കലാമണ്ഡലം സരസ്വതി
കേരളത്തിലെ പ്രശസ്തയായ ഒരു നർത്തകിയാണ് കലാമണ്ഡലം സരസ്വതി. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി തുടങ്ങിയ നൃത്തരൂപങ്ങളിൽ അവർ പ്രാവീണ്യം നേടിയിട്ടുണ്ട്. അരങ്ങിലും കളരിയിലും വൈദഗ്ദ്ധ്യം തെളിയിച്ച നൃത്താചാര്യയായാണ് ഇവർ അറിയപ്പെടുന്നത്.
ജീവിതരേഖ
തിരുത്തുക1960 ൽ കലാമണ്ഡലത്തിൽ ചേർന്നു. തോട്ടശേരി ചിന്നമ്മു അമ്മയുടെയും കലാമണ്ഡലം സത്യഭാമയുടെയും ശിക്ഷണത്തിൽ മോഹിനിയാട്ടം അഭ്യസിച്ചു. പത്മാ സുബ്രഹ്‌മണ്യം, ചിത്രാ വിശ്വേശ്വർ, രാജരത്നംപിള്ള, സുധാറാണി രഘുപതി, കലാനിധി അമ്മാൾ, വെമ്പട്ടി ചിന്നസത്യം എന്നിവരുടെ പക്കലും വിവിധ നൃത്ത ഇനങ്ങൾ അഭ്യസിച്ചു.[1] ഇന്ത്യയിലും വിദേശത്തും നൃത്തങ്ങൾ അവതരിപ്പിച്ചു. കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാമിൻറെ ലീഡറായി 1991 - 92 കാലയളവിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പശ്ചിമ ബംഗാളിലും മോഹിനിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് ചാലപ്പുറത്ത് 'നൃത്യാലയ' എന്ന നൃത്തവിദ്യാലയം നടത്തുന്നുണ്ട്.[2]
പ്രസിദ്ധ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരാണ് ഇവരുടെ ഭർത്താവ്. മകൾ അശ്വതിയും ഭർത്താവ് ശ്രീകാന്തും പ്രശസ്ത നർത്തകരാണ്. [3]
പുരസ്കാരങ്ങൾ
തിരുത്തുക- 'നൃത്തനാട്യ' പുരസ്‌കാരം
- കേരള സംഗീത നാടക അക്കാദമി അവാർഡ്
- റോട്ടറി പ്രൊഫഷണൽ എക്സലൻസ് അവാർഡ്
- കലാമണ്ഡലം അവാർഡ്
- കലാദർപ്പണം നാട്യശ്രീ അവാർഡ്
- മാപ്പിള കലാ അക്കാദമി അവാർഡ്
അവലംബം
തിരുത്തുക- ↑ കെ. എം. സന്തോഷ് (December 27, 2012). "നടനം...സുകൃതം". മെട്രോവാർത്ത. Retrieved 2013 ജൂൺ 5.
{{cite news}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ ഡോ. എൻ.പി. വിജയകൃഷ്‌ണൻ (Sunday, May 19, 2013). "നടനകാന്തി". മംഗളം. Retrieved 2013 ജൂൺ 5.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ http://www.thehindu.com/features/friday-review/dance/body-and-soul/article4081335.ece