പ്രധാനതാൾ 2024 2023 2022 2021 2020 2019 2018 2017 2016 2015
പരിപാടി അവസാനിച്ചിരിക്കുന്നു
പങ്കെടുത്ത് ലേഖനമെഴുതിയ എല്ലാവർക്കും അഭിനന്ദനങ്ങൾ.

നിയമങ്ങൾ

ഒരു ലേഖനം വിക്കിപീഡിയ ഏഷ്യൻ മാസം പരിപാടിയിലേക്ക് പരിഗണിക്കുന്നതിനായി താഴെപ്പറയുന്ന നിബന്ധനകൾ പാലിക്കണം. ഇവ ഒരു നല്ല ലേഖനം ഉണ്ടാവുന്നതിലേക്കുവേണ്ടികൂടിയാണ്.

  • ലേഖനം നവംബർ 1 2020 നും നവംബർ 30 2020 നും ഇടയിൽ തുടങ്ങിയതായിരിക്കണം. അതാണ് പരിപാടിയുടെ കാലയളവ്.
  • ലേഖനം മിനിമം 300 വാക്കുകൾ അടങ്ങിയതായിരിക്കണം. 3000 ബൈറ്റ്സ് ഡാറ്റ ഉണ്ടായിരിക്കണം. ഒറ്റവരി ലേഖനങ്ങളുടെ ആധിക്യം കുറക്കാനാണിത്.
  • ശ്രദ്ധേയത നയം പിൻതുടരുന്ന ലേഖനങ്ങളായിരിക്കണം നിർമ്മിക്കേണ്ടത്..
  • ലേഖനത്തിന് ആവശ്യത്തിന് അവലംബങ്ങൾ ഉണ്ടായിരിക്കണം. ലേഖനത്തിലെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിവരങ്ങൾ മറ്റ് അവലംബങ്ങളിൽ പരിശോധിച്ച് ബോധ്യപ്പെടാവുന്നതായിരിക്കണം.
  • യാന്ത്രിക പരിവർത്തനത്തേക്കാളുപരി നല്ലരീതിയിൽ വായിക്കാവുന്ന ഭാഷ ഉള്ളതായിരിക്കണം.
  • പകർപ്പവകാശ പ്രശ്നങ്ങൾ, കോപ്പിഎഴുത്ത് തുടങ്ങിയ പ്രശ്നങ്ങളിൽനിന്ന് മുക്തമായ ലേഖനങ്ങളായിരിക്കണം.
  • പട്ടികകൾ, ലിസ്റ്റുകൾ മുതലായവയെ ഈ പരിപാടിയിലേക്ക് പരിഗണിക്കുന്നതല്ല.
  • ഒരു ഏഷ്യൻ രാജ്യവുമായി (സ്വന്തം രാജ്യം ഒഴികെ) ലേഖനത്തിന് ഏതെങ്കിലും തരത്തിൽ (ഉദാ: സാംസ്കാരികം, ഭൂമിശാസ്ത്രപരം, രാഷ്ട്രീയം) ബന്ധമുണ്ടായിരിക്കണം. മലയാളത്തിൽ ഇന്ത്യക്കുവെളിയിലുള്ള ഏഷ്യൻ രാജ്യവുമായി ലേഖനത്തിന് ഏതെങ്കിലും തരത്തിൽ ബന്ധം ഉണ്ടായിരിക്കണം.
  • ഒരു സംഘാടകൻ എഴുതുന്ന ലേഖനം മറ്റ് സംഘാടകൻ വിലയിരുത്തേണ്ടതാണ്.
  • മാനദണ്ഡം പാലിക്കുന്ന 4 ലേഖനങ്ങൾ എഴുതുന്നവർക്ക് മറ്റ് ഏഷ്യൻ സമൂഹങ്ങളിൽനിന്നും പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.
  • ഏഷ്യൻ അംബാസിഡർമാർക്ക് ഒരു സർട്ടിഫിക്കറ്റും ഒരു അധിക പോസ്റ്റ്കാർഡും കൂടി ലഭിക്കുന്നതാണ്.

പങ്കെടുക്കുന്നവർ

പങ്കെടുത്തവർ

പേര് ലേഖനങ്ങളുടെ എണ്ണം
Meenakshi nandhini 28
Kiran Gopi 24
Ajeeshkumar4u 18
Dvellakat 17
Malikaveedu 15
Arjuncm3 14
Ranjithsiji 10
Abhilash raman 4
Sreenandhini 1
ShajiA 1
991joseph 1
Irshadpp 1

12 പേർ ലേഖനം എഴുതി. ആകെ 134 ലേഖനങ്ങൾ. 28 ലേഖനങ്ങൾ എഴുതിയ മീനാക്ഷി നന്ദിനിയാണ് ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതിയത്. Meenakshi nandhini, Kiran Gopi, Ajeeshkumar4u, Dvellakat, Malikaveedu, Arjuncm3, Ranjithsiji, Abhilash raman എന്നിവർക്കാണ് പോസ്റ്റ് കാർഡുകൾ ലഭിക്കുക.

സൃഷ്ടിച്ചവ

ഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 138 ലേഖനങ്ങൾ പുതുതായി നിർമ്മിക്കപ്പെട്ടു. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:


താരകം

നൽകാവുന്ന താരകത്തിന്റെ കോഡ് താഴെ

 
ഏഷ്യൻ മാസം താരകം 2020

2020 നവംബർ 1 മുതൽ നവംബർ 30 വരെ നടന്ന ഏഷ്യൻ മാസം 2020 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
---(ഒപ്പ്)

പ്രായോജകർ

 
വിക്കിമീഡിയൻസ് ഓഫ് കേരള യൂസർ ഗ്രൂപ്പ്