനൊന്നുകാരനായ ഒരു കുട്ടി സൂപ്പർമാനാകുന്നതാണ് ചിത്രത്തിന്റെ കഥ. 10 വയസുള്ള പെൺകുട്ടി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹോളിവുഡ്ഡിൽ നിന്നുള്ളവരാണ് ചിത്രത്തിന്റെ ഗ്രാഫിക്സ് തയ്യാറാക്കുന്നത്. പാതിരാമണൽ, ഉദയാസ്റ്റുഡിയോ, കസഖ്സ്ഥാൻ എന്നിവിടങ്ങളിൽ ചിത്രീകരണം നടത്തുന്നു. ആധുനിക കാലത്ത് സംഭവിക്കുന്ന പ്രശ്നങ്ങളോട് പ്രതികരിക്കുന്ന കുട്ടിയായെയാണ് പതിനൊന്നുകാരൻ അവതരിപ്പിക്കുന്നത്. ആലപ്പുഴ ആറാട്ടുവഴി സ്വദേശിയായ ബെന്നിയാണ് സൂപ്പർമാനെ അവതരിപ്പിക്കുന്നത്.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ലിറ്റിൽ_സൂപ്പർമാൻ&oldid=3643824" എന്ന താളിൽനിന്ന് ശേഖരിച്ചത്