ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഐഎഎസ് നേടിയ ആദ്യ വനിത, ആദ്യ വനിതാ സബ്‌കല്‌ടർ, മദ്രാസ് സർക്കാരിന്റെ ആദ്യ വനിതാ സെക്രട്ടറി, കേന്ദ്ര സർക്കാർ സെക്രട്ടറിയായി നിയമിക്കപ്പെട്ട ആദ്യ വനിത തുടങ്ങിയ റെക്കോർഡുകൾക്ക് ഉടമയാണു മലയാളിയായ അന്ന മൽഹോത്ര (ജൂലൈ 17, 1927 - സെപ്റ്റംബർ 17, 2018). മൽഹോത്ര 1951 ബാച്ച് ഐ.എ.എസ്. അംഗംമാണ്. അവരുടെ ബാച്ച്മേറ്റ് ആർ. എൻ. മൽഹോത്രയെ വിവാഹം കഴിച്ചു. [1][2]1989- ൽ അവർക്ക് പത്മഭൂഷൺ അവാർഡും ലഭിച്ചു.[3][4]

ജീവിതരേഖ തിരുത്തുക

[പത്തനംതിട്ട]] ജില്ലയിലെ നിരണത്ത് 1927 ജൂലൈ 17ന് ഒ. എ. ജോർജിന്റെയും അന്ന പോളിന്റെയും മകളായി ജനിച്ചു. പിതാവു കോഴിക്കോട്ടായിരുന്നതിനാൽ അന്നയുടെ പ്രാഥമിക വിദ്യാഭ്യാസം അവിടത്തെ പ്രോവിഡൻസ് സ്‌കൂളിൽ ആയിരുന്നു. പിന്നീടു മലബാർ ക്രിസ്‌ത്യൻ കോളജിലും. 1949ൽ മദ്രാസിൽനിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ അന്നയ്‌ക്ക് 51ൽ ഐ.എ.എസ് ലഭിച്ചു. മുംബൈയിലെ നവഷേവ തുറമുഖത്തിന്റെ ആദ്യചെയർപഴ്‌സനും അന്നയായിരുന്നു. [1][5]

ധനകാര്യ വകുപ്പ് സെക്രട്ടറിയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണറുമായിരുന്ന ആർ.എൻ. മൽഹോത്രയാണ് അന്നയുടെ ഭർത്താവ്

അവലംബം തിരുത്തുക

  1. 1.0 1.1 Priyadershini S. (2012-03-11). "Grit meets grace". Thehindu.com. ശേഖരിച്ചത് 2015-05-14.
  2. "अन्ना राजम थीं देश की पहली महिला IAS, 67 साल पहले हुआ था सिलेक्शन". www.bhaskar.com. ശേഖരിച്ചത് 2015-08-24.
  3. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. മൂലതാളിൽ (PDF) നിന്നും November 15, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 21, 2015.
  4. "The Untold and Inspiring Story of Anna Rajam Malhotra, India's First Female IAS Officer". The Better India. 2017-01-17. Retrieved 2017-10-28.
  5. "The Untold and Inspiring Story of Anna Rajam Malhotra, India's First Female IAS Officer". The Better India. 2017-01-17. Retrieved 2017-10-28.
"https://ml.wikipedia.org/w/index.php?title=അന്ന_മൽഹോത്ര&oldid=3777617" എന്ന താളിൽനിന്ന് ശേഖരിച്ചത്