വിക്കിപീഡിയയുടെ ആഭിമുഖ്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്കും, മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കുമായി 2016 സെപ്തംബർ 24 -ന് രാവിലെ 10 മണി മുതൽ ഉച്ച തിരിഞ്ഞ് അഞ്ചുമണിവരെ മഹാത്മ ഗാന്ധി കോളേജ് ഇരിട്ടിയിൽ വെച്ച് വിക്കിപഠനശിബിരം നടത്തുന്നു.

വിശദാംശങ്ങൾതിരുത്തുക

  • പരിപാടി: മലയാളം വിക്കി പഠനശിബിരം
  • തീയതി: 2016 സെപ്തംബർ 24
  • സമയം: 25/09/2016 9:00 AM തൊട്ട് 05:00 PM വരെ
  • സ്ഥലം: ഇരിട്ടി മഹാത്മ ഗാന്ധി കോളേജ്
  • പങ്കാളികൾ: കോളേജ് വിദ്യാർത്ഥികളും അദ്ധ്യാപകരും മറ്റു താത്‌പര്യമുള്ളവരും.

കാര്യപരിപാടികൾതിരുത്തുക

  • വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽ
  • മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളെ പരിചയപെടുത്തൽ
  • വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപെടുത്തൽ
  • വിക്കിതാളുകളുടെ രൂപരേഖ പരിചയപെടുത്തൽ
  • മലയാളം ടൈപ്പിങ്ങ്
  • വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ
  • ഓഫ്ലൈൻ വിക്കി ആപ്പായ കിവിക്സ് പരിചയപ്പെടുത്തൽ, അവയുടെ ഫയലുകൾ പങ്കുവെക്കൽ
  • വിക്കി ലേഖനങ്ങൾ PDF ഫയലുകളാക്കി സൂക്ഷിക്കുന്നതിനും ,പങ്കുവെക്കുന്നതിനും ഉള്ള വഴികൾ പരിചയപ്പെടുത്തൽ
  • വിക്കിമീഡിയ കോമൺസിൽ ചിത്രങ്ങൾ അപ്ലോഡു ചെയ്യുന്നതും അവ ലേഖനങ്ങളിൽ ഉപയോഗിക്കുന്നതും പരിചയപ്പെടുത്തൽ.

തുടങ്ങി മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സം‌ബന്ധിച്ച് പഠിതാക്കളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്

എത്തിച്ചേരാൻതിരുത്തുക

കണ്ണൂരിൽ നിന്നും മട്ടന്നൂർ വഴി ഇരിട്ടിയിൽ എത്താം, തളിപ്പറമ്പ് ഭാഗത്ത് നിന്നും ഇരിക്കൂർ വഴിയും, ഇവിടേക്ക് എത്താം

നേതൃത്വംതിരുത്തുക

ശിബിരം നയിക്കുന്നവർ

പങ്കെടുക്കുന്നവർതിരുത്തുക