പങ്കെടുക്കുന്നവർ തിരുത്തുക

പരിപാടികൾ തിരുത്തുക

2012 ഡിസംബർ 21 ന് കൊല്ലം അഞ്ചൽ വെസ്റ്റ് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് വിക്കിപീഡിയ പത്താംവാർഷികാഘോഷങ്ങൾ നടന്നു. പ്രമുഖ വിക്കിപീഡിയരായ ശ്രീ. കിരൺഗോപി, ശ്രീ. സുഗീഷ്, ശ്രീ. അഖിലൻ, സ്കൂൾ അധ്യാപകൻ സതീഷ്. ആർ, ശ്രീകുമാർ എന്നിവരും വിക്കിപീഡിയ-ഐ.ടി.@സ്കൂൾ വിദ്യാഭ്യാസപദ്ധതി അംഗങ്ങളായ 33 കുട്ടികളും മറ്റധ്യാപകരും പ്രോഗ്രാമിൽ പങ്കെടുത്തു. കിരൺഗോപിയും സുഗീഷും അഖിലനും വിക്കിപീഡിയ അനുഭവങ്ങൾ പങ്കുവച്ചു. കിരൺ ഗോപി വിക്കിയുടെ പുതിയ സംരംഭങ്ങളായ വിക്കി വോയേജ്, വിക്കി ഡാറ്റ എന്നിവ പരിചയപ്പെടുത്തുന്ന ക്ലാസ് എടുത്തു. അഖിലനും സുഗീഷുമാണ് പത്താം വാർഷിക കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്. അന്നേദിവസം വിക്കിപീഡിയ-ഐ.ടി.@സ്കൂൾ വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി കുര്യൻ ജോർജ്ജ് എന്ന താളും ഉൾപ്പെടുത്തി. പദ്ധതി അവലോകനവും നടത്തി. വൈകിട്ട് 6.30 ഓടെയാണ് പ്രോഗ്രാമുകൾ അവസാനിച്ചത്.