വിക്കിപീഡിയ:പഠനശിബിരം/ആലപ്പുഴ 2

(വിക്കിപീഡിയ:വിക്കിപഠനശിബിരം/ആലപ്പുഴ 2 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ആലപ്പുഴ ജില്ലയിലെ സെന്റ് ജോസഫ്സ് വനിതാ കോളേജിൽ മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ കോളേജിലെ വിദ്യാർത്ഥികൾക്കായി മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2011 ഡിസംബർ 13 ചൊവ്വാഴ്ച ഉച്ചക്ക് 1.30 മണി മുതൽ വൈകുന്നേരം 4.30 മണി വരെ സെന്റ് ജോസഫ്സ് വനിതാ കോളേജിലെ കമ്പ്യൂട്ടർ ഹാളിൽ വെച്ച് വിക്കിപഠനശിബിരം നടന്നു.

വിശദാംശങ്ങൾ

തിരുത്തുക
 
സെന്റ് ജോസഫ്സ് വനിതാ കോളേജ്, ആലപ്പുഴ

കേരളത്തിലെ 21 -ാ മത്തെ വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.

 • പരിപാടി: മലയാളം വിക്കി പഠനശിബിരം
 • തീയതി: 2011 ഡിസംബർ 13, ചൊവ്വാഴ്ച
 • സമയം: ഉച്ചക്ക് 1.30 മണി മുതൽ വൈകുന്നേരം 4.30 മണി വരെ
 • സ്ഥലം: കമ്പ്യൂട്ടർ ഹാൾ, സെന്റ് ജോസഫ്സ് വനിതാ കോളേജ്, ആലപ്പുഴ
 • പങ്കാളികൾ: സെന്റ് ജോസഫ്സ് വനിതാകോളേജിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും.

കാര്യപരിപാടികൾ

തിരുത്തുക
 • വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽ
 • മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളെ പരിചയപെടുത്തൽ
 • വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപെടുത്തൽ
 • വിക്കിതാളുകളുടെ രൂപരേഖ പരിചയപെടുത്തൽ
 • മലയാളം ടൈപ്പിങ്ങ്
 • വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ

തുടങ്ങി മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സം‌ബന്ധിച്ച് പഠിതാക്കളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.

 
സെന്റ് ജോസഫ്സിലെ സദസ്സ്

സ്ഥലം: കമ്പ്യൂട്ടർ ഹാൾ, സെന്റ് ജോസഫ്സ് വനിതാ കോളേജ്, ആലപ്പുഴ

വിലാസം
സെന്റ് ജോസഫ്സ് വനിതാകോളേജ്, കോൺവെന്റ് ജംഗ്ഷൻ, ആലപ്പുഴ

എത്തിച്ചേരാൻ

തിരുത്തുക

ബസ് മാർഗ്ഗം

തിരുത്തുക

ആലപ്പുഴ ബസ്റ്റാന്റിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന വഴിയിൽ ശവക്കോട്ടപ്പാലം ജംഗ്ഷൻ - കളക്ട്രേറ്റ് റോഡിൽ 200 മീറ്റർ തെക്ക് മാറി കോൺവെന്റ് ജംഗ്ഷന് സമീപം. ആലപ്പുഴ സ്റ്റാന്റിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന ബസ്സിൽ മിനിമം ചാർജ്ജ് നൽകി ശവക്കോട്ടപ്പാലം ജംഗ്ഷനിൽ ഇറങ്ങി കളക്ട്രേറ്റ് ഭാഗത്തേക്ക് 200 മീറ്റർ നടന്നാൽ കോളേജിൽ എത്താം.

ട്രയിന് മുഖാന്തരം

തിരുത്തുക

റെയിൽവേ സ്റ്റേഷന് മുന്നില് നിന്നും പുറപ്പെടുന്ന കലവൂർ ബസിൽ കയറി ശവക്കോട്ടപ്പാലം ജംഗ്ഷനിൽ ഇറങ്ങാം. അവിടെ നിന്നും കളക്ട്രേറ്റ് ഭാഗത്തേക്ക് 200 മീറ്റർ നടന്നാൽ കോളേജിൽ എത്താം.

നേതൃത്വം

തിരുത്തുക

പഠനശിബിരത്തിന് നേതൃത്വം കൊടുക്കുന്നവർ

സംഘാടനം

തിരുത്തുക
 
അഡ്വ. ടി.കെ സുജിത് വിക്കി തിരുത്തലിനെ കുറിച്ച് ക്ലാസ്സെടുക്കുന്നു
 
വിക്കിപീഡിയയെ എം.പി മനോജ്കുമാർ പരിചയപ്പെടുത്തുന്നു

മലയാളവിഭാഗം, സെന്റ് ജോസഫ്സ് വനിതാകോളേജ്, ആലപ്പുഴ

പങ്കാളിത്തം

തിരുത്തുക
 1. അഞ്ജലി ദേവദാസ്
 2. അഞ്ജലി ജയപാൽ
 3. അഞ്ജു ആഷിഷ്
 4. അനില
 5. ചിന്നു
 6. സഫീനബായി
 7. ജുലുബാൻ
 8. മീനു
 9. ടീന ജോസ്
 10. സുജ തോമസ്
 11. ഫിലോ മൈക്കിൾ
 12. സ്നേഹ സെബാസ്റ്റ്യൻ
 13. സുബിന
 14. രേഷ്മ കൃഷ്ണൻ
 15. ജയശ്രീ
 16. സുഗന്ധി
 17. അർച്ചന
 18. ആനി നിഖില

അദ്ധ്യാപകർ

 1. പ്രൊഫ. പി.എസ്. ജ്യോതിലക്ഷ്മി
 2. ഡോ. സിസ്റ്റർ ജാനറ്റ് അഗസ്റ്റിൻ
 3. ലിനിമോൾ ആർ.

ലാബ് സ്റ്റാഫ്

 1. മേരി തോമസ്
 2. ജിജോ മാർട്ടിൻ

കാര്യപരിപാടികളുടെ നടപടിരേഖകൾ

തിരുത്തുക
 
പങ്കാളികൾ വിക്കി തിരുത്തലിൽ പ്രയോഗിക പരിശീലനം നേടുന്നു

ഉച്ചയ്ക്ക് 1.40 ഓടെ പഠനശിബിരം ആരംഭിച്ചു. ശിബിരത്തിന് വന്നവരെ പങ്കാളിയായ വിദ്യാർത്ഥിനി സ്വാഗതം ചെയ്തു. പങ്കെടുത്ത എല്ലാവർക്കും മലയാളം വിക്കിപീഡിയ പ്രവർത്തകർ തയ്യാറാക്കിയ പതിവ് ചോദ്യങ്ങൾ എന്ന കൈപ്പുസ്തകം വിതരണം ചെയ്തു.

പരിപാടിയുടെ ഔപചാരിക ഉത്ഘാടനം കോളേജ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ. ജാനറ്റ് അഗസ്റ്റിൻ നിർവ്വഹിച്ചു. പരിപാടിക്ക് വന്ന എല്ലാവരും സ്വയം പരിചയപ്പെടുത്തിയശേഷം വിക്കി, വിക്കിപീഡിയ, എന്നിവയെക്കുറിച്ച് അഡ്വ. എം.പി മനോജ്കുമാർക്ലാസ്സെടുത്തു. ഇതര വിക്കിമീഡിയ സംരംഭങ്ങളെക്കുറിച്ചും ചിത്രങ്ങൾ ഉൾപ്പെടുത്തുക തുടങ്ങിയവയെക്കുറിച്ചും അഖിലൻ ക്ലാസ്സെടുത്തു. തുടർന്ന് വിക്കിപീഡിയ തിരുത്തലിനെ കുറിച്ച് അഡ്വ. ടി.കെ സുജിത് പ്രസന്റേഷന്റെ സഹായത്തോടെ ക്ലാസ്സെടുത്തു. വിക്കിപീഡിയയിൽ അക്കൗണ്ട് തുടങ്ങുക, പുതിയ ലേഖനം തുടങ്ങുക, തിരുത്തുകൾ വരുത്തുക, തുടങ്ങിയവ സംബന്ധിച്ചുള്ളതായിരുന്നു ഈ ക്ലാസ്സ്. അതിനുശേഷം പങ്കെടുത്തവരിൽനിന്ന് വന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകി.

തുടർന്ന് പങ്കാളികൾ ലഭ്യമായ ഏഴ് കമ്പ്യൂട്ടറുകളിലായി വിക്കി തിരുത്തലിൽ പ്രായോഗിക പരിശീലനം നേടി. സെന്റ് ജോസഫ്സ് കോളേജ് ആലപ്പുഴ, കുഞ്ചുണ്ണിരാജ കെ. എന്നീ ലേഖനങ്ങൾക്ക് തുടക്കമിടുവാൻ അവർക്ക് കഴിഞ്ഞു. കമ്പ്യൂട്ടറുകളിൽ മലയാളം യുണീകോഡ് ഫോണ്ട് ഇല്ലാതിരുന്നതും അവ ഇൻസ്റ്റാൾ ചെയ്യാൻ സമയം എടുത്തതിനാലും വൈകിട്ട് 4. 30 ഓടെ ക്ലാസ്സ് അവസാനിപ്പിക്കേണ്ടിവന്നതിനാലും പ്രായോഗികപരിശീലനത്തിന് കൂടുതൽ സമയം ലഭ്യമാക്കാനായില്ല. വൈകുന്നേരം 4.30-ന് പഠനശിബിരം അവസാനിച്ചു.

വിക്കിയില് താല്പര്യമറിയിച്ചിരുന്നവർ

തിരുത്തുക

ഇമെയില് വഴി താല്പര്യമറിയിച്ചിരുന്നവർ

തിരുത്തുക

ഫോൺ വഴി താല്പര്യമറിയിച്ചിരുന്നവർ

തിരുത്തുക

പ്രഖ്യാപനങ്ങളും അറിയിപ്പുകളും

തിരുത്തുക

പത്രവാർത്തകൾ

തിരുത്തുക

വെബ്‌സൈറ്റ് വാർത്തകൾ

തിരുത്തുക

ബ്ലോഗ് അറിയിപ്പുകൾ

തിരുത്തുക

ട്വിറ്റർ ഹാഷ് റ്റാഗ്

തിരുത്തുക

മറ്റ് കണ്ണികൾ

തിരുത്തുക