വിക്കിപീഡിയ:പഠനശിബിരം/പത്തനംതിട്ട 1

(വിക്കിപീഡിയ:വിക്കിപഠനശിബിരം/പത്തനംതിട്ട 1 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2011 ഒക്ടോബർ 23 ഞായറാഴ്ച ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ഓമല്ലൂർ ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് വിക്കിപഠനശിബിരം നടന്നു.

വിശദാംശങ്ങൾതിരുത്തുക

പത്തനംതിട്ട ജില്ലയിലെ പ്രഥമ വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.

  • പരിപാടി: മലയാളം വിക്കി പഠനശിബിരം
  • തീയതി: 2011 ഒക്ടോബർ 23, ഞായറാഴ്ച
  • സമയം: ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെ
  • സ്ഥലം: ബി.ആർ.സി ഹാൾ, ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂൾ, ഓമല്ലൂർ

കാര്യപരിപാടികൾതിരുത്തുക

  • വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽ
  • മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളെ പരിചയപെടുത്തൽ
  • വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപെടുത്തൽ
  • വിക്കിതാളുകളുടെ രൂപരേഖ പരിചയപെടുത്തൽ
  • വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ

തുടങ്ങി മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സം‌ബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.

സ്ഥലംതിരുത്തുക

ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂൾ, ഓമല്ലൂർ

എത്തിച്ചേരാൻതിരുത്തുക

ബസ് മാർഗ്ഗംതിരുത്തുക

പത്തനംതിട്ട ഭാഗത്തു നിന്നും വരുന്നവർക്ക് പന്തളമോ അടൂരോ ബസ്സിൽ കയറിയാൽ ഓമല്ലൂർ രക്തകണ്ഠസ്വാമിക്ഷേത്രത്തിന് മുൻപിലായിറങ്ങിയാൽ നടന്നെത്താവുന്ന ദൂരം മാത്രമേ ഒള്ളൂ.

അടൂർ, പന്തളം ഭാഗത്തു നിന്നുള്ളവർക്ക് പത്തനംതിട്ട ബസ്സിൽ കയറിയാൽ മതിയാകും

നേതൃത്വംതിരുത്തുക

പഠനശിബിരത്തിന് നേതൃത്വം കൊടുക്കുന്നവർ

പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചവർതിരുത്തുക

ആശംസകൾതിരുത്തുക

പ്രഖ്യാപനങ്ങളും അറിയിപ്പുകളുംതിരുത്തുക

പത്രവാർത്തകൾതിരുത്തുക

വെബ്‌സൈറ്റ് വാർത്തകൾതിരുത്തുക

ഇവന്റ് പേജ്തിരുത്തുക

ഫേസ്ബുക്ക് ഇവന്റ് പേജ്

പരിപാടിയുടെ അവലോകനംതിരുത്തുക

ഉച്ചയ്ക്ക് രണ്ടര മണിക്ക് ശിബിരം ആരംഭിച്ചു. പരിഷത്ത് പ്രവർത്തകരും, അധ്യാപകരും അടക്കം 23 പേർ പങ്കെടുന്നു. അധ്യാപകനും സംഘാടകരിൽ ഒരാളുമായ രാജേഷ് മാഷ് സ്വാഗതം ആശംസിച്ചു. വിക്കിപീഡിയെ പറ്റി ഡോ.ഫുആദ് ജലീൽ ക്ലാസെടുത്തു. തുടർന്ന് പുതിയ താളുണ്ടാക്കുന്നതും തിരുത്തലുകൾ നടത്തുന്നതും അഖിൽ ഉണ്ണിത്താൻ കാണിച്ചു കൊടുത്തു. സമീപ ദേശക്കാരനായിരുന്ന സാഹിത്യകാരൻ മൂലൂർ എസ് പത്മനാഭപ്പണിക്കരെക്കുറിച്ച് ലേഖനം സൃഷ്ടിച്ചുകൊണ്ടായിരുന്നു ക്ലാസ്സ്. ചോദ്യോത്തരങ്ങൾക്ക് ശേഷം ആറുമണിയോടെ ശിബിരം അവസാനിച്ചു.