വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2014

To view this page in English Language, Click here

സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാള ഭാഷാ പതിപ്പാണ് മലയാളം വിക്കിപീഡിയ. അറിവു പങ്കു വയ്ക്കുക, വിജ്ഞാനം സ്വതന്ത്രമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഉയർന്ന ഗുണമേന്മയുള്ള വിജ്ഞാനകോശം സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്ന പരസ്പരബഹുമാനവും, വിജ്ഞാനതൃഷ്ണയുമുള്ള ഓൺലൈൻ സമൂഹമാണ് മലയാളം വിക്കിപീഡിയയുടെ പിന്നിൽ പ്രവർത്തിക്കുന്നത്...

വിക്കി മീഡിയ ഫൌണ്ടേഷൻന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ല ലൈബ്രറി കൌൺസിൽ, ശാസ്ത്ര സാഹിത്യ പരിഷത്ത്- കണ്ണൂർ ജില്ല കമ്മിറ്റി, കണ്ണൂരിലെ മലയാളം വിക്കി സമൂഹം തുടങ്ങിയവരുടെ സഹകരണത്തോടെ മലയാളം വിക്കിയുടെ വാർഷിക ആഘോഷങ്ങൾ കണ്ണൂരിൽ ഡിസംബർ 27 - 28 തീയതികളിൽ വിക്കി പ്രവർത്തകരുടെ കൂട്ടായ്മ, പഠന കളരി, പ്രദർശനങ്ങൾ, തുടങ്ങിയ പരിപാടികളോടെ സംഘടിപ്പിച്ചു...


മലയാളം വിക്കി സമൂഹത്തിന്റെ വാർഷിക സംഗമം - 2014, ഡിസംബർ 27, 28 തീയതികളിൽ കണ്ണൂരിൽ വെച്ച് നടന്നു. മലയാളം വിക്കിമീഡിയരുടെ മൂന്നാമത്തെ സംഗമോത്സവമാണു് ഇത്.

തീയ്യതി: : 2014 ഡിസംബർ 27, 28
സ്ഥലം: : കണ്ണൂർ കാൾടെക്സ് ജംങ്ഷനിലെ കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ ഹാൾ
ആതിഥേയർ: : മലയാളം വിക്കിസമൂഹം, കണ്ണൂർ ജില്ല ലൈബ്രറി കൌൺസിൽ, ശാസ്ത്ര സാഹിത്യ പരിഷത്ത്- കണ്ണൂർ ജില്ല കമ്മിറ്റി, കണ്ണൂരിലെ മലയാളം വിക്കി സമൂഹം
സാമൂഹ്യക്കൂട്ടായ്മ: : ഫേസ്ബുക്ക് താൾ, ഫേസ്‌ബുക്ക് ഇവന്റ് താൾ
ഇ-മെയിൽ : help@mlwiki.in , wikisangamolsavam@gmail.com

പ്രധാന ആശയങ്ങൾ

തിരുത്തുക

ഡിജിടൈസേഷൻ, വിക്കി പ്രവർത്തകരുടെ കൂട്ടായ്മ, പഠന കളരി, മലയാളം വിക്കിയുടെ വളർച്ച , വിക്കി ഗ്രന്ഥശാലയെ കുറിച്ചുള്ള അവലോകനം കൂടാതെ ,പൊതുജനങ്ങളെ വിക്കി അനുബന്ധ സംരംഭങ്ങൾ പരിചയപ്പെടുത്തുന്നതിനുള്ള പ്രദർശനം,ലൈവ് പരിശീലനം എന്നീപരിപാടികളാണ് നടത്തിയത്.

ഹാക്കത്തോൺ (ദ്വിദിനക്യാമ്പ്)

തിരുത്തുക

ഹാക്കത്തോൺ പരിപാടികൾക്കായി ഇവിടെ സന്ദർശിക്കുക.

മലയാളം വിക്കിപ്പീഡിയയിലെ പ്രവർത്തകർ നവംബർ 1.2 തീയ്യതികളിൽ ഇടപ്പള്ളി ആർആർസിയിൽ വച്ച് ആദ്യത്തെ മലയാളം വിക്കി ഹാക്കത്തോൺ 2014 സംഘടിപ്പിച്ചു. വിജയകരമായ പരിപാടിയുടെ വിശദ വിവരങ്ങൾക്ക് ഇവിടെ സന്ദർശിക്കുക.

 
MALAYALAM WIKI MEETUP 2014 KANNUR

പ്രദർശനം

തിരുത്തുക
 
MALAYALAM WIKI MEETUP 2014 KANNUR EXHIBITION

വിക്കി അനുബന്ധ പ്രവർത്തനങ്ങൾ സാധാരണക്കാരായ ജനങ്ങൾക്കുകൂടി പരിചയപ്പെടുത്താനും ആ പ്രവർത്തനങ്ങളിൽ താത്പര്യം ഉണ്ടാക്കാനും ഉദ്ദേശിച്ചുകൊണ്ട് പ്രദർശനം. ലൈബ്രറി കൗൺസിൽ ഹാളിനു താഴെ കോഫിഹൗസിനു സമീപം നൂറുകണക്കിനു ജനങ്ങൾ വന്നുപോകുന്ന റീഡിങ് റൂമിനു മുന്നിൽ 27 നു രാവിലെ മുതൽ 28 വൈകുന്നേരം വരെ പ്രദർശനം സംഘടിപ്പിക്കുന്നു.27 നു രാവിലെ കണ്ണൂർ പ്രസ്ക്ലബ് സെക്രട്ടറി ശ്രീ.സുരേന്ദ്രൻ മട്ടന്നൂർ പ്രദർശനം ഉത്ഘാടനം ചെയ്യുന്നു. ഈ ദിവസങ്ങളിൽ പൊതുജനങ്ങളിൽ താത്പര്യം ജനിപ്പിക്കാനും സംശയങ്ങൾ തീർക്കാനും ആയി പ്രദർശനത്തോടൊപ്പം എഡിറ്റിങ് പരിശീലനം കൂടി നടത്തുന്നു

ഡിജിട്ടൈസേഷൻ

തിരുത്തുക

പകർപ്പവകാശം കഴിഞ്ഞ പുസ്തകങ്ങൾ ലൈബ്രറി കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന പഴയ ലൈബ്രറികളിൽ നിന്നും കണ്ടെത്തുകയും അവയെ പ്രാദേശിക കൂട്ടായ്മകൾ-ലൈബ്രറി പ്രവർത്തകർ എന്നിവരുടെ സഹായത്തോടെ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള ലളിതമായ രീതികൾ പരിചയപ്പെടുത്തുകയും അത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ സന്നദ്ധമായ ലൈബ്രറികൾക്ക് പരിശീലനം നൽകുന്നതിനുള്ള ശ്രമം ആരംഭിക്കുകയും ചെയ്യുക. പോത്തേരി കുഞ്ഞമ്പുവിന്റെ നോവൽ ഡിജിറ്റൈസ് ചെയ്തുകൊണ്ട് പ്രവർത്തനം ആരംഭിക്കുന്നു. ലൈബ്രറികളിൽ നിന്നും പതുക്കെ എന്നെന്നത്തേക്കുമായി അപ്രത്യക്ഷമാകാൻ പോകുന്ന പഴയ മലയള പുസ്തകങ്ങൾ സംരക്ഷിക്കുകയും ചെയ്യുക. വിശ്വപ്രഭ ഈ വിഷയത്തിൽ ഉത്ഘാടന പ്രസംഗം നടത്തും. തുടർന്ന് ഡമൊൺസ്റ്റ്രേഷൻ ക്ലാസ്സും ഉണ്ടായിരിക്കുന്നതാണ്.

വിക്കി വൊയേജ്

തിരുത്തുക

വിക്കി വൊയേജിന്റെ പ്രവർത്തനങ്ങൾ ,രീതി എന്നിവ പരിചയപ്പെടുത്തുന്നു.കണ്ണൂർ ജില്ലയിലെ പ്രധാന സ്ഥലങ്ങളുടെ പേജുകൾ ഉൾപ്പെടുത്താനുള്ള പ്രചോദനം നൽകൽ.

 
MALAYALAM WIKI MEETUP 2014, KANNUR

സഹകരിക്കുന്ന സംഘടനകളും സ്ഥാപനങ്ങളും

തിരുത്തുക

വിക്കിസംഗമോത്സവവുമായി സഹകരിക്കാനും പങ്കാളികളാകാനും ഇതിനകം താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളവരും അതിനുവേണ്ടി ഇനി ബന്ധപ്പെടാൻ സംഘാടകർ ആഗ്രഹിക്കുന്നവരുമായ സംഘടനകളും സ്ഥാപനങ്ങളും:

  1. വിക്കിമീഡിയ ഇന്ത്യ ചാപ്റ്റർ, ബാംഗളൂർ
  2. സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസൈറ്റി (CIS), ബാംഗളൂർ
  3. ജില്ലാ ലൈബ്രറി കൗൺസിൽ
  4. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
  5. ഫേസ്‌ബുക്കിലെ വിവിധ കൂട്ടായ്മകൾ

പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ

തിരുത്തുക

സംഗമോത്സവത്തിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ ദയവായി ഈ ഫോറം പൂരിപ്പിക്കാൻ അപേക്ഷ.

സംഗമോത്സവത്തിൽ പങ്കെടുക്കുന്ന വിക്കിപീഡിയ പ്രവർത്തകർക്ക് യാത്രാബത്ത (ട്രെയിൻ / ബസ് ) ടിക്കറ്റ്‌ സമർപ്പിച്ച് കൈപറ്റാവുന്നതാണ്.

(സംഗമോത്സവത്തിൽ പങ്കെടുക്കുന്നവരുടെ സ്വകാര്യവിവരങ്ങൾ പരസ്യമാക്കാതിരിക്കാൻ എല്ലാർക്കും കൂട്ടായ ഉത്തരവാദിത്തമുണ്ടായിരിക്കും.)

പങ്കെടുത്തവർ

തിരുത്തുക
 
കണ്ണൂരിൽ നടന്ന വിക്കിസംഗമത്തിൽ പങ്കെടുത്തവർ
  1. ശ്രീജിത്ത്‌ കൊയിലോത്ത്
  2. ലാലു മേലേടത്ത്
  3. വിജയകുമാർ ബ്ലാത്തൂർ
  4. രൺജിത്ത് സിജി
  5. വൈഷ്ണവ്
  6. ഹർഷോൺ
  7. അനൂപ് കുമാർ
  8. അശ്വന്ത്
  9. അഭിജിത്ത്
  10. വിശ്വപ്രഭ
  11. ഇർഫാൻ
  12. ടോണി മാഷ്‌
  13. ശ്രീജിത്ത്‌ പരിപ്പായി
  14. സുഗീഷ്
  15. കെ നാരായണൻ
  16. ഗിരീഷ്‌ മോഹൻ
  17. യോഹാൻ തോമസ്‌
  18. എ പങ്കജാക്ഷൻ
  19. രാജേഷ്‌ ഒടയഞ്ചാൽ
  20. ആന്റോ കണ്ണൻ
  21. നീതു ടി വി
  22. വിനയരാജ്
  23. രാമചന്ദ്രൻ കെ വി
  24. സിദ്ധാർത്ത് ഗൗതം
  25. സജൽ കരിക്കൻ
  26. രാമചന്ദ്രൻ സി സി
  27. ഐ ബി എ അറക്കൽ
  28. ഷിസി
  29. ജയപ്രകാശ്
  30. വേണുഗോപാൽ
  31. അജയ് കുയിലൂർ
  32. ഷാജി പി പി
  33. കെ എസ് മിനി
  34. ജിപിത പീറ്റർ
  35. ഇർവിൻ
  36. കെ ബാലചന്ദ്രൻ
  37. പള്ളിയറ ശ്രീധരൻ
  38. എം ലക്ഷ്മണൻ
  39. സത്താർ
  40. കെ ആർ ആർ വർമ
  41. അജേഷ് സി വി
  42. പി കെ ബൈജു
  43. വി സി ബാലകൃഷ്ണൻ
  44. മനോജ്‌ കെ
  45. ബഷീർ വി കെ
  46. ഋഷികേശ്
  47. റോമിജു
  48. ഷാജി കണ്ണാടിക്കൽ
  49. രതീഷ്‌
  50. ശശീന്ദ്രൻ
  51. സാബു
  52. രേഷ്മ
  53. ചന്ദ്രബാബു
  54. അക്ബർ അലി
  55. അനിൽ ഇ എ
  56. വൈശാക്
  57. ജ്യോതി
  58. ദീപ ചന്ദ്രൻ
  59. ടി വി നാരായണൻ

പരിപാടി

തിരുത്തുക
  1. സ്വാഗതം: ബൈജു പി. കെ. (ലൈബ്രറി കൌൺസിൽ കണ്ണൂർ ജില്ലാ സെക്രട്ടറി)
  2. അദ്ധ്യക്ഷൻ: കെ. ബാലചന്ദ്രൻ (ആകാശവാണി കണ്ണൂർ അസി. ഡയറക്റ്റർ)
  3. ഉദ്ഘാടനം: വിശ്വപ്രഭ
  4. ആശംസ: കവിയൂർ രാജഗോപാൽ (ലൈബ്രറി കൌൺസിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് )
  5. ആശംസ: പള്ളിയറ ശ്രീധരൻ (സയൻസ് പാർക്ക് ഡയറക്റ്റർ)
  6. ആശംസ: വി. സി. ബാലകൃഷ്ണൻ (സീക്ക് പ്രസിഡന്റ്)
  7. ആശംസ: അഭിജിത്ത്
  8. ആശംസകൾ - ശ്രീ.ടി.പി.നാരായണൻ (സംസ്ഥാന കമ്മിറ്റി അംഗം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്)
  9. നന്ദി: വിജയകുമാർ ബ്ലാത്തൂർ

ക്ലാസുകൾ

തിരുത്തുക
  1. ക്വിക്ക് ഡിജിറ്റൈസേഷൻ - വിശ്വപ്രഭ
  2. വിക്കിഗ്രന്ഥശാല,വിക്കിപര്യടനം - മനോജ് കെ
  3. വിക്കി എഡിറ്റിങ് - രാജേഷ് ഒടയഞ്ചാൽ, ഋഷികേശ്
  4. വിക്കിമീഡിയ കോമൺസ് - യോഹാൻ തോമസ്‌, രാജേഷ് ഒടയഞ്ചാൽ
  5. ഓപ്പൺ സ്ട്രീറ്റ് മാപ്പിംഗ് - രഞ്ജിത്ത് സജീവ്‌
  6. വിക്കി പര്യടനം; എഡിറ്റിങ് - സജൽ കരിക്കൻ
  7. വിക്കിമീഡിയ കോമൺസിന്റെ ആവശ്യകത - വിനയരാജ്

അവലോകനം

തിരുത്തുക
 
WikiSangamotsavam 2014 Kannur Cake Cutting DSC02747

ഡിസംബർ 27 രാവിലെ 10 മണിക്ക് വിക്കിമീഡിയ സംരംഭങ്ങൾ പരിചയപ്പെടുത്തുന്ന പ്രദർശനം ജില്ല ലൈബ്രറി കൗൺസിൽ മുറ്റത്ത് ആരംഭിച്ചു. സ്വാഗതം : വിജയകുമാർ ബ്ലാത്തൂർ, അധ്യക്ഷൻ : പി കെ ബൈജു, ഉത്ഘാടനം: ശ്രീ.സുരേന്ദ്രൻ മട്ടന്നൂർ (കണ്ണൂർ പ്രസ് ക്ലബ് സെക്രട്ടറി), നന്ദി: ലാലു മേലേടത്ത്. നിരവധി പേർ ഈ സന്ദർഭത്തിൽ വിക്കിമീഡിയ സംരഭങ്ങളെ പരിചയപ്പെടാനായി ലൈബ്രറി പരിസരത്ത് എത്തിച്ചേർന്നിരുന്നു. പ്രദർശനം മൂന്നു ദിവസം നീണ്ടു നിന്നു.

രണ്ടാം ദിവസമായ ഡിസംബർ 28 നു കൃത്യസമയത്തു തന്നെ പരിപാടികൾ ആരംഭിച്ചു, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ബൈജു പി കെ സ്വാഗതം പറഞ്ഞ യോഗത്തിൽ ശ്രീ കെ ബാലചന്ദ്രൻ (ആകാശവാണി കണ്ണൂർ അസി. ഡയറക്റ്റർ) അദ്ധ്യക്ഷനായിരുന്നു. ഉദ്ഘാടനം നിർവ്വഹിച്ചത് വിക്കിമീഡിയനായ ശ്രീ വിശ്വപ്രഭയായിരുന്നു. കവിയൂർ രാജഗോപാൽ (ലൈബ്രറി കൌൺസിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് ), പള്ളിയറ ശ്രീധരൻ (സയൻസ് പാർക്ക് ഡയറക്റ്റർ), വി. സി. ബാലകൃഷ്ണൻ (സീക്ക് പ്രസിഡന്റ്), അഭിജിത്ത് (വിക്കിമീഡിയ അംഗം), ശ്രീ.ടി.പി.നാരായണൻ (സംസ്ഥാന കമ്മിറ്റി അംഗം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്) എന്നിവർ ആശംസകൾ അർപ്പിച്ച യോഗത്തിൽ ശ്രീ വിജയകുമാർ ബ്ലാത്തൂർ നന്ദി രേഖപ്പെടുത്തി.

തുടർന്ന് ക്യാമ്പംഗങ്ങൾ പരസ്പരം പരിചയപ്പെട്ടു. 80 ഓളം പേരിൽ പങ്കെടുത്തതിൽ 59 പേരായിരുന്നു രജിസ്റ്റർ ചെയ്തിരുന്നത്. ഉച്ചയ്ക്ക് മുമ്പ് ക്വിക്ക് ഡിജിറ്റൈസേഷൻ എന്ന വിഷയത്തിൽ വിശ്വപ്രഭ ക്ലാസെടുത്തു. കോപ്പിറൈറ്റ് മുക്തമായ കടാങ്കോട്ട് മാക്കവും മക്കളും എന്ന കൃതി സ്കാൻ ചെയ്ത്, സ്കാൻ ടെയ്ലറിന്റെ സഹായത്തോടെ പ്രോസസ് ചെയ്യുന്ന രീതി അദ്ദേഹം വിശദീകരിച്ചു. തുടർന്ന് മനോജ് വിക്കിഗ്രന്ഥശാലയെയും,വിക്കിപര്യടനം എന്ന പുതിയ വിക്കിമീഡിയ പ്രോജക്റ്റിനെയും പരിചയപ്പെടുത്തി സംസാരിച്ചു, ഋഷികേശ്, രാജേഷ് ഒടയഞ്ചാൽ എന്നിവർ ചേർന്ന് എങ്ങനെ വിക്കിയിൽ എഡിറ്റ് ചെയ്യാം എന്നതിനെ കുറിച്ച് ക്ലാസെടുക്കുകയും മുക്രിത്തെയ്യം എന്ന താൾ ഉണ്ടാക്കി അതു വിശദീകരിക്കുകയും ചെയ്തു.

ഉച്ച ഭക്ഷണത്തിനു ശേഷം എല്ലാവരും ചേർന്ന് മലയാളം വിക്കിപീഡിയയുടെ 12 ആം വർഷം ആഘോഷിക്കുന്നതിനുള്ള കേക്ക് മുറിച്ചു. തുടർന്ന് വിക്കിമീഡിയ കോമൺസിനെ പറ്റി ചാപ്റ്റർ അംഗം യോഹാൻ തോമസ്സും രാജേഷ് ഒടയഞ്ചാലും ചേർന്ന് ക്ലാസ്സെടുത്തു. സംഗമോത്സവ സ്ഥലത്തു നിന്നുമെടുത്ത ചിത്രം അപ്ലോഡ് ചെയ്ത് കാണിക്കുകയും ചെയ്തു. ഓപ്പൺ സ്ട്രീറ്റ് മാപ്പ് പ്രോജക്റ്റിനെ പറ്റി രഞ്ജിത്ത് സജീവ് പരിചയപ്പെടുത്തി, തുടർന്ന് വിക്കിപര്യടനത്തിൽ എങ്ങനെ തിരുത്തൽ വരുത്താം എന്നതിനെ പറ്റി സജൽ കരിക്കൻ വിശദീകരിച്ചു. വിക്കിമീഡിയ കോമൺസിന്റെ ആവശ്യകത, പ്രാധാന്യം എന്നിവയെ വിശദമാക്കിക്കൊണ്ട് വിനയരാജ് തുടന്ന് സംസാരിച്ചു. വിജയകുമാർ ബ്ലാത്തൂർ നടത്തിയ സംഗമോത്സവം അവലോകനത്തിനു ശേഷം സജൽ കരിക്കൻ നന്ദി പ്രകാശിപ്പിച്ചു. എല്ലാവരും ചേർന്ന് ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്ത് അഞ്ചുമണിയോടെ പിരിഞ്ഞു.

ഈഥർപാഡ്

തിരുത്തുക

ഈഥർപാഡ്