വിക്കിപീഡിയ:മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു-4

മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു - നാലാം പതിപ്പ്
?
ലക്ഷ്യംസ്വതന്ത്രചിത്രങ്ങളുടെ നിർമ്മിതി
അംഗങ്ങൾവിക്കിമീഡിയയെ സ്നേഹിക്കുന്ന എല്ലാ മലയാളികളും
കണ്ണികൾഅപ്‌ലോഡ് (കോമൺസിൽ)
സഹായം:ചിത്ര സഹായി
അപ്‌ലോഡ് മാന്ത്രികൻ
കോമണിസ്റ്റ്
ആൻഡ്രോയിഡ് ആപ്പ്
ഐഫോൺ ആപ്പ്
ജിയോകോഡിങ് സഹായം

മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ സംഭാവന ചെയ്യാൻ മലയാളം വിക്കിമീഡിയരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ബഹുജനപങ്കാളിത്തത്തോടെ നടത്തിയ ഒരു വിക്കിപദ്ധതിയാണു് മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു .

2011 ൽ നടത്തിയ ഈ പദ്ധതിയുടെ ഒന്നാം പതിപ്പിൽ 2155 പ്രമാണങ്ങളും 2012 ൽ നടത്തിയ രണ്ടാം പതിപ്പിൽ11159 പ്രമാണങ്ങളും 2013 ൽ ഇതിന്റെ മൂന്നാം പതിപ്പിൽ 14545 പ്രമാണങ്ങളും ഈ പദ്ധതിയുടെ ഭാഗമായി ശേഖരിക്കാൻ നമുക്കു കഴിഞ്ഞു. 2014 ലും 2015 ലും ചില സാങ്കേതിക കാരണങ്ങളാൽ നമുക്ക് നടത്താനായില്ല. ആയതിനാൽ 2016-ൽ ഈ പദ്ധതിയുടെ നാലാം പതിപ്പ് നമുക്ക് നടത്തേണ്ടതുണ്ട്.


 • പരിപാടി: മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു - നാലാം ഭാഗം.
 • തീയ്യതി: 15 മെയ് 2016 മുതൽ 31 ജൂലൈ 2016 വരെ.
 • ആർക്കൊക്കെ പങ്കെടുക്കാം: വിക്കിമീഡിയ ഫൗണ്ടേഷന്റെ സ്വതന്ത്ര വിജ്ഞാനത്തെ പിന്തുണയ്ക്കുന്ന ആർക്കും പങ്കെടുക്കാം.
 • ലക്ഷ്യം: വൈജ്ഞാനിക സ്വഭാവമുള്ള കഴിയുന്നത്ര സ്വതന്ത്ര ചിത്രങ്ങൾ, മീഡിയകൾ, വീഡിയോകൾ വിക്കിപീഡിയയിൽ എത്തിക്കുക
 • അപ്‌ലോഡ് എവിടെ: വിക്കിമീഡിയ കോമൺസ്

താങ്കൾക്ക് എന്തു ചെയ്യാൻ പറ്റും?

തിരുത്തുക
 • വൈജ്ഞാനിക സ്വഭാവമുള്ള സ്വതന്ത്ര ചിത്രങ്ങൾ താങ്കളുടെ പക്കൽ ഉണ്ടെങ്കിൽ 2015 ജൂലൈ 15 മുതൽ ആഗസ്റ്റ് 15 വരെയുള്ള തീയതികളിൽ മലയാളം വിക്കിപീഡിയയിലോ, വിക്കിമീഡിയ കോമൺസിലോ അപ്‌ലോഡ് ചെയ്യുക. സ്വതന്ത്രമായ ഉപയോഗാനുമതിയുള്ള ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാവുന്നതാണ്. അങ്ങനെ ചെയ്യുമ്പോൾ ഉപയോഗാനുമതി സ്വതന്ത്രമാണോയെന്ന് രണ്ടുവട്ടം ഉറപ്പാക്കുക (en:Wikipedia:Public domain image resources പൊതുസഞ്ചയത്തിലുള്ള ചിത്രങ്ങൾ കണ്ടെത്തുവാൻ സഹായകരമാണ്)
 • ഈ പദ്ധതിയെ പ്രചരിപ്പിക്കുക.

നിബന്ധനകൾ

തിരുത്തുക
 
കോമൺസിലേക്കു സംഭാവന ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
 • മറ്റൊരാൾ എടുത്ത ചിത്രം അദ്ദേഹത്തിന്റെ അനുവാദം കൂടാതെ അപ്‌ലോഡ് ചെയ്യരുത്. അഥവാ അനുവാദം കിട്ടിയതാണെങ്കിൽ ആ അനുവാദം ചിത്രത്തിന്റെ ഉടമസ്ഥർ വിക്കിപീഡിയയിലേയ്ക്ക് ഇ-മെയിൽ ആയി അറിയിക്കാൻ തയ്യാറായിരിക്കണം.
 • മറ്റൊരാൾ എടുത്ത ചിത്രത്തിന്റെ ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യരുത്.
 • എല്ലായിടത്തും ലഭ്യമാണ് എന്ന കാരണത്താൽ ചിത്രത്തിന് പകർപ്പവകാശം ഇല്ലെന്ന് അനുമാനിച്ച് അപ്‌ലോഡ് ചെയ്യരുത് (ഉദാ: ദൈവങ്ങളുടെ ചിത്രങ്ങൾ)
 • സ്കാൻ ചെയ്ത ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ അതിന്റെ യഥാർത്ഥ ഉടമയുടെ അനുവാദം വാങ്ങിയിരിക്കണം.
 • ഫ്ലിക്കർ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ ആ ചിത്രം ക്രിയേറ്റീവ് കോമൺസ് അനുമതിയിലാണെന്നും നോൺ-ഡെറിവേറ്റീവ്, നോ-കമ്മേർസ്യൽ നിബന്ധനകൾ ഇല്ലെന്നും ഉറപ്പ് വരുത്തണം. (താങ്കളുടെ സ്വയം എടുത്ത ചിത്രം ഫ്ലിക്കറിലുമുണ്ടെങ്കിൽ ഈ നിബന്ധന ബാധകമല്ല, സ്വതന്ത്രമായ അനുമതിയാവും പിന്നീട് പ്രാബല്യത്തിൽ വരിക)
 • ചിത്രം കഴിയുന്നതും EXIF അഥവാ മെറ്റാഡാറ്റ ഉൾപ്പടെ അപ്‌ലോഡ് ചെയ്യുക. അപ്‌ലോഡ് ചെയ്ത വ്യക്തി പകർപ്പവകാശ ഉടമയാണെന്നുള്ളതിന്റെ നല്ലൊരു തെളിവാണ് അത്.
 • കോമൺസിൽ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളിൽ {{Malayalam loves Wikimedia event - 4}} അല്ലെങ്കിൽ {{MLW4}} എന്ന ഫലകം ചേർത്തിരിക്കണം. "മറ്റ് വിവരങ്ങൾ" (Other information) എന്ന ഫീൽഡിലാണ് ഈ ഫലകം ചേർക്കേണ്ടത്. പദ്ധതിയുടെ ഭാഗമായി അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങൾ തിരിച്ചറിയാൻ ഇതാവശ്യമാണ്.
 • റാസ്റ്റർ ചിത്രങ്ങളാണെങ്കിൽ 1 മെഗാപിക്സലെങ്കിലും (1000000 പിക്സൽ, 1000 പിക്സൽ വീതിയും 1000 പിക്സൽ നീളവും ഉള്ള ചിത്രത്തിന്റെ വലിപ്പം) വലിപ്പം വേണം (പരമാവധി വലിയ ചിത്രം അപ്‌ലോഡ് ചെയ്യുക.
 • കുറഞ്ഞത് ഒരു വർഗ്ഗവും ഒപ്പം വിവരണവും (ഇംഗ്ലീഷിലോ മലയാളത്തിലോ) ചേർത്തിരിക്കണം.
 • ഒരു തലക്കെട്ട് കൊടുക്കാനാവുന്ന വിധത്തിൽ ചിത്രങ്ങളിൽ ഒരു വിഷയമുണ്ടായിരിക്കണം.
 • നിലവാരമില്ലാത്ത ചിത്രങ്ങൾ (ഔട്ട് ഓഫ് ഫോക്കസ്, ഷേക്കൻ തുടങ്ങിയവ) ഒഴിവാക്കണം.
 • ഒരേ വിഷയത്തിനെക്കുറിച്ച് ഒട്ടനവധി (ഉദാ: മൂന്ന് എണ്ണത്തിൽ കൂടുതൽ?) ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യേണ്ടതില്ല, പകരം ലഭ്യമായവയിൽ ഏറ്റവും മികച്ചത് തിരഞ്ഞെടുത്ത് അപ്‌ലോഡ് ചെയ്യുക.

എവിടെ അപ്‌ലോഡ് ചെയ്യണം

തിരുത്തുക

ആവശ്യമുള്ള ചിത്രങ്ങൾ

തിരുത്തുക
 • കേരളത്തിലെ പ്രമുഖസ്ഥലങ്ങളുടെ ചിത്രങ്ങൾ
 • കേരളത്തിലെ എല്ലാ ഭരണസ്ഥാപനങ്ങളുടേയും ചിത്രങ്ങൾ
 • കേരളത്തിലെ പ്രമുഖവ്യക്തികളുടെ ചിത്രങ്ങൾ
 • കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാരുടെ ചിത്രങ്ങൾ
 • കേരളത്തിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ ചിത്രങ്ങൾ
 • ഉത്സവങ്ങൾ
 • ആചാരങ്ങൾ
 • വിനോദസഞ്ചാരകേന്ദ്രങ്ങൾ
 • ചരിത്രസ്മാരകങ്ങൾ
 • ആരാധനാലയങ്ങൾ
 • കേരളത്തിലെ ഭക്ഷണങ്ങൾ
 • പക്ഷിമൃഗാദികൾ
 • നാടൻ കളികൾ
 • നാടൻ ഗൃഹ/കാർഷിക ഉപകരണങ്ങൾ

കൂടാതെ താഴെക്കാണുന്ന ലേഖനങ്ങളിലെ ചിത്രങ്ങളും

വർഗ്ഗം:ചിത്രം_ആവശ്യമുള്ള_ലേഖനങ്ങൾ

ചിത്രമാവശ്യപ്പെട്ടിരിക്കുന്ന ലേഖനങ്ങളുടെ പട്ടിക
ഉള്ളടക്കം മുഴുവനായി കാണാൻ വർഗ്ഗത്തിൽ ക്ലിക്ക് ചെയ്യുക
ആദ്യ 200 താളുകൾ മാത്രമേ ഇവിടെ ലഭ്യമാവൂ
ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ(5 വർഗ്ഗങ്ങൾ, 736 താളുകൾ)

പതിവ് ചോദ്യങ്ങൾ

തിരുത്തുക

വിശദാംശങ്ങൾക്കായി പതിവ് ചോദ്യങ്ങൾ കാണുക.

കേരളത്തിൽ ഉള്ള വിക്കിപീഡിയർ മാത്രമേ ഇതിൽ പങ്കെടുക്കാൻ പാടുള്ളോ?

തിരുത്തുക

അങ്ങനെ ഒരു നിബന്ധന ഇല്ല. താല്പര്യമുള്ള ഏവർക്കും ഏത് സ്ഥലത്ത് നിന്നും ഇതിന്റെ ഭാഗമാകാം.

ഈ തീയതികളിൽ എടുത്ത ചിത്രം മാത്രമേ അപ്‌ലോഡ് ചെയ്യാൻ പാടുള്ളോ?

തിരുത്തുക

അങ്ങനെ ഒരു നിബന്ധന ഇല്ല. താങ്കൾ എപ്പോൾ എടുത്ത ചിത്രം വേണമെങ്കിലും അപ്‌ലോഡ് ചെയ്യാം.

ഈ തീയതികളിൽ മാത്രമേ അപ്‌ലോഡ് ചെയ്യാൻ പാടുള്ളോ?

തിരുത്തുക

അങ്ങനെ നിബന്ധന ഇല്ല. വിക്കിയിലേക്ക് സ്വതന്ത്ര അനുമതി ഉള്ള ചിത്രങ്ങൾ എപ്പോൾ വേണമെങ്കിലും അപ്‌ലോഡ് ചെയ്യാം എന്ന് താങ്കൾക്ക് അറിയാമല്ലോ. പ്രത്യേക വിക്കിപദ്ധതിയുടെ ഭാഗമായി വിക്കിമീഡിയയെ സ്നേഹിക്കുന്ന മലയാളികൾ ഒരുമിച്ച് ഒരു ആഘോഷം പോലെ നടത്തുന്ന ഒന്നാണിത്. താങ്കളും അതിൽ ചേരുന്നതിൽ സന്തോഷമേ ഉള്ളൂ. അതിനാൽ ഈ തീയതികൾ അപ്‌ലോഡ് ചെയ്യുന്നത് ഉത്തമം.

എതൊക്കെ തരത്തിലുള്ള ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാം?

തിരുത്തുക

വൈജ്ഞാനിക സ്വഭാവമുള്ള ഏത് ചിത്രവും അപ്‌ലോഡ് ചെയ്യാം. പക്ഷെ ചിത്രങ്ങൾ താങ്കൾ എടുത്തതായിരിക്കണം അല്ലെങ്കിൽ സ്വതന്ത്രാനുമതിയുള്ള ചിത്രങ്ങൾ ആയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് മുകളിലുള്ള നിബന്ധനകൾ കാണുക.

സംശയങ്ങൾ എവിടെ ചോദിക്കണം?

തിരുത്തുക

ഒന്നുകിൽ ഈ താളിന്റെ സംവാദം താളിൽ ചോദിക്കുക അല്ലെങ്കിൽ help@mlwiki.in എന്ന ഇമെയിൽ വിലാസത്തിൽ മെയിൽ അയക്കുക.


പങ്കെടുക്കാൻ താത്പര്യമുള്ളവർ

തിരുത്തുക
 1. വിജയകുമാർ ബ്ലാത്തൂർ
 2. ഷാജി
 3. ടോണിനിരപ്പത്ത്
 4. ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 09:22, 23 ജൂലൈ 2015 (UTC)[മറുപടി]
 5. --മനോജ്‌ .കെ (സംവാദം) 19:14, 10 മേയ് 2016 (UTC)[മറുപടി]
 6. --രൺജിത്ത് സിജി {Ranjithsiji} 03:26, 11 മേയ് 2016 (UTC)[മറുപടി]
 7. - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 08:59, 11 മേയ് 2016 (UTC)[മറുപടി]
 8. സാലിം കാവനൂര്--SALIMKAVANUR (സംവാദം) 12:03, 13 മേയ് 2016 (UTC)[മറുപടി]
 9. Ranjith-chemmad (സംവാദം) 14:15, 13 മേയ് 2016 (UTC)[മറുപടി]