മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2017 ജൂലായ് 3 തിങ്കളാഴ്ച രാവിലെ 09:30 മണി മുതൽ വൈകുന്നേരം 4 മണി വരെ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവ്വകലാശാലയിൽ (തിരൂർ, മലപ്പുറം) വെച്ച് വിക്കിപഠനശിബിരം നടന്നു.

വിശദാംശങ്ങൾ തിരുത്തുക

കേരളത്തിലെ ഏഴാമത്തെ വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.

  • പരിപാടി: മലയാളം വിക്കി പഠനശിബിരം
  • തീയതി: 2017 ജൂലായ്‌ 3, തിങ്കളാഴ്ച
  • സമയം: രാവിലെ 09:30 മണി മുതൽ വൈകുന്നേരം 4 മണി വരെ
  • സ്ഥലം: തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവ്വകലാശാല ക്യാമ്പസ്, തിരൂർ, മലപ്പുറം
  • ആർക്കൊക്കെ പങ്കെടുക്കാം: മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള മലയാള സർവ്വകലാശാലക്ക് കീഴിൽ പഠനം നടത്തുന്ന / ജോലി ചെയ്യുന്ന ആർക്കും പങ്കെടുക്കാം.

കാര്യപരിപാടികൾ തിരുത്തുക

  • വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽ
  • മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളെ പരിചയപെടുത്തൽ
  • വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപെടുത്തൽ
  • വിക്കിതാളുകളുടെ രൂപരേഖ പരിചയപെടുത്തൽ
  • മലയാളം ടൈപ്പിങ്ങ്
  • വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ
  • മലയാള സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്ക് വിക്കിപീഡിയയുടെ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കാളികളാവാം എന്നതിനെ അധികരിച്ചുള്ള ചർച്ച
  • ഈ പദ്ധതിയുടെ ഭാവി പ്രവർത്തനങ്ങൾ തീരുമാനിക്കൽ.

തുടങ്ങി മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സം‌ബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.

സ്ഥലം തിരുത്തുക

സ്ഥലം: തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവ്വകലാശാല ക്യാമ്പസ്, തിരൂർ, മലപ്പുറം

വിലാസം
തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല, വാക്കാട്, തിരൂർ, മലപ്പുറം, പിൻ:676 502

ഫോൺ: 0494 2631230 ഇ-മെയിൽ: malayalasarvakalasala@gmail.com

ട്രയിൻ മുഖാന്തരം തിരുത്തുക

അടുത്തുള്ള റയിൽവേ സ്റ്റേഷൻ തിരൂർ ആണ് ഉള്ളത്.

നേതൃത്വം തിരുത്തുക

പഠനശിബിരത്തിന് നേതൃത്വം കൊടുത്തവർ

പങ്കെടുത്തവർ തിരുത്തുക

  1. കെ ജയകുമാർ
  2. പ്രൊഫ. എംആർ രാഘവ വാര്യർ
  3. ഡോ.എൽജി .ശ്രീജ
  4. മഞ്ജുഷ
  5. സി കമറുദ്ദീൻ

ആശംസകൾ തിരുത്തുക

  1. രൺജിത്ത് സിജി {Ranjithsiji} 15:54, 1 ജൂലൈ 2017 (UTC)[മറുപടി]

കാര്യപരിപാടികളുടെ നടപടിരേഖകൾ തിരുത്തുക

രാവിലെ 10.45 ന് പ്രാർഥനയോടെയാണ് പരിപാടികൾ ആരംഭിച്ചത്. ചരിത്ര വിഭാഗം അധ്യാപിക ഡോ.എൽ.ജി ശ്രീജ സ്വാഗതം പറഞ്ഞു. ചരിത്രകാരനും മലയാളം സർവകലാശാല അധ്യാപകനുമായ പ്രൊഫ. എംആർ രാഘവ വാര്യർ അധ്യക്ഷനായിരുന്നു. മലയാളം സർവകലാശാല വൈസ് ചാൻസ് ലർ ജയകുമാർ ഉദ്ഘാടനം ചെയ്തു. എംഎ ചരിത്ര വിഭാഗം വിദ്യാർഥി സി. കമറുദ്ദീൻ വിക്കിപീഡിയ പ്രവർത്തകരെ പരിചയപ്പെടുത്തി. മലയാളം വിക്കിപീഡിയ പ്രവർത്തകൻ ഇർഫാൻ ഇബ്രാഹീം സേട്ട് മലയാളം വിക്കിപീഡിയ പരിചയപ്പെടുത്തി.തുടർന്ന് നടന്ന സെഷന് മലയാളം വിക്കിപീഡിയ പ്രവർത്തകരിലൊരാളയ അക്ബറലി നേതൃത്വം നൽകി.

  • ഉദ്ഘാടന പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ- ജയകുമാർ*

ലയാളം വിക്കിപീഡിയയിൽ നിലവിൽ 51500 ഓളം ലേഖനങ്ങളാണുള്ളതെന്നും ഒരു വർഷത്തിനകം അത് ഒരു ലക്ഷം ലേഖനമാക്കാൻ സാധിക്കണം.അറിവിൻറെ കുത്തക വത്ക്കരണമില്ലാത്ത കാലത്തിലേക്കാണ് നമ്മൾ സഞ്ചരിക്കുന്നത്. ഒരു വശത്ത് പുതിയ ഐടി സാങ്കേതിക വിദ്യ അറിവിൻറെ ജനാധിപത്യവത്ക്കരണത്തിന് ശ്രമിക്കുമ്പോൾ മറുവശത്ത് അറിവിൻറെ മൊണോപ്പൊളിക്കായി ശ്രമങ്ങളും വ്യാപകമായി നടക്കുകയാണ് .ഓരോ കാലഘട്ടത്തിലും ആ തലമുറയെ നിർവചിക്കുന്ന സാങ്കേതി വിദ്യയുണ്ടാകും.ഒരു കാലത്ത് അത് സ്റ്റീം എഞ്ചിനായിരുന്നെങ്കിൽ പിന്നീടത് വൈദ്യുതിയായിരുന്നു.എന്നാൽ നമ്മുടെ കാലത്തെ നിർവചിക്കുന്ന ടെക്നോളജിയാണ് ഐടി.അത്തരം സാങ്കേതി വിദ്യയോട് പുറം തിരിഞ്ഞുനിൽക്കുന്നവരെ ചരിത്രം തള്ളപ്പെടുകയും അത്തരക്കാർ പുരാവസ്തുയായിമാറുമെന്ന കാര്യത്തിൽ സംശയമില്ല.

വിക്കിപീഡിയ ഇല്ലാത്തൊരു ലോകം ഇന്ന് സങ്കൽപ്പിക്കാനാകില്ല.അടുത്ത 100 വർഷത്തേക്ക് വിക്കിപീഡിയയില്ലാതെ മുന്നോട്ട്പോകാനില്ല എന്നാണ് എനിക്ക് തോന്നുന്നത്.എല്ലാം ഉള്ള അറിവിൻറെ സമൃദ്ധമായ നിലയാണ് വിക്കിപീഡിയ.വിക്കിപീഡിയ ആശ്രയിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും വർദ്ദിക്കുകയാണ്. മലയാള സർവകലാശാലക്ക് ഈ ഭാഷയോട് വളരെ വലിയ ഉത്തരവാദിത്തമുണ്ട്.സാങ്കേതിക വിദ്യയുടെ ചിറകിലേറി ഇംഗ്ലീഷ് ഭാഷയാണ് കൂടുതൽ പറക്കുന്നത്. എന്നാൽ നമ്മുടെ ഭാഷയുടെ അഭിമാനം സ്ഥാപിച്ചെടുക്കാനും നേടിയെടുക്കാനും നമുക്ക് പ്രവർത്തിക്കേണ്ടതുണ്ട്. ഈ ഭാഷയിലും അറിവ് ഉത്പാദിപ്പിക്കാനും പ്രസരണം ചെയ്യാനും നമുക്ക് സാധിക്കണം. ആധുനിക സാങ്കേതിക വിദ്യയോടുള്ള നമുക്ക് പൊരുത്തമില്ലായെന്ന അബദ്ധ ധാരണകളെ തകിടം മറിക്കാൻ നമുക്ക് സാധിക്കണം.മലയാള ഭാഷയിൽ ഇപ്പോൾ 51500 ഓളം ലേഖനങ്ങളാണുള്ളത്.മറ്റു ഭാഷകളെല്ലാം മത്സരിച്ച് മുന്നേറികൊണ്ടിരിക്കുകയാണ്. വിക്കിപീഡിയയിൽ നമ്മുടെ സാനിധ്യം വർദ്ദിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളില്ല. ഈ പ്രശ്നം നമുക്ക് മറികടക്കണം.മലയാളം സർവകലാശാലയിലെ വിദ്യാർഥികൾ, അധ്യാപകർ, ഗവേഷകരെല്ലാം ഇക്കാര്യത്തിൽ സ്വത്വര ശ്രദ്ധപതിപ്പിക്കണം. ഒരു വർഷം കൊണ്ട് ഒരു ലക്ഷം ലേഖനങ്ങളെത്തിക്കാൻ നമുക്ക് സാധിക്കും.

  • പ്രൊഫ.എംആർ രാഘവ വാര്യർ ആയിരുന്നു അധ്യക്ഷൻ. അദ്ദേഹത്തിൻറെ പ്രഭാഷണത്തിലെ ചില ഭാഗങ്ങൾ താഴെ.*

അറിവ് അധികാരമാണ്. അധികാരം സ്ഥാപിക്കാനുള്ള ഏറ്റവും പ്രധാനമായ മുന്നൊരുക്കം അറിവ് നേടലാണ്. അറിവ് എന്നാൽ പാശ്ചാത്യമായ അറിവു മാത്രമാണെന്ന തെറ്റായ ധാരണ കോളനിക്കാലം മുതൽക്കെ നിലനിന്ന്പോരുന്നതാണ്. അധികാരം സ്ഥാപിക്കാൻ അറിവ് അത്യാവശ്യമാണ്. ഈ പരാശ്രിതത്തിൽ നിന്നുള്ള മോചനം വിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രസക്തമാണ്.

അറിവിൻറെ ശകലങ്ങളാക്കി , അറിവിൻറെ ഖണ്ഡനമാണ് വിദ്യാഭ്യാസവകുപ്പിലൂടെ നിരന്തരം നിർവഹിച്ച് പോരുന്നത്.അറിവിനെ കള്ളിത്തിരിച്ച് ഇരുത്തുക, അറിവിനെ മുറിപ്പെടുത്തുക, മുറി വിജ്ഞാനം പ്രസരിപ്പിക്കുക എന്നിങ്ങനെയുള്ള അറിവിനെതിരെയുള്ള പ്രവർത്തനങ്ങൾ ഏറെ ഖേദകരമാണ്. ഈ പശ്ചാലത്തിലാണ് മലയാളത്തിലുള്ള അറിവിൻറെ മേഖലയിലേക്ക് കടക്കാനും രേഖപ്പെടുത്താനും അത് മറ്റുള്ളവരിലേക്ക് പങ്കുവെക്കാനും ശ്രമം തുടങ്ങുന്നത്.അത് മലയാളം സർവകലാശാലയിൽ വെച്ച് വെച്ച് തുടങ്ങുന്നു എന്നത് വളരെ അർത്ഥപൂർണ്ണമായ കാര്യമാണ്.നമ്മുടെ നാട്ടിൽ നിന്നും നഷ്ടപ്പെട്ട ഗണിതത്തിലെയും വൈദ്യ വിജ്ഞാനത്തിൻറെയും നഷ്ടപ്പെട്ട അറിവുകളെ സംരക്ഷിക്കാനൻ നമുക്ക് സാധിക്കണം.

പ്രഖ്യാപനങ്ങളും അറിയിപ്പുകളും തിരുത്തുക

പത്രവാർത്തകൾ തിരുത്തുക

വെബ്‌സൈറ്റ് വാർത്തകൾ തിരുത്തുക

ബ്ലോഗ് അറിയിപ്പുകൾ തിരുത്തുക

ട്വിറ്റർ ഹാഷ് റ്റാഗ് തിരുത്തുക

മറ്റ് കണ്ണികൾ തിരുത്തുക