ഡാറ്റയെപ്പറ്റിയുള്ള ഡാറ്റയാണ്‌ മെറ്റാഡാറ്റ എന്ന് ലളിതമായി പറയാമെങ്കിലും വളരെ കണിശമായൊരു നിർ‌വ്വചനമായി ഇതു കണക്കാക്കാനാവില്ല. ഒരു പ്രമാണത്തെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ‌ മെറ്റാഡാറ്റ നൽ‌കുന്നു. അവയിൽ‌ പ്രധാനപ്പെട്ട ചിലതു താഴെ കൊടുത്തിരിക്കുന്നു.

  1. എന്തിനുവേണ്ടിയുണ്ടാക്കി
  2. എങ്ങനെ ഉണ്ടാക്കി
  3. ഉണ്ടാക്കിയ സമയവും‌ തീയതിയും‌
  4. ഉണ്ടാക്കിയ വ്യക്തിയുടെ/ഉപകരണത്തിന്റെ വിവരങ്ങൾ‌
  5. എവിടെ ഉണ്ടാക്കി
  6. എന്തിന്റെ അടിസ്ഥനത്തിലാണുണ്ടാക്കിയത്
  7. മുതലായവ

ഉദാഹരണത്തിനു്, ഒരു ഡിജിറ്റൽ ചിത്രത്തിൽ, പ്രസ്തുത ചിത്രത്തിന്റെ പേരു്, ചിത്രമെടുത്ത തിയതി, ഛായാഗ്രഹിയുടെ വിവരങ്ങൾ‌, ലെൻസ്‌ തുറന്നടയുന്ന സമയം‌ മുതലായവ ആലേഖനം ചെയ്യാറുണ്ടു്. ഇതാണു് ആ ചിത്രത്തിന്റെ മെറ്റാഡാറ്റ‌. പ്രഥമ ദൃഷ്‌ടിയാൽ‌ ഇവ ചിത്രത്തി‌ൽ‌ കാണാൻ‌ പറ്റുന്നതല്ല. മെറ്റഡാറ്റ മുഴുവനായും‌ വായിക്കുവാൻ‌ ചില സോഫ്‌റ്റ്‌വെയറുകൾ‌ ഉപയോഗിക്കുന്നു. മെറ്റാഡാറ്റായിൽ‌ അടങ്ങിയിരിക്കുന്ന വിലകളിൽ‌ പലതിനേയും‌ അതിനു പറ്റിയ സോഫ്‌റ്റുവെയറുപയോഗിച്ച്‌ മായ്‌ച്ചുകളയാനോ തിരുത്തി എഴുതാനോ കൂട്ടിച്ചേർ‌ക്കാനോ കഴിയുന്നതാണ്.

ഡിജിറ്റൽ‌ ചിത്രത്തിന്റെ മെറ്റാഡാറ്റയുടെ ചില സാങ്കേതിക വശങ്ങൾ‌

തിരുത്തുക

'PropertyItems' എന്നു പറയുന്ന ഒരു അറയ്ക്കകത്താണ് മെറ്റാഡാറ്റയിലെ വിലകൾ‌ ശേഖരിച്ചു വെക്കുന്നത്‌. ഇതിനു പ്രധാനമായും‌ നാലു ഉപ വിഭാഗങ്ങളുണ്ട്‌. അതിന്റെ ഐഡി, വില, വലിപ്പം‌, ടൈപ്പ് എന്നിവ.

അറയ്‌ക്കകത്തെ മെറ്റാഡാറ്റയിലെ ഒരു വിലയെ തിരിച്ചറിയാൻ‌ ഉപയോഗിക്കുന്നു. പ്രധാന ഐഡികളും‌ അവയുടെ വിശദീകരണവും‌ താഴെ കൊടുക്കുന്നു

ഐഡി - ഹെക്‌സാഡെസിമൽ‌ വിശദീകരണം‌
0x0320 ചിത്രത്തിന്റെ തലക്കെട്ട്‌
0x010F ഛായാഗ്രഹിയുടെ നിർമ്മാതാവ്
0x0110 ഛായാഗ്രഹി മോഡൽ‌
0x9003 യഥാർ‌ത്ഥ Exif വിവരങ്ങൾ‌
0x829A എക്‌പോഷർ‌ സമയം‌
0x5090 ലൂമിനൻ‌സ്‌ പട്ടിക
0x5091 ക്രോമിനൻസ്‌ പട്ടിക

അറയിൽ‌ സൂക്ഷിച്ചിരിക്കുന്ന നിശ്ചിത ടൈപ്പിലുള്ള വിലകൾ‌

വലിപ്പം‌

തിരുത്തുക

അറയിയിൽ‌ സൂക്ഷിച്ചിരിക്കുന്ന ഓരോ വിലകളുടേയും‌ വലിപ്പം‌. ഇതു സാധാരണ ബൈറ്റുകളായാണ്‌ തിട്ടപ്പെടുത്തുക.

ടൈപ്പ്‌

തിരുത്തുക

അറയിയിൽ‌ സൂക്ഷിച്ചിരിക്കുന്ന ഓരോ വിലകളും‌ ഏതേതു തരം‌ വിലകളാണെന്ന്‌( നമ്പർ‌, അക്ഷറക്കൂട്ടങ്ങൾ‌ മുതലായവ) ഇവിടെ സൂചിപ്പിക്കുന്നു. ടൈ‌പ്പ്‌ സാധാരണ സൂചിപ്പിക്കുന്നത്‌ നമ്പറായിട്ടാണ്‌. ഓരോ നമ്പറും‌ ഏതേതു ഡാറ്റാടൈപ്പാണെന്ന്‌ താഴെ വിവരിച്ചിരിക്കുന്നു.

വിലകൾ‌ വിശദീകരണം‌
1 ഒരു ബൈറ്റ്‌
2 ആ‌സ്‌കിയിലുള്ള ബൈറ്റുകളുടെ ഒരു കൂട്ടം‌ അഥവാ അറ
3 16 ബിറ്റിന്റെ ഒരു ഇന്റിജർ‌
4 32 ബിറ്റിന്റെ ഒരു ഇന്റിജർ‌
5 ഒരു റാഷണൽ‌ നമ്പറിനെ സൂചിപ്പിക്കുന്ന 2 ബൈറ്റുകളുടെ ഒരു അറ
6 ഉപയോഗിക്കുന്നില്ല
7 നിർ‌വ്വചിച്ചിട്ടില്ല
8 ഉപയോഗിക്കുന്നില്ല
9 SLong
10 SRational
"https://ml.wikipedia.org/w/index.php?title=മെറ്റാഡാറ്റ&oldid=2348557" എന്ന താളിൽനിന്ന് ശേഖരിച്ചത്