എ.ടി. പത്രോസ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരള നിയമസഭയിലേയ്ക്ക് 1965 മാർച്ച് നാലിന് നടന്ന മൂന്നാമത്തെ തിരഞ്ഞെടുപ്പിൽ വിജയിച്ചുവെങ്കിലും സത്യപ്രതിജ്ഞ ചെയ്യാൻ സാധിക്കാതിരുന്ന വ്യക്തിയാണ് എ.ടി. പത്രോസ് (ജനനം: 16 മേയ് 1932-16 മേയ് 2020)[1]. 1965 മാർച്ച് 17-ന് സഭ രൂപവത്കരിച്ചെങ്കിലും ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ 133 അംഗ നിയമസഭ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടത്താതെ 24-ന് പിരിച്ചുവിടപ്പെട്ടു. പത്രോസ് മറ്റൊരു തിരഞ്ഞെടുപ്പിലും കേരള നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല.[2]

A.T. Pathrose
എ.ടി. പത്രോസ്
ജനനം1932
ദേശീയതIndian
പൗരത്വംIndian
വിദ്യാഭ്യാസംGraduated in Law
അറിയപ്പെടുന്നത്Being elected to Kerala Legislature, but being unable to take oath as the body was prematurely dissolved.

ജീവിതരേഖ

തിരുത്തുക

മൂവാറ്റുപുഴ സ്വദേശിയായ ഇദ്ദേഹം ആനിത്തോട്ടത്തിൽ തൊമ്മന്റെയും വള്ളംകുളം കണ്ടത്തിൽ മണിയനോട്ട് ചിന്നമ്മയുടെയും മകനാണ്. കൽക്കട്ടയിൽ നിന്ന് ഇദ്ദേഹം നിയമബിരുദം നേടിയിട്ടുണ്ട്. 1963-ൽ കേരള ഹൈക്കോടതിയിൽ സന്നതെടുക്കുകയുണ്ടായി. പിന്നീട് ഓട്ടുകമ്പനി നടത്തിപ്പിനായി വക്കീൽ ജോലി ഉപേക്ഷിച്ചു. 1963-ൽ പഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. [2]

മന്ത്രിയായിരുന്ന കോൺഗ്രസ്സിന്റെ ഇ.പി. പൗലോസും കമ്യൂണിസ്റ്റ് പാർട്ടിയുടെ എൻ. പരമേശ്വരൻ നായരുമായിരുന്നു 1965-ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇദ്ദേഹത്തിന്റെ എതിർ സ്ഥാനാർത്ഥികൾ.[2][3] 1967-ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചുവെങ്കിലും ഇദ്ദേഹം സി.പി.ഐ-യുടെ പി.വി. എബ്രഹാമിനോട് പരാജയപ്പെട്ടു.[4]

18 വർഷം ഇദ്ദേഹം പഞ്ചായത്ത് പ്രസിഡന്റും പാമ്പാക്കുട ബ്ലോക്ക് ഡവലപ്മെന്റ് കമ്മിറ്റി ചെയർമാനുമായിരുന്നു. ആരക്കുന്നം റബ്ബർ മാർക്കറ്റിങ് സൊസൈറ്റി, സംസ്ഥാന ജനറൽ മാർക്കറ്റിങ് സൊസൈറ്റി, നാഷണൽ കോ-ഓപ്പറേറ്റീവ് യൂണിയൻ ഓഫ് ഇന്ത്യ എന്നിവയുടെ ഡയറക്ടർ പദവിയും ഇദ്ദേഹം വഹിച്ചിരുന്നു.[2]

  1. "ജയിച്ചിട്ടും എം.എൽ.എ. ആകാഞ്ഞ എ.ടി. പത്രോസ് അന്തരിച്ചു" (in ഇംഗ്ലീഷ്). Archived from the original on 2022-02-17. Retrieved 2022-02-17.
  2. 2.0 2.1 2.2 2.3 ഡോ. എബി പി. ജോയ്‌ (30 മാർച്ച് 2014). "അലസിപ്പോയ സഭയിലെ അവശേഷിക്കുന്ന സമാജികൻ". മാതൃഭൂമി. Archived from the original (പത്രലേഖനം) on 2014-03-29 23:22:59. Retrieved 30 മാർച്ച് 2014. {{cite news}}: Check date values in: |archivedate= (help)
  3. "I NTERIM E LECTIONS TO THE K ERALA A SSEMBLY – 1965" (PDF). കേരള ഗവണ്മെന്റ്. Archived from the original (PDF) on 2013-04-02. Retrieved 1 ഏപ്രിൽ 2014.
  4. "E LECTIONS TO T HE K ERALA A SSEMBLY - 1967" (PDF). കേര‌ള ഗവണ്മെന്റ്. Archived from the original (PDF) on 2013-04-02. Retrieved 1 ഏപ്രിൽ 2014.
"https://ml.wikipedia.org/w/index.php?title=എ.ടി._പത്രോസ്&oldid=3801959" എന്ന താളിൽനിന്ന് ശേഖരിച്ചത്