എസ്. ഗോപാലാചാരി
ദിവാൻ ബഹാദൂർ സരുക്കൈ ഗോപാലാചാരി (ജനനം: 1850, മരണം: ?) ഒരു അഭിഭാഷകനും ഭരണകർത്താവുമായിരുന്നു. ഇദ്ദേഹം 1906 മുതൽ 1907 വരെ തിരുവിതാംകൂറിലെ ദിവാനായിരുന്നു.
സരുക്കൈ ഗോപാലാചാരി | |
---|---|
തിരുവിതാംകൂറിലെ ദിവാൻ | |
ഓഫീസിൽ 1906–1907 | |
Monarch | മൂലം തിരുനാൾ |
മുൻഗാമി | വി.പി. മാധവ റാവു |
പിൻഗാമി | പി. രാജഗോപാലാചാരി |
ആദ്യകാലജീവിതം
തിരുത്തുകമദ്രാസ് പ്രസിഡൻസിയിലെ സരുക്കൈ എന്ന സ്ഥലത്തെ ഒരു അയ്യങ്കാർ കുടുംബത്തിൽ 1850-ലാണ് ഇദ്ദെഹം ജനിച്ചത്.[1] ഇദ്ദേഹത്തിന്റെ ആദ്യകാല വിദ്യാഭ്യാസം മദ്രാസിലാണ് നടന്നത്. ഇദ്ദേഹം നിയമവിദ്യാഭ്യാസം നേടുകയും മധുരയിൽ വക്കീലായി ജോലി നോക്കുകയും ചെയ്തിരുന്നു. പിന്നീട് 1885 മാർച്ച് 21-ന് ഇദ്ദേഹം സബ് ജഡ്ജായി സ്ഥാനമേറ്റു. 1903 ജൂണിൽ ഇദ്ദേഹം ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജായി.[1] തിന്നവെളിയിൽ ഡിസ്ട്രിക്റ്റ് ജഡ്ജായിരുന്നപ്പോഴാണ് ഇദ്ദേഹത്തിന് തിരുവിതാംകൂർ ദിവാനായി നിയമനം ലഭിച്ചത്.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 Robin Jeffrey (1976). The decline of Nayar dominance: society and politics in Travancore, 1847-1908. Holmes & Meier Publishers. p. 337. ISBN 0841901848, ISBN 978-0-8419-0184-1.