എ. ജയശങ്കർ
ഒരു അഭിഭാഷകനും കേരളത്തിലെ രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണ് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ 'കെ. രാജേശ്വരി' എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.[1] മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയത് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണ്. തനതായ ഒരു അവതരണ ശൈലിയാണ് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നത്.[2] മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണ് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന[3] അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള[അവലംബം ആവശ്യമാണ്] അവതരണ രീതിയും ഏറെ ജനപ്രിയമാണ്.[4] ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേർസ് എന്ന സംഘടയുടെ ജനറൽ സെക്രട്ടറി കൂടിയാണദ്ദേഹം.[അവലംബം ആവശ്യമാണ്] കേരളത്തിന്റെ പൊതുമണ്ഡലത്തിലെ സുപരിചിതസാന്നിധ്യമാണ് അഡ്വ.എ. ജയശങ്കർ.[5]
അഡ്വക്കറ്റ് എ. ജയശങ്കർ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യ |
തൊഴിൽ |
|
അറിയപ്പെടുന്നത് | രാഷ്ട്രീയ നിരീക്ഷകൻ എന്ന നിലയിൽ |
ജീവിതപങ്കാളി(കൾ) | ഡോ. ജയ (m. 2014) |
മാതാപിതാക്ക(ൾ) | വാസുദേവൻ പിള്ള, സൗദാമിനി |
കുടുംബവും ആദ്യകാലവും
തിരുത്തുകജയശങ്കറുടെ ജന്മനാട് ആലുവയ്കടുത്ത് ദേശം എന്ന സ്ഥലത്താണ്. അച്ഛൻ വാസുദേവൻ പിള്ള എഫ്.എ.സി.ടിയിൽ ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹം ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു. അറുപത്തിനാലിൽ അദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർഥിയായി പഞ്ചായത്തിലേക്ക് മത്സരിച്ച് ജയിച്ചു. പിന്നീട് കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ അദ്ദേഹം സി.പി.എമ്മിൽ പോയി.[5] സഹകരണ വകുപ്പിലെ ഡെപ്യൂട്ടി രജിസ്ട്രാറയിരുന്നു അമ്മ സൗദാമിനി.അമ്മയുടെ സ്ഥലം ഇടപ്പള്ളിക്കടുത്ത് ചേരാനല്ലൂരാണ്.[6]അമ്മ അടിയുറച്ച കോൺഗ്രസുകാരിയായിരുന്നു. അവരുടെ മൂന്നു മക്കളിൽ മൂത്തത് ജയശങ്കർ ആയിരുന്നു. പിന്നെ ഒരു അനിയനും ഒരു അനിയത്തിയും.[7] 2014 -ൽ 51 -ആം വയസ്സയിൽ ഡോ . ജയയെ വിവാഹം ചെയ്തു.
പഠനം
തിരുത്തുകനാലാംക്ലാസുവരെ ദേശത്തിന് അടുത്തുള്ള സർക്കാർ എൽ.പി. സ്‌കൂളിലാണ് പഠിച്ചത്. അതുകഴിഞ്ഞ് പത്തുവരെ നെടുമ്പാശ്ശേരി മാർ അത്തനേഷ്യസ് സ്‌കൂളിൽ പഠിച്ചു. ഡിഗ്രിയും പോസ്റ്റ് ഗ്രാജുവേഷനും ആലുവാ യു.സി. കോളേജിലാണ് പഠിച്ചത്. ചരിത്രമായിരുന്നു വിഷയം.അവിടെ വെച്ചാണ് തനിക്ക് രാഷ്ട്രീയത്തിലും ചരിത്രത്തിലും താല്പര്യമുണ്ടായതെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറയുകയുണ്ടായിട്ടുണ്ട്. 1985-ൽ എം.എ. പാസായി ജയശങ്കർ എറണാകുളം ലോ കോളേജിൽ ചേർന്നു. 1988-ൽ എൽഎൽ.ബി. പാസായി എറണാകുളത്ത് എം. രാമചന്ദ്രന്റെ ഒപ്പം ജയശങ്കർ പ്രാക്ടീസ് തുടങ്ങി. ഏഴുകൊല്ലം അദ്ദേഹത്തോടൊപ്പമായിരുന്നു.[5]
1996 മുതൽ 2000 വരെ കാലഘട്ടത്തിൽ ഗവണ്മെന്റ് പ്ലീഡറായി ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആ കാലഘട്ടത്തിൽ തന്റെ സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന അലക്സാണ്ടർ തോമസിന്റെ പ്രേരണയിലാണ് അദ്ദേഹം ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാനാരംഭിച്ചത്. 2000-ൽ പ്ലീഡർ സ്ഥാനം രാജിവെച്ചു കഴിഞ്ഞാണ് അദ്ദേഹം പൂർണ്ണമായും എഴുത്തിലേക്ക് തിരിയുന്നത്. ആദ്യമായി മാധ്യമം വാരികയിലാണ് എഴുതാൻ ആരംഭിച്ചത്. സുഹൃത്തുക്കളുടെ സഹാത്തോടെ കെ.രാജേശ്വരി എന്ന തൂലികാനാമം കണ്ടെത്തുകയായിരുന്നു എന്നും, തുടക്കക്കാരനായതിനാലും കൂടുതൽ ശ്രദ്ധ ലഭിക്കാനുമാണ് സ്ത്രീനാമത്തിൽ എഴുതാനാരംഭിച്ചതെന്നും അദ്ദേഹം പറയുകയുണ്ടായി.
ജയശങ്കറിനെ ആദ്യമായി രാഷ്ട്രീയ ചർച്ചകളിൽ പങ്കെടുപ്പിച്ചത് ഇന്ത്യാവിഷൻ ചാനലാണ്; തുടർന്ന് മലയാളത്തിലുണ്ടായ മറ്റു വാർത്താചാനലുകളും അദ്ദേഹത്തിനെ ചർച്ചകളിലേക്ക് ക്ഷണിക്കാൻ തുടങ്ങുകയുമാണുണ്ടായത്.
ഓഫീസ് ആക്രമണം
തിരുത്തുകസോളാർ തട്ടിപ്പ് കേസിന്റെ ഭാഗമായി എൽ.ഡി.എഫ്. നടത്തിയ സമരത്തിനിടെ കണ്ണൂരിൽ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ സംഭവത്തെ ഹാസ്യരൂപത്തിൽ ന്യായീകരിച്ചതിന് അദ്ദേഹത്തിന്റെ ഓഫീസ് 2013 ഒക്ടോബർ 27ന് യൂത്ത്കൊണ്ഗ്രസ്സുകാർ അടിച്ചു തകർക്കുകയുണ്ടായി[8]
അവലംബങ്ങൾ
തിരുത്തുക- ↑ "രാജേശ്വരി ഏലിയാസ് ജയശങ്കർ അഥവാ, സഖാവ് ഏലിയാസ് സംഘി!". ദിമീഡിയസിണ്ഡിക്കേറ്റ്.കോം. 17 സെപ്റ്റംബർ 2014. Archived from the original on 2015-04-01. Retrieved 2015-04-01.
{{cite web}}
: Cite has empty unknown parameter:|8=
(help) - ↑ "'വാരാന്ത്യം' 150 എപ്പിസോഡുകൾ പിന്നിടുന്നു". മാതൃഭൂമി. 29 മാർച്ച് 2010. Archived from the original on 2015-04-01. Retrieved 2015-04-01.
{{cite news}}
: Cite has empty unknown parameter:|9=
(help) - ↑ "46ാം വയസ്സിൽ അഡ്വക്കറ്റ് ജയശങ്കറിന് ജീവിത സഖി; വാരാന്ത്യനായകൻ വിവാഹജീവിതത്തിലേക്ക്". ബ്രിട്ടീഷ്മലയാളി.കോം. 16 ഫെബ്രുവരി 2014. Retrieved 01 ഏപ്രിൽ 2015.
{{cite web}}
: Check date values in:|accessdate=
(help) - ↑ "അഡ്വ.ജയശങ്കർ വിവാഹിതനായി". ഇന്ത്യന്യൂസ്24.കോം. 15 ഫെബ്രുവരി 2014. Archived from the original on 2015-04-01. Retrieved 2015-04-01.
{{cite news}}
: Cite has empty unknown parameter:|9=
(help) - ↑ 5.0 5.1 5.2 "'പിണറായി-അച്യുതാനന്ദൻ കാലം കഴിഞ്ഞു, ആന്റണി-കരുണാകരൻ കാലവും ഉമ്മൻചാണ്ടി യുഗവും അവസാനിച്ചു'" (in ഇംഗ്ലീഷ്). Retrieved 2022-12-05.
- ↑ "'പിണറായി-അച്യുതാനന്ദൻ കാലം കഴിഞ്ഞു, ആന്റണി-കരുണാകരൻ കാലവും ഉമ്മൻചാണ്ടി യുഗവും അവസാനിച്ചു'" (in ഇംഗ്ലീഷ്). Retrieved 2022-12-05.
- ↑ https://www.mathrubhumi.com/in-depth/interviews/adv-a-jayasankar-interview-1.7680534
- ↑ "കല്ലേറ് മുഖ്യമന്ത്രി അർഹിച്ചതെന്ന് അഡ്വ.ജയശങ്കർ; ജയശങ്കറിന്റെ ഓഫീസിനുനേരേ അക്രമം". കേരളഓൺലൈൻന്യൂസ്.കോം. 28 ഒക്ടോബർ 2013. Archived from the original on 2015-04-01. Retrieved 2015-04-01.
{{cite web}}
: Cite has empty unknown parameter:|8=
(help)