അബ്ദുൽ മജീദ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അബ്ദുൽ മജീദ് (വിവക്ഷകൾ) എന്ന താൾ കാണുക. അബ്ദുൽ മജീദ് (വിവക്ഷകൾ)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

അബ്ദുൽ മജീദ് (1892-1977) ഒരു ഉർദു സാഹിത്യകാരനായിരുന്നു‍. ഉത്തർപ്രദേശിലെ ബാരാബാങ്കി ജില്ലയിൽപ്പെട്ട ദരിയാബാദ് എന്ന സ്ഥലത്ത് 1892-ൽ ജനിച്ചു. ലഖ്നൗവിലെ, അലിഗഢ് സർവകലാശാലകളിൽ പഠിച്ച് തത്വശാസ്ത്രത്തിൽ ബി.എ.(ഹോണേഴ്സ്) ബിരുദം നേടി.

അബ്ദുൽ മജീദ് ദാരിയബാദി
ജനനം1892
ദരിയാബാദ്, ബാരാബാങ്കി ഉത്തർപ്രദേശ്
മരണം1977
തൊഴിൽപത്രപ്രവർത്തകൻ
അറിയപ്പെടുന്നത്സാഹിത്യകാരൻ

പത്രപ്രവർത്തകനായി ഇദ്ദേഹം ജീവിതമാരംഭിച്ചു. ഉർദുവിലെ പ്രധാനപ്പെട്ട പല പത്രങ്ങളുടെയും പത്രാധിപസമിതികളിൽ കുറെക്കാലം പ്രവർത്തിച്ചതിനുശേഷം സ്വതന്ത്ര സാഹിത്യരചന തുടങ്ങി. മുപ്പതിലധികം ഗദ്യഗ്രന്ഥങ്ങൾ ഇദ്ദേഹം പ്രസിദ്ധപ്പെടുത്തി. ദർശനം, മനഃശാസ്ത്രം, ചരിത്രം, മതം, സാഹിത്യം എന്നീ മണ്ഡലങ്ങളുമായി ബന്ധപ്പെട്ട നിരവധി പ്രബന്ധങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഫൽസഫാ ജസാബാദ് (മനഃശാസ്ത്രം-1913), മബദി-ഏ-ഫൽറഫാ (തത്ത്വശാസ്ത്രം, 2 ഭാഗങ്ങൾ-1931, 33), മക്യലത്-ഏ-മജീദ് (ജീവചരിത്രം-1945), മുഹമ്മദ് അലി (ജീവചരിത്രം-1954) എന്നിവ ഇദ്ദേഹത്തിന്റെ മികച്ച ഉർദു ഗദ്യഗ്രന്ഥങ്ങളായി ഗണിക്കപ്പെടുന്നു. ഇംഗ്ല്ലീഷിലും ഏതാനും ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. നേതൃത്വമനഃശാസ്ത്രം (Psychology of Leadership-1915), വിശുദ്ധ ഖുർആൻ വ്യാഖ്യാനം (Commentary on Holy Quran,7 Vols-1943, 45) എന്നിവ ഇക്കൂട്ടത്തിൽ പ്രാധാന്യം അർഹിക്കുന്നു. 1977-ൽ ഇദ്ദേഹം അന്തരിച്ചു.

അവലംബം തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബ്ദുൽ മജീദ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അബ്ദുൽ_മജീദ്_ദാരിയബാദി&oldid=1771044" എന്ന താളിൽനിന്ന് ശേഖരിച്ചത്