ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പ്രശസ്ത കഥകളി നടനും കഥകളി അധ്യാപകനുമാണു് കലാമണ്ഡലം രാജൻ. കേരള, കേന്ദ്ര സംഗീത നാടക അക്കാദമികളുടെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

ജീവിതരേഖ തിരുത്തുക

അരൂർ മുല്ലയിൽ നെല്ലിപ്പുഴ വീട്ടിൽ പരേതരായ ശ്രീധരപ്പണിക്കരുടേയും പറവൂർ ഏഴിക്കര കടക്കര എരപ്പത്ത് വീട്ടിൽ കൊച്ചുകുട്ടിയമ്മയുടെയും മകനായിട്ടാണ് ജനിച്ചു. മഹാകവി വള്ളത്തോളിന്റെ നിർദ്ദേശ പ്രകാരം ഇരുപത്തിയൊന്നാം വയസിൽ കലാമണ്ഡലത്തിൽ ചേർന്ന രാജന് കലാമണ്ഡലം പത്മനാഭൻ നായരാണ് ദക്ഷിണവാങ്ങി എണ്ണയും കച്ചയും നല്കിയത്. കീഴ്പ്പടം കുമാരൻ നായർ, കലാമണ്ഡലം രാമൻകുട്ടി നായർ, വാഴേങ്കട കുഞ്ചുനായർ എന്നിവരുടെ കീഴിലും കഥകളി അഭ്യസിച്ചു. 1956 മാർച്ചിൽ കലാമണ്ഡലത്തിൽ തന്നെയായിരുന്നു കഥകളിയിൽ അരങ്ങേറ്റം. തുടർന്ന് കലാമണ്ഡലത്തിൽ ഉഴിച്ചിൽ അധ്യാപകനായും തൃപ്പൂണിത്തുറ ഗവ. ആർഎൽവി കോളേജിൽ കഥകളി ആചാര്യനായും പ്രവർത്തിച്ചു. കലാമണ്ഡലം കൃഷ്ണൻ നായരാശാന്റെ അസിസ്റ്റന്റായി കഥകളി പഠിപ്പിച്ചു തുടങ്ങി. വർഷങ്ങളോളം ഇവിടെ കഥകളി അധ്യാപകനായിരുന്നു. ആർഎൽവി രാധാകൃഷ്ണൻ, ആർഎൽവി ഗോപി, ആർഎൽവി രംഗൻ, ആർഎൽവി രാജശേഖരൻ എന്നിങ്ങനെ പ്രശസ്ത കഥകളി നടൻമാരും വിദേശികൾ ഉൾപ്പെടെ അനേകം ശിഷ്യൻമാരുണ്ട്. തിരുവനന്തപുരത്ത് അവരുടെ കൂടെ താമസിച്ചുകൊണ്ടായിരുന്നു ഇത്. രാജ്യത്തിനകത്തും വിദേശങ്ങളിലുമായി അനവധി വേദികളിൽ കഥകളി അവതരിപ്പിച്ചിട്ടുള്ള കലാമണ്ഡലം രാജൻ,

ഭാര്യ: പറവൂർ പഴങ്ങാട്ട് കുടുംബാംഗം സുലോചനാദേവി. മകൾ: ശോഭ.

പ്രധാന വേഷങ്ങൾ തിരുത്തുക

നളചരിതത്തിലെ നളൻ, രുഗ്മാംഗദ ചരിതത്തിലെ രുഗ്മാംഗദൻ, കീചകവധത്തിലെ കീചകൻ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന വേഷങ്ങളാണ്. പച്ച, കത്തി, കരി, താടി, മിനുക്ക് എന്നിങ്ങനെ അഞ്ച് വേഷവും ചെയ്തിരുന്നു. ഇത് കഥകളി നടൻമാരിൽ അപൂർവമാണ്. ആദ്യകാലത്ത് സ്ത്രീവേഷവും കെട്ടിയാടിയിരുന്നു.

പുരസ്കാരങ്ങൾ തിരുത്തുക

  • കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം(2006)[1]
  • കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് (2009)
  • കേരള കലാമണ്ഡലം പുരസ്‌കാരം
  • എറണാകുളം കഥകളി ക്ലബ്ബിന്റെ കളഹംസപുരസ്‌കാരം
  • കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ മാധവ്ജി പുരസ്‌കാരം
  • കലാമണ്ഡലം കരുണാകരൻ സ്മാരക പുരസ്‌കാരം
  • പട്ടിക്കാംതൊടി രാവുണ്ണി മേനോൻ സ്മാരക കഥകളി പുരസ്‌കാരം

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-14. Retrieved 2012-06-14.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കലാമണ്ഡലം_രാജൻ&oldid=3627783" എന്ന താളിൽനിന്ന് ശേഖരിച്ചത്