അലിക്കത്ത്
മുസ്ലീം സമുദായത്തിൽപ്പെട്ട സ്ത്രീകൾ ധരിക്കുന്ന ഒരു സ്വർണാഭരണമാണിത്. കീഴ്ക്കാതിലെ 'കൂട്' എന്ന ആഭരണത്തിനു മുകളിലാണ് ഇവ ധരിക്കുക. ഓരോ കാതിനും ഏഴോ, ഒൻപതോ അലിക്കത്ത് വീതമുണ്ടാകും. കാതിന്റെ വലിപ്പമനുസരിച്ച് എണ്ണം കൂടും. അലിക്കത്തിനെ മുടിയുമായി ബന്ധപ്പെടുത്തുന്ന, മുടിയിൽ കുത്തുന്ന മാട്ടി എന്ന മാലയുമുണ്ടാകും. സ്വർണം കൊണ്ടുള്ള അലിക്കത്ത് കല്യാണത്തിനടുത്തു മാത്രമെ ധരിക്കാറുള്ളൂ.
ചടങ്ങുകൾ
തിരുത്തുകരണ്ടോ മൂന്നോ വയസ്സു പ്രായമാകുമ്പോഴേ കാതു കുത്തി നൂലുകൾ കോർത്ത് കെട്ടും. പിന്നെ ചെമ്പ് കൊണ്ടുള്ള അലിക്കത്ത് ധരിക്കും. ഈ കർണാഭരണം കാഴ്ചയ്ക്ക് അത്ര ചെറുതല്ലെങ്കിലും തൂക്കം കുറവായിരിക്കും.[1]