ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കരകൗശലവസ്തുവായും മത്സ്യബന്ധനത്തിനും മത്സ്യം കേടാകാതിരിക്കുന്നതിനും ഉപയോഗിക്കുന്ന പനയോലകൊണ്ട് നെയ്ത് ഉണ്ടാക്കുന്ന ഒരു വസ്തുവാണ്‌ ഒമൽ. തിരുവനന്തപുരം ജില്ലയിലെ തീരദേശപ്രദേശമായ പൂവാർ എന്ന സ്ഥലത്തെ പട്ടികജാതിയിൽ‌പെട്ട ഒരു വിഭാഗം ആൾക്കാരുടെ പാരമ്പര്യ കൈത്തൊഴിലാണ്‌ ഒമൽ നിർമ്മാണം.

പനയോലയും അതിന്റെ ഈർക്കിലും ഉപയോഗിച്ചാണ്‌ ഒമൽ നിർമ്മിക്കുന്നത്. മടി ഒമൽ, കണവ ഒമൽ, വല ഒമൽ, ചിറ്റൊമൽ എന്നിങ്ങനെ വിവിധ മത്സ്യബന്ധനകാലങ്ങളിൽ അവയുടെ ആവശ്യമനുസരിച്ചാണ്‌ ഒമൽ നെയ്യുന്നത്.

കുട്ടി.കോം, മാതൃഭൂമി ദിനപത്രം, 2008 സെപ്റ്റംബർ 12. താൾ‍ 12.

"https://ml.wikipedia.org/w/index.php?title=ഒമൽ&oldid=1779110" എന്ന താളിൽനിന്ന് ശേഖരിച്ചത്