വിക്കിപീഡിയ:ഏഷ്യൻ മാസം 2023
പ്രധാനതാൾ | 2024 | 2023 | 2022 | 2021 | 2020 | 2019 | 2018 | 2017 | 2016 | 2015 |
പങ്കെടുത്ത് ലേഖനമെഴുതിയ എല്ലാവർക്കും അഭിനന്ദനങ്ങൾ.
വിക്കിപീഡിയ ഏഷ്യൻ മാസം പദ്ധതിയിലേക്ക് സ്വാഗതം ! 2015ൽ ആരംഭിച്ച ഏഷ്യയിലുള്ള വിവിധ ഭാഷാസമൂഹങ്ങൾ പങ്കെടുക്കുന്ന ലേഖന രചനായജ്ഞമാണ് വിക്കിപീഡിയ ഏഷ്യൻ മാസം. എല്ലാവർഷവും നവംബർ മാസത്തിൽ ഈ പദ്ധതി നടത്തപ്പെടുന്നു. ഈ പദ്ധതി ഏഷ്യയിലെ വിവിധ പ്രദേശങ്ങളുമായി ബന്ധമുള്ള വിഷയങ്ങളിലെ ലേഖനങ്ങൾ നിർമ്മിക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലും വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട്. വിക്കിമീഡിയ ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ പദ്ധതികളിൽ ഈ പരിപാടി നടത്തപ്പെടുന്നു. ഏഷ്യയിൽ മാത്രമല്ല മറ്റ് ഭൂവിഭാഗങ്ങളിലുമുള്ള വിക്കിപീഡിയകളിലും ഈ പദ്ധതി നടക്കുന്നുണ്ട്. ഏഷ്യയിലുള്ള വിവിധ ഭാഷാസമൂഹങ്ങളിൽ പ്രാദേശിക സംഘാടകരുടെ സഹായത്തോടെ ഈ പദ്ധതി വിജയകരമായി നടത്തിവരുന്നു. ഏഷ്യയിലെ വിക്കിസമൂഹങ്ങളുടെ പരസ്പര സൗഹൃദത്തിന്റെ അടയാളമായി മിനിമം നാല് ലേഖനങ്ങളെങ്കിലും തുടങ്ങുന്ന ലേഖകർക്ക് പദ്ധതിയിൽ പങ്കെടുക്കുന്ന മറ്റു രാജ്യങ്ങളിൽ നിന്ന് പ്രത്യേകം തയ്യാറാക്കിയ വിക്കിപീഡിയ പോസ്റ്റ്കാർഡ് ലഭിക്കും. 5 വർഷത്തിന് മുകളിലായി വിക്കിപീഡിയ ഏഷ്യൻ മാസം പദ്ധതി നടക്കുന്നു: 37,500നു മുകളിൽ ലേഖനങ്ങൾ ഈ പദ്ധതിപ്രകാരം സൃഷ്ടിക്കപ്പെട്ടു. 2,900 വിക്കിപീഡിയ എഡിറ്റർമാർ ഈ പദ്ധതിയിൽ സഹകരിക്കുന്നു. |
നിയമങ്ങൾ
ഒരു ലേഖനം വിക്കിപീഡിയ ഏഷ്യൻ മാസം പരിപാടിയിലേക്ക് പരിഗണിക്കുന്നതിനായി താഴെപ്പറയുന്ന നിബന്ധനകൾ പാലിക്കണം. ഇവ ഒരു നല്ല ലേഖനം ഉണ്ടാവുന്നതിലേക്കുവേണ്ടി കൂടിയാണ്.
- ലേഖനം 1 നവംബർ 2023 നും 30 നവംബർ 2023 നും ഇടയിൽ തുടങ്ങിയതായിരിക്കണം. അതാണ് പരിപാടിയുടെ കാലയളവ്.
- ലേഖനം മിനിമം 300 വാക്കുകൾ അടങ്ങിയതായിരിക്കണം. 3000 ബൈറ്റ്സ് ഡാറ്റ ഉണ്ടായിരിക്കണം. ഒറ്റവരി ലേഖനങ്ങളുടെ ആധിക്യം കുറക്കാനാണിത്.
- ശ്രദ്ധേയത നയം പിൻതുടരുന്ന ലേഖനങ്ങളായിരിക്കണം നിർമ്മിക്കേണ്ടത്.
- ലേഖനത്തിന് ആവശ്യത്തിന് അവലംബങ്ങൾ ഉണ്ടായിരിക്കണം. ലേഖനത്തിലെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിവരങ്ങൾ മറ്റ് അവലംബങ്ങളിൽ പരിശോധിച്ച് ബോധ്യപ്പെടാവുന്നതായിരിക്കണം.
- യാന്ത്രിക പരിവർത്തനത്തേക്കാളുപരി നല്ലരീതിയിൽ വായിക്കാവുന്ന ഭാഷ ഉള്ളതായിരിക്കണം.
- പകർപ്പവകാശ പ്രശ്നങ്ങൾ, കോപ്പിഎഴുത്ത് തുടങ്ങിയ പ്രശ്നങ്ങളിൽനിന്ന് മുക്തമായ ലേഖനങ്ങളായിരിക്കണം.
- പട്ടികകൾ, ലിസ്റ്റുകൾ മുതലായവയെ ഈ പരിപാടിയിലേക്ക് പരിഗണിക്കുന്നതല്ല.
- ഒരു ഏഷ്യൻ രാജ്യവുമായി (സ്വന്തം രാജ്യം ഒഴികെ) ലേഖനത്തിന് ഏതെങ്കിലും തരത്തിൽ (ഉദാ: സാംസ്കാരികം, ഭൂമിശാസ്ത്രപരം, രാഷ്ട്രീയം) ബന്ധമുണ്ടായിരിക്കണം. മലയാളത്തിൽ ഇന്ത്യക്കുവെളിയിലുള്ള ഏഷ്യൻ രാജ്യവുമായി ലേഖനത്തിന് ഏതെങ്കിലും തരത്തിൽ ബന്ധം ഉണ്ടായിരിക്കണം.
- ഒരു സംഘാടകൻ എഴുതുന്ന ലേഖനം മറ്റ് സംഘാടകൻ വിലയിരുത്തേണ്ടതാണ്.
- മാനദണ്ഡം പാലിക്കുന്ന 4 ലേഖനങ്ങൾ എഴുതുന്നവർക്ക് മറ്റ് ഏഷ്യൻ സമൂഹങ്ങളിൽനിന്നും പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.
- ഏഷ്യൻ അംബാസിഡർമാർക്ക് ഒരു സർട്ടിഫിക്കറ്റും ഒരു അധിക പോസ്റ്റ്കാർഡും കൂടി ലഭിക്കുന്നതാണ്.
പങ്കെടുക്കുന്നവർ
- --Meenakshi nandhini (സംവാദം) 06:52, 17 ഒക്ടോബർ 2023 (UTC)
- --Archanaphilip2002 (സംവാദം)
- --രൺജിത്ത് സിജി {Ranjithsiji} ✉ 14:50, 19 ഒക്ടോബർ 2023 (UTC)
- --ശ്രീകൃഷ്ണൻ നാരായണൻ (സംവാദം) 10:57, 23 ഒക്ടോബർ 2023 (UTC)
- --ഷാജി (സംവാദം) 13:42, 1 നവംബർ 2023 (UTC)
- --Ajeeshkumar4u (സംവാദം) 09:35, 6 നവംബർ 2023 (UTC)
- --Sreenandhini (സംവാദം) 03:36, 8 നവംബർ 2023 (UTC)
- --Malikaveedu (സംവാദം) 12:36, 11 നവംബർ 2023 (UTC)
- --ഷാജി അരിക്കാട് (സംവാദം) 11:26, 14 നവംബർ 2023 (UTC)
ഫലകം
തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു.
{{വിക്കിപീഡിയ ഏഷ്യൻ മാസം 2023}}
ഈ ലേഖനം 2023 -ലെ വിക്കിപീഡിയ ഏഷ്യൻ മാസം തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
അവലോകനം
സംഘാടകർ
താരകം
നൽകാവുന്ന താരകത്തിന്റെ കോഡ് താഴെ
ഏഷ്യൻ മാസം താരകം 2023
2023 നവംബർ 1 മുതൽ നവംബർ 30 വരെ നടന്ന ഏഷ്യൻ മാസം 2023 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
|