എഡ്വേഡ് ഡാനിയൽ ഹാമിൽറ്റൻ വൈബാർട്ട്
ഒരു ബ്രിട്ടീഷ് എഴുത്തുകാരനും സൈനികനുമാണ് എഡ്വേഡ് വൈബാർട്ട് എന്ന എഡ്വേഡ് ഡാനിയൽ ഹാമിൽറ്റൻ വൈബാർട്ട് (ഇംഗ്ലീഷ്: Edward Daniel Hamilton Vibart, ജീവിതകാലം: 1837 ഓഗസ്റ്റ് 28 - 1923). 1857-ലെ ഇന്ത്യൻ ലഹളയുടെ പശ്ചാത്തലത്തിൽ അദ്ദേഹം 1898-ൽ എഴുതിയിട്ടുള്ള ദ ശിപായ് മ്യൂട്ടിനി ആസ് സീൻ ബൈ എ സബോൾട്ടെൻ: ഫ്രം ഡെൽഹി റ്റൂ ലക്നൗ (ഇംഗ്ലീഷ്: The Sepoy Mutiny as Seen by a Subaltern: From Delhi to Lucknow) എന്ന പുസ്തകം പ്രസിദ്ധമാണ്.
1857-ലെ ലഹളക്കാലത്ത് ഡെൽഹിയിൽ 54-മത് ബംഗാൾ കാലാൾപ്പടയിലെ കമാൻഡർ ആയിരുന്നു വൈബാർട്ട്. അദ്ദേഹത്തിനന്ന് 19 വയസായിരുന്നു പ്രായം. അദ്ദേഹത്തിന്റെ പിതാവ് കാൻപൂരിൽ ഒരു കുതിരപ്പടയാളി ആയിരുന്നു. ലഹളയുടെ തുടക്കത്തിലുണ്ടായ കാൻപൂർ കൂട്ടക്കൊലയിൽ പിതാവ് കൊല്ലപ്പെട്ടു. ലഹളക്കാലത്ത് ശിപായികളുടെ കൈയിൽപ്പെടാതെ എഡ്വേഡ് കഷ്ടിച്ച് രക്ഷപ്പെടുകയും ഡെൽഹി പിടിച്ചടക്കാനുള്ള യുദ്ധത്തിൽ പങ്കെടുക്കുകയും ചെയ്തു. ദില്ലി നഗരം തിരിച്ചുപിടിച്ചപ്പോൾ ബ്രിട്ടീഷുകാർ നടത്തിയ ക്രൂരതകളെക്കുറിച്ചും, അതിനുശേഷവും തുടർന്ന പ്രതികാരനടപടികളെക്കുറിച്ചുമുള്ള വിശദവിവരങ്ങൾ എഡ്വേഡിന്റെ ഓർമ്മക്കുറിപ്പുകളിലും, പ്രത്യേകിച്ച് കത്തുകളിലും അടങ്ങിയിരിക്കുന്നു.[1]
അവലംബം
തിരുത്തുക- ↑ വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (in ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. p. XXII. ISBN 9780670999255. Retrieved 2013 ജൂലൈ 4.
{{cite book}}
: Check date values in:|accessdate=
(help) ഗൂഗിൾ ബുക്സ് കണ്ണി