കോളേജ് വിദ്യാർഥികൾക്കിടയിൽ വിക്കിസംരംഭങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ 2015 ജൂലൈ 29 ബുധനാഴ്ച) കോഴിക്കോട് ജില്ലയിലെ ഫറൂഖ് കോളേജിൽ ഒരു വിക്കി പഠനശിബിരം നടത്തി.കോഴിക്കോട് ജില്ലയിൽ നടത്തിയ രണ്ടാമത്തെ പഠന ശിബിരമായിരുന്നു ഇത്.2010 ഒക്ടോബറിൽ കോഴിക്കോട് ദേവഗിരി കോളേജിൽ ഒരു പഠന ശിബിരം നടത്തിയിരുന്നു.കോളേജ് വിദ്യാർഥികൾക്ക് പുറമെ വിക്കിപീഡിയ സംരഭങ്ങളിൽ താൽപ്പര്യമുള്ള ബഹുജനങ്ങളടക്കം 118 പേർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.

വിശദാംശങ്ങൾ

തിരുത്തുക

കോഴിക്കോട് ജില്ലയിൽ നടക്കുന്ന രണ്ടാമത്തെ വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.

  • പരിപാടി: മലയാളം വിക്കി പഠനശിബിരം
  • തീയതി: 2015 ജൂലൈ 29 ബുധൻ
  • സമയം: രാവിലെ 9.30 മണി മുതൽ 4.00 വരെ
  • ആർക്കൊക്കെ പങ്കെടുക്കാം: മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.

കാര്യപരിപാടികൾ

തിരുത്തുക
  • മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുൽ,
  • മലയാളം വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കെടുക്കാം?
  • മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം?
  • ലേഖനം എഴുത്ത്, എഡിറ്റിംഗ്
  • ചിത്രങ്ങൾ ചേർക്കൽ
  • റഫറൻസ്‌

തുടങ്ങി മലയാളം വിക്കികളെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യാനുദ്ദേശിക്കുന്നു മലയാളം വിക്കിസംരംഭങ്ങൾ സം‌ബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.

ഫറൂഖ് കോളേജ്

സ്ഥാനം ഓപൺസ്ട്രീറ്റ്‌മാപിൽ

എത്തിച്ചേരാൻ

തിരുത്തുക

'റെയിൽവെ മാർഗം

തിരുത്തുക
  1. കോഴിക്കോടിനടുത്തുള്ള ഫറൂക്കിൽ മിക്ക തീവണ്ടികൾക്കും സ്റ്റോപ്പുണ്ട്.ഇവിടെ ഇറങ്ങിയാൽ ഫറൂഖ് കോളേജ് വഴി പോകുന്ന ബസുകൾ കിട്ടും.ഏഴ് രൂപ നൽകിയാൽ കോളേജിന് സമീപം ഇറങ്ങാം.
  2. ഫറൂഖ് റെയിൽവെ സ്റ്റേഷനിൽ നിന്ന് കോളേജിലേക്ക് ഓട്ടോ വിളിക്കുകയാണെങ്കിൽ 60 രൂപയാണ് ചാർജ്.

ബസ് മാർഗം.

തിരുത്തുക
  1. വടക്കൻ ജില്ലകളിൽ നിന്ന് വരുന്നവർ കോഴിക്കോട് ബസ് സ്റ്റാന്റിൽ നിന്നും ഫറൂഖ് കോളേജ് വഴി പോകുന്ന ബസിൽ കയറി എത്തിച്ചേരാം.
  2. പാലക്കാട്,മലപ്പുറം,മഞ്ചേരി,തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന ബസുകളിൽ കയറി ഫറൂഖ് ചുങ്കം ഇറങ്ങിയ ശേഷം ഓട്ടോറിക്ഷയിൽ കോളേജിൽ എത്തിച്ചേരാം.
  3. മലപ്പുറം,പാലക്കാട്,തൃശ്ശൂർ തുടങ്ങി തെക്കൻ ജില്ലകളിൽ നിന്ന് കോഴിക്കോട്ടേക്ക് വരുന്നവർ രാമനാട്ടുകര കഴിഞ്ഞ ശേഷം ഫറൂഖ് ചുങ്കത്തിൽ ബസിറങ്ങുക.തുടർന്ന് ഓട്ടോ വഴി എത്തിച്ചേരാം.

പങ്കെടുത്തവർ

തിരുത്തുക

ക്ലാസിന് നേതൃത്വം നൽകിയവർ

തിരുത്തുക
  1. ലാലു മേലേടത്ത്
  2. Tonynirappathu (സംവാദം) 16:20, 18 ജൂലൈ 2015 (UTC)[മറുപടി]
  3. ഇർഫാൻ ഇബ്രാഹിം സേട്ട്
  4. മനോജ്‌ .കെ
  5. അക്ബറലി

ക്ലാസ് ആസൂത്രണം

തിരുത്തുക

രാവിലെ കൃത്യം 9.30ന് ആരംഭിക്കാനാണ് നിലവിലെ ധാരണ. ലളിതമായ ഉദ്ഘാടന ചടങ്ങ്.ഉച്ച വരെയുള്ള സെഷനുകളുടെ ഭാഗം താഴെ കൊടുക്കുന്നു.ഉച്ചക്ക് 1.30 nu ശേഷം കംപ്യൂട്ടർ ലാബിൽ പ്രാക്ടിക്കൽ നൽകാം. ക്ലാസെടുക്കുന്നവർ ആ സെഷനുകളിലും സജീവ സാനിധ്യം ഉറപ്പുവരുത്തുമല്ലോ. ക്ലാസുകൾ നയിക്കുന്നതിന്റെ ഒരു ഏകദേശ രൂപം ഇങ്ങിനെയാകാൻ താത്പ്പര്യപ്പെടുന്നു.ആവശ്യമായ തിരുത്തലുകൾ സ്വാഗതം ചെയ്യുന്നു.ക്ലാസെടുക്കുന്നവർക്ക് അസൗകര്യങ്ങൾ നേരിട്ടാൽ സമയക്രമത്തിൽ മാറ്റമുണ്ടായേക്കാം.

വിഷയം ക്ലാസെടുത്തവർ സമയം
മലയാളം വിക്കിപീഡിയയും അനുബന്ധ സംരഭങ്ങളും പരിചയപ്പെടുത്തൽ - വിശ്വപ്രഭ 10.15am-10.35 am
വിക്കിഗ്രന്ഥശാല - മുന്നേറ്റങ്ങൾ-സാധ്യതകൾ - മനോജ്' 10.35 am - 10.55 am
മലയാളം എഴുത്ത് ഉപകരണങ്ങൾ - Tonynirappathu 11.am - 11.20 am
അംഗത്വമെടുക്കൽ- ഇമെയിൽ ഗ്രൂപ്പ് -ആവശ്യകത- ഇർഫാൻ ഇബ്രാഹിം സേട്ട് 11.20 am - 11.35 am
വിക്കിപീഡിയ- എഡിറ്റിംഗ് -ആദ്യ ഘട്ടം ,തിരുത്ത്- അക്ഷരതെറ്റ്, വ്യാകരണപ്പിഴവുകൾ കണ്ണിചേർക്കൽ- ലാലു മേലേടത്ത് 11.35 am - 12.00 Pm
പുതിയ ലേഖനം തുടങ്ങുക ,ബോൾഡ്,ഇറ്റാലിക്,തലക്കെട്ട് വിന്യാസം, ടൂൾബാർ ലാലു മേലേടത്ത് 12.00 pm - 12.15 pm
ചിത്രം ചേർക്കൽ , കോമൺസ് - മനോജ്‌ 12.15 pm - 12.35 pm
തിരിച്ചുവിടൽ, അവലംബം ചേർക്കൽ - ഫലകങ്ങൾ വിശ്വപ്രഭ 12.35 pm - 1.00 pm

എന്റെ എല്ലാവിധ ആശംസകളും നേരുന്നു Tonynirappathu (സംവാദം) 16:19, 18 ജൂലൈ 2015 (UTC)[മറുപടി]

വിജയാശംസകൾ! പങ്കെടുക്കണമെന്നുണ്ടായിരുന്നു., പക്ഷെ കഴിയില്ല്ല - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 12:28, 21 ജൂലൈ 2015 (UTC)[മറുപടി]
വിജയാശംസകൾ!--കണ്ണൻഷൺമുഖം (സംവാദം) 15:46, 22 ജൂലൈ 2015 (UTC)[മറുപടി]
വിജയാശംസകൾ നേരുന്നു!--അജിത്ത്.എം.എസ് (സംവാദം) 18:36, 26 ജൂലൈ 2015 (UTC)[മറുപടി]


എല്ലാവിധ ആശംസകളും (Sujeesh.A)

പങ്കാളിത്തം

തിരുത്തുക

കോഴിക്കോട് ഫറോക്ക് കോളേജിൽ മലയാളം വിഭാഗത്തിന്റെയും വിക്കിപീഡിയയുടേയും ആഭിമുഖ്യത്തിൽ നടന്ന പഠനശിബിരത്തിൽ 118 ൽ അധികം പേരുടെ പങ്കാളിത്തം ഉണ്ടായി

  1. ശ്രീ ഇമ്പിച്ചികോയ (പ്രിൻസിപ്പാൾ, ഫറോക്ക് കോളേ‍ജ്, കോഴിക്കോട്)
  2. ഡോ കെ എം നസീർ (മലയാളം വിഭാഗം മേധാവി, ഫറോക്ക് കോളേ‍ജ്, കോഴിക്കോട്)
  3. ഡോ വി കബീർ (കമ്പ്യൂട്ടർ വിഭാഗം മേധാവി, ഫറോക്ക് കോളേ‍ജ്, കോഴിക്കോട്)
  4. ശ്രീ മൻസൂർ അലി (അസി.പ്രൊഫസർ മലയാളം, ഫറോക്ക് കോളേ‍ജ്, കോഴിക്കോട്)
  5. ശ്രീ കമറുദ്ദീൻ (അസി.പ്രൊഫസർ മലയാളം, ഫറോക്ക് കോളേ‍ജ്, കോഴിക്കോട്)
  6. ശ്രീമതി ലക്ഷ്മി പ്രദീപ് (എം സി ജെ വിഭാഗം മേധാവി, ഫറോക്ക് കോളേ‍ജ്, കോഴിക്കോട്)
  7. വിശ്വപ്രഭ, തൃശൂർ
  8. മനോജ്, തൃശൂർ
  9. ലാലുമേലേടത്ത്, കണ്ണൂർ
  10. അദീപ് മുഹ്‌സിൻ- മുബൈ
  11. ഇർഫാൻ ഇബ്രാഹിം സേട്ട്, ആലപ്പുഴ
  12. ടോണി നിരപ്പത്ത്, കോട്ടയം
  13. സുഹൈറലി, തിരുവാഴാംകുന്ന്‌
  14. അക്‌ബറലി ചാരങ്കാവ്‌ - മലപ്പുറം
  15. ലുക്‌മാൻ കരുവാരക്കുണ്ട് - മലപ്പുറം
  16. സഫീറബാനു കെ കെ
  17. ഖമറുദ്ദീൻ എളങ്കൂർ
  18. ഉനൈസ
  19. സുജീഷ്
  20. നസ്മിന എം പി
  21. ഹിലാൽ അഹമ്മദ്‌ സി സി
  22. ഹാഫിസ് രഹ്മാനുൽ ഹഖ്
  23. വിഖിന
  24. ഹഫ്സിന
  25. ശരണ്യ
  26. രഹന യു കെ
  27. ലുലു ടി പി
  28. ആരിഫ വി എം
  29. സഫാന എം കെ
  30. റിൻഷ എം
  31. മുഹമ്മദ്‌ ജലാൽ
  32. സുനൈന എം
  33. അഞ്ജു
  34. ഫെബിന ദില്മിയ
  35. മുഹ്സിന സി പി
  36. ജസീറ
  37. റസ്നീഷ പി കെ
  38. ഹിന സലാം
  39. ഹിന അംബാട്ട്
  40. നജ
  41. മർജാന
  42. റഹ്മ വി പി
  43. ഹരിത പ്രസാദ്
  44. ബാസിം ടി പി
  45. പ്രജീഷ് കെ
  46. ആയിഷ റിഫത്
  47. മഹേഷ്‌ പി
  48. മുഹമ്മദ്‌ സാലിം
  49. തബ്ശീര ഹസ്സൻ
  50. ആമിന ജുഹൈന
  51. റാഷിദ് പുളിക്കൽ
  52. ആയിഷ ഹനീഫ്
  53. നസറുള്ള ഇ പി എ
  54. നിഖിൽ
  55. അജ്നാസ്
  56. റാഷിദ്‌ പി
  57. ശ്രീഹരി
  58. മഞ്ജുഷ
  59. ജിഷ
  60. ഫാത്തിമത് റസ്ല
  61. വർഷ
  62. ബിൻഷ
  63. ആതിര
  64. ഫാത്തിമത് ഫർസാന
  65. ദ്ര്ഷ്യ
  66. ഫസ്ന കെ പി
  67. സ്മിത
  68. റാബിയ മർജാൻ
  69. നീതു
  70. ശാലിനി
  71. ജസീല
  72. ജസ്ന
  73. ഹിബ ഹനാൻ
  74. മുഹമ്മദ്‌ സഹൽ
  75. സെമീന രോസ്ലി
  76. അനുമോൾ
  77. സുനിജ
  78. ഷഹന സി ടി
  79. ഫസ്ന വി വി
  80. സഫീര ഇ
  81. ജിബി പി
  82. ഹംദി
  83. ഐമെൻ
  84. അൻഷാദ്
  85. സമീർ വി വി
  86. പ്രഫ.മിധുൻഷാ(ഭൗതിക ശാസ്ത്രം )
  87. ഡോ.ഹബീബ് റഹ്മാൻ (ജന്തു ശാസ്ത്രം)
  88. അമൽ ഇഹ്സാൻ
  89. റിനു റസാഖ്
  90. ശാദിയ അഹമ്മദ്‌
  91. മിൻഷ
  92. അഫ്നാൻ മൂസ
  93. ലിയാന ശബ്ന
  94. ആര്യ
  95. നിഷാന
  96. മുഹമ്മദ്‌ സാദിഖ്
  97. മുസ്തുജാബ്
  98. അബ്ദുള്ള കെ
  99. റിഫ സാൻബക്
  100. നന്ദ കുമാർ
  101. കവിത പി

അവലോകനം

തിരുത്തുക
 
ഫാറൂക്ക് കോളേജ് പ്രധാന കവാടം

രണ്ട് സെഷനുകളിലായാണ് പഠനശിബിരം ക്രമീകരിച്ചിരുന്നത്.രാവിലെ പത്ത് മുതൽ ഉച്ചക്ക് വരെയുള്ള ആദ്യ സെഷൻ കോളേജിലെ ലൈബ്രറിയോട് ചേർന്നുള്ള എവിറ്റി ഓഡിറ്റോറിയത്തിലും രണ്ടാമത്തെ സെഷൻ ഉച്ചക്ക് രണ്ട് മുതൽ പ്രധാന കെട്ടിടത്തിലെ രണ്ടു കംപ്യൂട്ടർ ലാബുകളിലുമായാണ് നടന്നത്.പരിപാടിയുടെ മുന്നോടിയായി ബിരുദ മലയാളം വിദ്യാർഥികൾ രണ്ട് ഗാനം ആലപിച്ചു.തുടർന്ന് നടന്ന ഉദ്ഘാടന സെഷനിൽ മലയാളം വിഭാഗം മേധാവി ടിഎ നസീർ സാർ അധ്യക്ഷതവഹിച്ചു.കോളേജ് പ്രിൻസിപ്പാൾ ഇമ്പിച്ചിക്കോയ ഉദ്ഘാടനം ചെയ്തു. ജേണലിസം വിഭാഗം മേധാവി ലക്ഷ്മിപ്രദീപ്, കംപ്യൂട്ടർ വിഭാഗം മേധാവി വിഎം കബീർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. മലയാളം വിഭാഗം അസിസ്റ്റന്റ് പ്രഫസർ ടി മൻസൂർ സ്വാഗതവും മലയാളം വിഭാഗം അസി.പ്രൊഫസർ മൻസൂർ അലി നന്ദിയും പറഞ്ഞു.

തുടർന്ന് വിക്കീപീഡിയ ലഘുപരിചയവും ആമുഖവും എന്ന വിഷയത്തിൽ വിശ്വപ്രഭ ക്ലാസെടുത്തു.കംപ്യൂട്ടറിൽ മലയാളം എഴുതാനുള്ള വിവിധ സങ്കേതങ്ങളെ കുറിച്ചും വിക്കീപീഡിയയിലെ എഴുത്ത് സംവിധാനങ്ങളെ കുറിച്ചും ടോണി ആന്റണി അവതരിപ്പിച്ചു. തുടർന്ന് അംഗത്വം എടുക്കുന്നതെങ്ങിനെയെന്ന് ലാലു ഇളയേടത്തിന്റെ സഹായത്തോടെ വിശ്വപ്രഭ അവതരിപ്പിച്ചു.വിക്കിപീഡിയ എഡിറ്റിംഗ് ആദ്യ ഘട്ടം ,തിരുത്ത് അക്ഷരതെറ്റ്, വ്യാകരണപ്പിഴവുകൾ കണ്ണിചേർക്കൽ എന്നീ ഭാഗങ്ങൾ ലാലു എളേയേടത്ത്,അക്ബർഅലി എന്നിവർ ചേർന്ന് അവതരിപ്പിച്ചു.പുതിയ ലേഖനങ്ങൾ ചേർക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,ശ്രദ്ധേയത സംബന്ധിച്ചും ഇർഫാൻ ക്ലാസെടുത്തു.ശ്രദ്ധേയതയെ കുറിച്ച് അൽപ്പം വിശദമായ ചർച്ചയും ഇതോടൊപ്പം നടന്നു.ഉച്ചക്ക് ഒരു മണിമുതൽ രണ്ടുവരെ ഇടവേള.

കൃത്യം രണ്ട് മണിക്ക് പ്രധാന കെട്ടിടത്തിന്റെ താഴെ നിലയിലുള്ള രണ്ടു ലാബുകളിലായി വിദ്യാർഥികൾക്ക് പ്രായോഗിഗ പരീശീലനം സംഘടിപ്പിച്ചു.ആദ്യ ലാബിലെ പരിശീലന ക്ലാസുകൾക്ക് ടോണി ആന്റണി,വിശ്വപ്രഭ,അക്ബറലി എന്നിവർ നേതൃത്വം നൽകി.രണ്ടാമത്തെ ലാബിലെ പാഠ്യപ്രവർത്തനങ്ങൾക്ക് മനോജ്,ഇർഫാൻ,സുഹൈറലി എന്നിവർ നയിച്ചു.കുട്ടികൾ അവരുടെ ഉപയോക്തൃപേജ് തിരുത്തൽ,ഗ്രന്ഥശാല ഉപയോഗം എന്നിവ പരിചയപ്പെട്ടു.രണ്ടു ലാബുകളിലെയും ഓപ്പറേറ്റിംഗ് സിസ്റ്റം വിൻഡോസ് 07 ആയിരുന്നു.ആദ്യ ലാബിലെ കംപ്യൂട്ടറുകളിൽ വെബ് ബ്രൗസർ ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ മാത്രമാണ് ഉണ്ടായിരുന്നതിനാൽ വിക്കിപീഡിയയിലെ വേണ്ട വിധം പ്രവർത്തിക്കാത്ത പ്രശ്‌നം നേരിട്ടെങ്കിലും കുറെ നേരത്തെ ശ്രമത്തിനൊടുവിൽ കുറേപേർക്ക് പ്രായോഗിക പരിശീലനം നേടായി.3.30 ന് ക്ലാസ് അവസാനിച്ചിരുന്നെങ്കിലും അധിക വിദ്യാർഥികളും 4.15 വരെ ലാബിലിരുന്ന് പാഠ്യപ്രവർത്തനങ്ങളിലേർപ്പെട്ടു.തുടർന്ന് കോളേജ് പുറത്ത് ഫോട്ടോ സെഷൻ.

ചിത്രശാല

തിരുത്തുക