ഇരുമ്പകം
വംശനാശത്തിന്റെ വക്കിലുള്ള ഒരിനം വൻമരമാണ് കേരളത്തിൽ കാണപ്പെടുന്ന ഇരുമ്പകം (ശാസ്ത്രീയനാമം: Hopea wightiana). (Hopea ponga (Dennst.)Mabb.)ഡിപ്റ്റെറോകാർപേസീ സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഈ വൃക്ഷം നിത്യഹരിതമാണ്. സമുദ്രനിരപ്പിൽ നിന്നും 300 മുതൽ 800 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിലാണ് ഇവ സാധാരണ കാണപ്പെടുന്നത്[1]. ഇംഗ്ലീഷിൽ പൊംഗ (ponga) എന്നു വിളിക്കും.
ഇരുമ്പകം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | H. wightiana
|
Binomial name | |
Hopea wightiana |
വിവരണം
തിരുത്തുകനനവാർന്ന ഭൂമിയിലാണ് ഇരുമ്പകം വളരുന്നത്. നിത്യഹരിതമെങ്കിലും അപൂർവ്വമായി മാത്രം വേനലിൽ ഇവ ഇല പൊഴിക്കുന്നു. ഏകാന്തരമായാണ് ഇലകൾ വിന്യസിച്ചിരിക്കുന്നത്. ഇലകൾക്ക് ഏകദേശം 15 സെന്റീമീറ്റർ നീളവും 6 സെന്റീമീറ്റർ വീതിയും ഉണ്ടാകുന്നു. വേനൽക്കാലത്താണ് സസ്യം പുഷ്പിക്കുന്നത്. പൂക്കൾ ദ്വിലിംഗങ്ങളാണ്. തടിക്ക് ഈടും ബലവും ഭംഗിയും കുറവാണ്. കഠിനമായ വേനലും അതിശൈത്യവും വൃക്ഷത്തിനു താങ്ങാനാകില്ല. സ്വാഭാവികമായ പുനരുത്ഭവം കുറവാണ്.
അവലംബം
തിരുത്തുക- ↑ "Hopea wightiana EcoCrop". Archived from the original on 2019-04-19. Retrieved 2012-03-18.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ചിത്രങ്ങൾ Archived 2011-10-15 at the Wayback Machine.